ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ.ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം

ഇന്ന്  അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ... ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന്  രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് ജയ്‌പൂരിലെത്തും. അവിടെ നിന്നും നാളെ  രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ  5 പെണ്ണും 3 ആണുമാണുള്ളത്. ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്. ചീറ്റകളെ എത്ത...

വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു

മലപ്പുറം വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു ഇന്ന് ഉച്ചക്ക് 12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു വേങ്ങര വെട്ട്തോട് സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വേങ്ങര | കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു.വേങ്ങര വെട്ട് തോട്  സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ

കോവിഡ്, പുതിയ വകഭേദം പടരുന്നു.. ബൂസ്റ്റർ ഡോസ് അനിവാര്യം..

Covid-19 New Variant  BA.4.6  പല രാജ്യങ്ങളിലും പടരുകയാണ്. അമേരിക്കയിൽ 9 % സാമ്പിളുകളിലും ഇംഗ്ലണ്ടിൽ 3.3 % സാമ്പിളുകളിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഇതിന്റെ പല രൂപാന്തരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്ത് നിരവധി രാജ്യങ്ങളിൽ പുതിയ വകഭേദമായ BA.4.6  കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവ എത്രമാത്രം അപകടകാരികളാണെന്ന ഗവേഷണം യുദ്ധസമാനമായ രീതിയിൽ നടക്കുകയാണ്.  പുതിയ കോവിഡ് വകഭേദം അപകടകാരിയല്ലെന്ന കണക്കുകൂട്ടൽ ആപത്താകും വരുത്തിവയ്ക്കുക. വാക്സിനേഷൻ മാത്രമാണ് ഇപ്പോൾ ലോകത്തിനുമുന്നിലുള്ള ഏക പോംവഴി. അതുകൊണ്ട് രണ്ടു ഡോസ് വാക്സിനെടുത്തവർ ബൂസ്റ്റർ ഡോസെടുക്കാൻ ഒരു കാരണവശാലും അമാന്തിക്കരുത് എന്നാണ് വിഗദ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് പൂർണ്ണമായും വിട്ടകന്നിട്ടില്ല. വീണ്ടും വീണ്ടും അവ കൂടുതൽ ഉഗ്രരൂപിയായി മടങ്ങിവന്നേക്കാം. മുൻകരുതലുകളും വാക്സിനേഷനുമാണ് ഇനി മുന്നോട്ടുള്ള കാലത്തും ഇവയെ പ്രതിരോധിക്കാനുള്ള പ്രതിവിധികൾ.. Prakash Nair Melila

വലിയോറയിൽ വെൽഫെയർ പാർട്ടിക്ക് പുതിയ ഒരു യൂണിറ്റ് കൂടി നിലവിൽ വന്നു

വേങ്ങര: വെൽഫെയർ പാർട്ടി പുത്തനങ്ങാടി എന്ന പേരിൽ ഒരു യൂണിറ്റ് കൂടി രൂപീകരിച്ചു. രൂപീകരണത്തിനും ഭാരവാഹി തെരെഞ്ഞെടുപ്പിനും ജില്ലാ ഇലക്ഷൻ ഇൻചാർജുള്ള മണ്ഡലം കമ്മിറ്റി അംഗം കെ വി ഹമീദ് മാസ്റ്റർ, ഇലക്ഷൻ പഞ്ചായത്ത് ഇൻചാർജർ എം പി അലവി സാഹിബ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ റഹീം ബാവ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗം ഹമീദ് മാസ്റ്ററും സ്വാഗതം അലവി സാഹിബും നടത്തി. ചിനക്കൽ യൂണിറ്റ് സെക്രട്ടറി എം.പി ഹംസ സാഹിബ് നിരീക്ഷനായി ഉണ്ടായിരുന്നു. ഭാരവാഹികൾ  പ്രസിഡന്റ് : യൂനുസ്. പി സെക്രട്ടറി:കൃഷ്ണൻ.വി ട്രഷറർ :സൈതലവി.സി വൈസ് പ്രസിഡന്റ് : റഹീം ബാവ . പി അസി. സെക്രട്ടറി : ഫാത്തിമ സിബിനിയ്യ. പി സമ്മേളന പ്രതിനിധികൾ : സഹദ് മുബാഷിർ, അഹമ്മദ് സെഹീർ, സഫിയ്യ

തൃശൂർ DCC ഓഫിസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ നിറം മാറ്റി

തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു. ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്. എന്നാൽ ഓഫിസിലെത്തിയ നേതാക്കളും പ്രവർത്തകരും നടപടിയെ രൂക്ഷമായി വിമർശിച്ചു. കോൺ​ഗ്രസ് ​ഗ്രൂപ്പുകളിലൊക്കെ പ്രവർത്തകർ ഈ ചിത്രം പ്രചരിപ്പിച്ചതോടെ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. ഇതോടെ ഇന്ന് പുലർച്ചെ തന്നെ ജോലിക്കാരെയെത്തിച്ച് പെയിന്റ് മാറ്റിയടിച്ചു. കോൺ​ഗ്രസിന്റെ പതാകയ്ക്ക് സമാനമായ നിറമാണ് ഓഫിസിന് അടിച്ചതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ

വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായിരുന്നു. അത് കൊണ്ട് തന്...

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥ...

കൊണ്ടോട്ടിയിൽ ലോറി ബസ്സിൽ ഇടിച്ച്ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും അടക്കം 16 പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗനമനം. ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം ഉണ്ടായത്. VIDEO കാണാം

കിടക്കുമ്പോൾ തലയണയ്‌ക്കരികില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു;- യുവതി മരണപ്പെട്ടു

  സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച്‌ തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബര്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണില്‍ സംസാരിച്ചതിന് ശേഷം കിടക്കുമ്ബോള്‍ യുവതി ഫോണ്‍ തലയണയ്‌ക്കരികില്‍ വെച്ചിരുന്നു. രാവിലെ വീട്ടില്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഫോണ്‍ വിളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും മാത്രമാണ് യുവതി ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും യൂട്യൂബര്‍ പറയുന്നുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വം കമ്ബനി ഏറ്റെടുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്ബനിയായ ഷയോമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ വാഹനാപകടത്തിൽ മരണപെട്ടു

വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) 42 വയസ് ഇന്ന്  പുലർച്ചെ 3.30 ന് വെളിമുക്കിൽവെച്ചുണ്ടായ  വാഹന അപകടത്തിൽ മരണപെട്ടു .  മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കൂടെയുള്ള ഒരു കുട്ടിയും (മുസ്ല്യാർ ) മരിച്ചിട്ടുണ്ട്. .കുഞ്ഞിമോൻ തങ്ങൾ വലിയോറ ഇരുകുളത്തെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ 2.45  ന് കോഴിക്കോട് ഓമശ്ശേരിയിലെ ദർസിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെളിമുക്കിൽ വെച്ച് നാഷണൽ ഹൈ വേ വികസന പ്രവർത്തിയുടെ വാഹനത്തിൽ ഇടിച്ച് ആണ്‌ അപകടം സംഭവിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ദർസ് വിദ്യാർത്ഥിയും മരണപെട്ടിരിക്കുന്നു.തങ്ങളുടെ മയ്യിത്ത് നിസ്കാരം  13 സെപ്തംബർ  ഉച്ചക്ക് 2 മണിയോട് കൂടി ഇരു കുളം ജുമാ മസ്ജിദിൽ നടത്താനാവും. മരണപെട്ടു ദർസ് വിദ്യാർത്ഥി 

ഇന്നത്തെ പ്രഭാത വാർത്തകൾ

    ◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം. ◾കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രക...

രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി .

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ ഇന്ന്  രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തി. PK കുഞ്ഞാലികുട്ടിയും,അബ്ബാസലി ശിഹാബ് തങ്ങളും, ക്ഷേത്ര ഭാരവാഹികളും നിരവതി നാട്ടുകാരും പങ്കെടുത്തു. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്; പത്ത് വർഷം മുമ്പ് വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് ഗിരിജ

ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ നാളെ രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തും. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, വിവാഹ സുദിനം കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്, മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തകർ    ഗിരിജ ദമ്പതികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ മംഗളാശംസകൾ.... നാടൊരുങ്ങിയൊരു മാംഗല്യം: ഗിരിജക്ക് രാകേഷ് നാളെ മിന്നുചാർത്തും വേങ്ങര: വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസി ഗിരിജക്ക് നാടൊരുങ്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള