ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറം MSP സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു

മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു.  അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ...

നീരൊഴുക്ക് നിലച്ചു, വലിയോറ തോട് നവീകരണം ആവശ്യം ശക്തമാവുന്നു

വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന്  കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. 300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി  ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്   ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.  ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.  ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന്  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടി...

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി മഴ കനക്കും

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി( cyclonic circulation ) നിലനിൽക്കുന്നു.ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി ( trough ) സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ  വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 1.30  pm,17  ഒക്ടോബർ 2022 IMD -KSEOC -KSDMA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു തിരൂരങ്ങാടി: കരുമ്പില്‍  ദേശീയപാത-66 കരുമ്പില്‍ ഇന്നലേ വൈകീട്ട് 5 മണിക്കാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന കാറിന്റെ ടയര്‍ കരുമ്പില്‍ വെച്ച് ഊരി പോയത്. കാര്‍ മിതമായ വേഗതയില്‍ ആയതിനാല്‍ യാത്രികര്‍ മറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ഊരി പോന്ന ടയര്‍ 150 മീറ്ററോളം റോഡില്‍ കൂടി സഞ്ചരിച്ച്,ദേശീയ പാതയോരത്തെ വീടിന്റെ സിറ്റൗട്ടില്‍ പോയി ആണ് വീണത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തതും അപകട സമയം വാഹനങ്ങള്‍ കുറവായതും വലിയ അപകടത്തില്‍ നിന്നും  രക്ഷപ്പെട്ടു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോസൗഹൃദ പഞ്ചായത്തായി വേങ്ങര ; പ്രഖ്യാപനം നടത്തി

വേങ്ങര ഗ്രാമപഞ്ചായത്തിനെ വയോ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസി നടന്ന പരിപാടിയി പി.കെ. കുഞ്ഞാലിക്കുട്ടി എം.എ .എയാണ്  *'വയോ സൗഹൃദ വേങ്ങര'* പ്രഖ്യാപനം നടത്തിയത്. റോഡ്, പാലം എന്നിവ മാത്രമല്ല വയോജനങ്ങളും അവരുടെ പ്രശ്നങ്ങളും നമ്മുടെ ചര്‍ച്ചാവിഷയമാകണം. വയോധികരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നൽകാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ് കരിച്ചു നടപ്പിലാക്കുന്നുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എ .എ പറഞ്ഞു.  വേങ്ങരയിലെ വയോധികാര്‍ക്കയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് ദേശീയ തലത്തി അടക്കം അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചത്. അതിന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എ .എ പറഞ്ഞു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഹസീന ഫസ അധ്യക്ഷയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണി ബെന്‍സീറ മുഖ്യാതിഥിയായി. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങി ആദരിച്ചു. വയോ സൗഹൃദ പഞ്ചായത്തായി വേങ്ങരയെ മാറ്റിയതിനു വേങ്ങര സായംപ്രഭ ഹോമിന്‍റെ നേ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി സംസ്ഥാന തല മൽസരത്തിൽ VVC യുടെ മുഹമ്മദ് അഫ്നാസ് VP ജൈസി അണിയും

  ഈ വർഷത്തെ സ്കൂൾ തല കായിക മേളയിൽ സ്കൂൾ തല വോളിബോൾ മത്സരത്തിൽ  റവന്യൂ ജില്ലാ മൽസരത്തിൽ നിന്നും സീനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി  സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ  VVC വലിയോറയുടെ കളിക്കാരനും വേങ്ങര  GMVSS ഹൈ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ  വലിയോറ അടക്കാപുര സ്വദേശി മുഹമ്മദ് അഫ്നാസ് VP  ക്ക്‌  സെലക്ഷൻ ലഭിച്ചു.സ്കൂൾ സംസ്ഥാന തല വോളിബോൾ മൽസരത്തിൽ  മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി കളിക്കാൻ PKMHS ലെ അനശി.പി കും സെലക്ഷൻ ലഭിച്ചിടുണ്ട്  അഭിനന്ദനങ്ങൾ 

ummar MVI

ഉമ്മർ M ഉമ്മർ  സർ (AMVI)കാസർകോഡ് കാഞങ്ങാട്  SN പോളീടെ ക്നികിൽ നിന്നും ഉയർന്ന മാർകിൽ പാസ്സയ ഓട്ടോമോബൈൽ എൻജിനീയർ  ശ്രി  ഉമ്മർ.വിയുടെവലിയ ഒരു സ്വപ്നമായിരുന്നു മോട്ടോർ വാഹന വകുപ്പിൽ  ഒരു ഉദ്യോഗസ്ഥൻ ആവുക എന്നത്     വാഹനങ്ങളോടുള്ള താൽപര്യവും കാക്കിയോടുള്ള ആദരവും ഇഷ്ടവുമായിരുന്നു അതിനൊക്കെ പിന്നിൽ.  പക്ഷെ സർക്കാർ ജോലി എന്ന ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ആദ്യമായി ടാറ്റകമ്പനിയിലും അതിൻ്റെ ഡീലർഷിപ്പിലുമായി ജോലി ലഭിച്ചു. അങ്ങനെ നീണ്ട 10 വർഷം അവിടെ  ജോലി ചെയ്തു. സഹപ്രവർത്തകർക്കും മറ്റും പ്രിയങ്കരനായിരുന്നു ഉമ്മർ സാർ . അവസാനം വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ്റെയും പരിശ്രമത്തി ൻ്റെയും ഫലം ക ദൈവം നൽകി 2006 ൽ കോഴിക്കോട് ആർ ടി ഓഫീസ് എ.എം.വി.ഐ(AMVI) ആയിട്ട് മോട്ടോർ വഹന വകൂപ്പിൽ ജോലിയിൽ പ്രവേശിച്ചു തുടർന്ന് തൃശ്ശൂർ, പെരിന്തൽമണ്ണ ,ഒറ്റപ്പാലം ,തിരുർ ആർ. ടി / സബ് ആർ.ടി ഓഫീസുകളിൽ ജോലി ചെയ്തു 2015 സെപ്തംബർ മുതൽ നില മ്പുരിൽ ജോലി ചെയ്ത് വരുന്നു       ലക്ഷത്തിലധികം പേർക്ക് റോഡ് സുരക്ഷാ ബോധവൽകണെം നടത്തി       ...

കുട്ടിയെ കണ്ടത്തി പുത്തൻ സൈക്കിൾ വാങ്ങി നൽകി മലപ്പുറത്തെ പോലീസ് സംഭവം ഇങ്ങനെ

മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ  വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരൻ അൽ അമീനെ കഴിഞ്ഞ ദിവസം രാവിലെ കാണാതായി. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്രസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.  കുട്ടി തിരിച്ചെത്താതോടെ ബഹളമായി,  തിരച്ചിലായി. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ 10 കിലോമീറ്റർ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നു. അസ്വസ്ഥനായി കാണപ്പെട്ട അൽ അമീന് പൊലീസുകാർ ചോക്ലേറ്റ് നൽകി അനുനയിപ്പിച്ചു.  സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവൻ പറയുന്നത്.  "കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ട്. എനിക്ക് മാത്രം സൈക്കിൾ ഇല്ല." - വീട് വിട്ടിറങ്ങാൻ കാരണം അതായിരുന്നു.  " വീട്ടിൽ പഴയൊരു  സൈക്കിൾ ഉണ്ട്.  പക്ഷെ അത് ചവിട്ടാൻ പറ്റില്ല. പുതിയത് വാങ്ങാൻ അച്ഛനും അമ്മക്കും നിവൃത്തിയില്ല...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.

ആരാധകരെ നിയമം പാലിക്കുവിൻ  ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.  കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അമിത ലാഭേച്ഛയോടെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിയമ വിരുദ്ധമായ വിൽപ്പന എന്നിവ തടയുന്നതിനും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അടികലശലുകളിലേർപ്പെട്ട് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും, നിയമാനുസരണം ഡ്രൈവിംഗ് ലൈസൻസും, മറ്റ് രേഖകളും ഇല്ലാതെ ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലും, ട്രിപ്പിൾ റൈഡ് ആയും അപകടകരമായും ഓടിക്കുക വഴി അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരം കൃത്യങ്ങൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്. എസ്. ഐ. പി. എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ  പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ കേന്ദ്രീകരിച്ച് “ഓപ്പറേഷൻ തല്ലുമാല” എന്ന പേരിൽ പ്രത്യേകം മിന്നൽ പരിശോധന...

വേങ്ങരയിൽ 15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേർ റിമാന്റിൽ

വേങ്ങര: വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളിൽ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂൺ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ വേങ്ങര കച്ചേരിപ്പടി വലിയോറ ഇല്ലിക്കൽ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നൽകിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തിൽ ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുൽ ഖാദർ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.

മരണപെട്ടു

വേങ്ങര: വലിയോറ മുത ലമാട് പരേതനായ വൈ ദ്യക്കാരൻ കാഞ്ഞിരിത്തിങ്ങൽ മൊയ് തീൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഉമ്മുകുത്സു 74 വയസ് മരണപെട്ടു. ഖബറ ടക്കം ഇന്ന് രാവിലെ 10 മണിക്ക് മുതലമാട് ജു മാമസ്ജിദ് ഖബർസ്ഥാ നിൽ. മക്കൾ: സലീം, അൻവർ, നയീം ബാപ്പു . അലി ഹസൻ, മുംതാസ്, വഹീദ, സഹീറ, മരുമക്കൾ: മമുണ്ണി കുറ്റിപ്പാല, യാസർ അറഫാത്ത് ചേറൂർ, സമീറ, റൂബി, ജംഷീറ, റിസാന. സഹോദര ങ്ങൾ: അഹമ്മദ് കുട്ടി, ബീരാൻ കുട്ടി, ഹംസ, അലി, അസിസ്, സൈന, ഖദീജ, നഫീസ,

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വലിയോറ സ്വദേശി UAEയിലെ ഫുജൈറയിൽ വെച്ച് മരണപെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശിയും ഇപ്പോൾ അടക്കാപ്പുര വെള്ളാരം ഭാഗത്ത്‌ താമസിക്കുന്ന BK അബ്ദുൽ കരീം എന്നവരുടെ മകൻ BK റാഷിദ്‌ എന്നവർ ഇന്നലെ വൈകുന്നേരം UAEയിലെ ഫുജൈറ ഖോർഫുഖാൻ ദിബ്ബയിൽ വെച്ച് മരണപെട്ട വിവരം ലഭിച്ചിരിക്കുന്നു.

സ്കൂൾ ബസ്മു തട്ടി മരണപെട്ട ഹമ്മദ് റിസ് വാൻ്റെ വസതി പി.കെ.കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര :കഴിഞ്ഞ ദിവസം ബസ്അ പകടത്തിൽ മരണപ്പെട്ട വലിയോറ പാണ്ടികശാലയിലെ മോയൻമുഹമ്മദ് റിസ് വാൻ്റെ വസതി പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീനകരീം, എം.പി അഹമ്മദ്, മഹ്ബൂബ ടീച്ചർ, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ഹാരിസ് മാളിയേക്കൽ,തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ.ഹംസ , ലവഹംസ, കെ.മുസ്തഫ, എന്നിവർ അനുഗമിച്ചു.

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം തിരുനാവായപ്രദേശവാസികളെആശങ്കയിലാക്കി പതമഴ..

മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ.. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാർ.. മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...