ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ... ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന് രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം ഉച്ചകഴിഞ്ഞ് ജയ്‌പൂരിലെത്തും. അവിടെ നിന്നും നാളെ രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ 5 പെണ്ണും 3 ആണുമാണുള്ളത്. ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്. ചീറ്റകളെ എത്ത...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ