മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.