ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

മലപ്പുറം AR നഗർ കാണാതായ സ്കൂൾ മാഷേ ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

 ഈ മാസം 10തിയതിമുതൽ കാണാതായ  AR നഗർ സ്വദേശി എ പി മത്തായി (മത്തായി മാസ്റ്റർ ) യെ  ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കഴിഞ്ഞപത്താം തിയതി  വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരി ചിന ഭാഗത്തേക്ക് പോകുന്നതായി CCTV ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  തിരൂരങ്ങാടി പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ പരിസരത്ത വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസും തേഞ്ഞിപ്പാലം പോലീസും സ്ഥലത്തെത്തി ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  •           

കുറുക സ്കൂളിന് ജില്ലാ പഞ്ചായത്ത് ഫർണിച്ചറുകൾ കൈമാറി

വേങ്ങര: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായ ത്ത് വലിയോറ കുറുക ഗവൺമെന്റ് ഹൈസ്കൂളിന് അനുവദി ച്ച വിദ്യാർഥികൾക്കുള്ള ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിൽ നട ന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ സ്കൂൾ അധികൃതർക്ക് കൈമാറി.  35 ബെഞ്ചും 35 ഡമാ ണ് സ്കൂളിന് ലഭിച്ചത്. സമാന എണ്ണം മുൻവർഷവും ലഭിച്ചിരു ന്നു. പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ്, പ്രധാ നാധ്യപിക കെ. ജെസിത എന്നിവർ ചേർന്ന് ഫർണീച്ചറുകൾ ഏറ്റുവാങ്ങി. എം.പി അബ്ദുൽ അസീസ്, അധ്യാപകരായ ജെ. സെ ബാസ്റ്റ്യൻ, ടി.വി സൗദാബി ചടങ്ങിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

ഇന്നത്തെ പ്രധാന വാർത്തകൾ ◼️മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നാണ് ഉത്തരവ്. ◼️മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ◼️രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ today news

പോളണ്ടിൽ പുഴയിൽ 10 ടൺ മത്സ്യം ചത്ത്‌പൊങ്ങി; ശൂചീകരണത്തിന് സൈന്യം ഇറങ്ങി

ജർമനിയുമായി അതിർത്തി പങ്കിടുന്ന പോളണ്ട് നഗരത്തിൽ പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ശുചീകരണത്തിന് സൈന്യത്തെ ചുമതലപ്പെടുത്തി. 10 ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്. സംഭവത്തെ പരിസ്ഥിതി ദുരന്തമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പോളണ്ടിലെ സെയ്‌ലോണ ഗോര നഗരത്തിലാണ് മത്സ്യം ചത്തത്. വെള്ളിയാഴ്ച ബോധരഹിതമായി മത്സ്യം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഴയിൽ മെർക്കുറി കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. മത്സ്യം ചത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലും തെക്കുപടിഞ്ഞാറൻ പോളണ്ട് നഗരമായ ഒലാവയിൽ മത്സ്യം ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ചില മൃഗങ്ങളും ചത്തിരുന്നു.  സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി ക്ലൈമറ്റ് ആന്റ് എൺവിയോൺമെന്റ് മന്ത്രി ജാസെക് ഒസ്‌ഡോബ പറഞ്ഞു. പോളണ്ടിലെ പ്രതിപക്ഷവും ജനങ്ങളും പ്രധാനമന്ത്രി മറ്റൊയേസ് മൊറാവിക്കിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയ 10 ടൺ മത്സ്യങ്ങളെ നീക്കം ചെയ്...

ഭാര്യയുടെ ഉപദ്രവം; മഞ്ചേരിയിൽ 70 കാരന്റെ ഹരജിയിൽ വിവാഹമോചനത്തിന് അംഗീകാരം

  ഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി. മഞ്ചേരി പയ്യനാട് സ്വദേശിയായ എഴുപതുകാരനാണ് ഹര്‍ജി നല്‍കിയത്. ഒരായുഷ്കാലം ചെയ്ത വിദേശത്തെ ജോലി മതിയാക്കി വന്നതോടെ ഭാര്യ തന്നെ ഉപദ്രവിച്ചെന്നും ചികിത്സാരേഖകള്‍ കത്തിച്ചെന്നുമാണ് ആരോപണം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നതില്‍ നിന്നും ഭാര്യയെ കോടതി വിലക്കിയിട്ടുണ്ട്. കുടുംബ കോടതി ജഡ്ജി എന്‍ വി രാജുവിന്റേതാണ് ഉത്തരവ്. എഴുപതുകാരനും, പൂക്കോട്ടൂര്‍ സ്വദേശിനിയും 1977ലാണ് വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ   സമ്പാദ്യം ഭാര്യയ്ക്കും കുട്ടികള്‍ക്കും നല്‍കിയിരുന്നു. 2021ല്‍ മൊഴി ചൊല്ലിയ ഭാര്യ, ഇത് അംഗീകരിക്കാതെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍, മുത്വലാഖ് ചൊല്ലിയ നടപടി മതപരമായും, നിയമപരമായും ശരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. ഭര്‍ത്താവിന് നേരെ ക്രൂരത തുടര്‍ന്നാല്‍ ഭാര്യയെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

നിലമ്പൂർ വഴിക്കടവിൽ 130 കിലോയോളം കഞ്ചാവ് പിടികൂടി

നിലമ്പൂർ വഴിക്കടവിൽ 130 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക്‌ അഞ്ചംഗ സംഘം  കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷണർ സ്‌ക്വാഡിന്റെ പരിശോധനയിൽ പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ്‌ ഷെഫീഖ്, അബ്ദുൽ സഹദ്, ബാലുശ്ശേരി സ്വദേശി അമൽ, പത്തനംതിട്ട സ്വദേശി ഷഹദ്  എന്നിവരെ അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളായ ഇവർ  ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി  മഞ്ചേരിയിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ട് വന്നതായിരുന്നു. വാടകയ്ക്ക് എടുത്ത കാറുകളുമായി ആന്ധ്രയിലേക്ക് പോയ ഇവർ കഞ്ചാവ് വാങ്ങി മഞ്ചേരിക്ക് പോകവെയാണ് വഴിക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് സമർത്ഥമായി എക്സൈസ് സംഘം പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് മയക്കുമരുന്ന് വിപണിയിൽ  അരകോടിയിലധികം രൂപ വില വരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറം ജില്ലയിൽ  ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന  രണ്ടാമത്തെ കൊമേർഷ്യൽ അളവിലുള്ള  മയക്കുമരുന്ന് കേസാണിത്. കോട്ടക്കൽ നിന്ന് 54 ഗ്രാ...

വേങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗിന്റെ കുടുംബ സംഗമം ഇന്ന്

വേങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുസ്ലിം ലീഗിന്റെ  കുടുംബ സംഗമം ഇന്ന്  വെള്ളിയാഴ്ച  ഉച്ചക്ക് 2:30 ന്ന്   വലിയോറ കാളികാവ് PCM ഓഡിറ്റോറിയതിൽ വെച്ച് നടക്കുന്നു  പരിപാടി pk കുഞ്ഞാലികുട്ടി സാഹിബ്‌ ഉത്ഘാടനം നിർവഹിക്കുകയും  അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. പതിനാറാം വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമത്തിന്റെ  ഭാഗമായി വാർഡ് മുസ്ലിം ലീഗ് നേതാക്കന്മാരും പ്രവർത്തകരും പരിപാടി നടക്കുന്ന പി സി എം കാളിക്കടവ്  ഓഡിറ്റോറിയത്തിലേക്ക് പ്രവർത്തകർ  പരപ്പിൽപാറയിൽനിന്നും കൽനടയായി പോയി  പാർട്ടി പതാക ഉയർത്തി. ഇന്നത്തെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ്, സുഹ്റ മമ്പാട്, തുടങ്ങിയ പ്രമുഖ നേതാക്കന്മാർ  സംബന്ധിക്കും.

വീടുകളിൽ ശനിയാഴ്ച മുതൽ ദേശീയ പതാക ഉയർത്താം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്കു ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തും. വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല. സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യർഥിച്ചു. ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം ദേശീയ പതാക ഉയർത്തേണ്ടത്. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവു...

കള്ളന്‍ വീട്ടില്‍ തന്നെ';പള്ളി വികാരിയുടെ വീട്ടില്‍ മോഷണം നടത്തിയത് മകന്‍ അറസ്റ്റിൽ

  വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്  കോട്ടയം പാമ്പാടിയില്‍ പള്ളി വികാരിയുടെ വീട്ടില്‍ നടന്ന മോഷണ കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത്. പാമ്പാടി പൊലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു. അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്‌ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമ കാവുങ്ങൽ അഹമ്മദ്‌ കാക്ക മരണപെട്ടു

മരണ വാര്‍ത്ത കച്ചേരിപ്പടി പുത്തനങ്ങാടി റോഡിലെ എളാപ്പ സ്റ്റോർ ഉടമയും വലിയോറ ചിനക്കല്‍ മനാട്ടി സ്വദേശിയുമായ  കാവുങ്ങല്‍ അഹമ്മദ് കാക്ക മരണപെട്ടു കാവുങ്ങല്‍ സംസുവിന്റെ ജേഷ്ഠനാണ്  മയ്യത്ത് നിസ്കാരം  ഇന്ന് രാത്രി 9മണിക്ക് വലിയോറ ചിനക്കല്‍ ജുമാമസ്ജിതില്‍

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു

കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും  പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ...

സ്വകാര്യ ഭൂമിയിൽ തള്ളിയ ഇ-മാലിന്യം നീക്കാൻ ശ്രമം ;കുഴിവെട്ടി മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

വേങ്ങര: ആഴ്ചകൾക്ക് മുമ്പ് സ്വകാഭൂമിയിൽ തള്ളിയ ലോഡുക ണക്കിന് ഇ-മാലിന്യം ഭൂവുടമയുടെ നേതൃത്വത്തിൽ കുഴിയിൽ തള്ളാനുള്ള ശ്രമം പൊലീസ് സഹായത്തോടെ നാട്ടുകാർ തടഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്തിൽ പാകടപുറയ പരപ്പൻ ചിനയിലാണ് ഓഡിറ്റോറിയത്തിനു പിറകിലായി ഉപയോഗം കഴിഞ്ഞ ലോഡുകണക്കിന് കമ്പ്യൂട്ടറുക ളുടെയും അനുബന്ധ ഉപകരണ ങ്ങളുടെയും ഇ-മാലിന്യം തള്ളി യിരുന്നത്. ഇവയിലുള്ള മെർക്കുറി ഉൾപ്പെ ടെയുള്ള രാസമാലിന്യങ്ങൾ, നിർത്താതെ പെയ്യുന്ന മഴവെള്ളത്തിൽ ഒഴുകി ജലാശയങ്ങളിൽ എത്തുമോ എന്ന്, അന്നുതന്നെ നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. കുടിവെള്ളത്തിനുപയോഗി ക്കുന്ന കിണറുകളിൽ മെർക്കുറി എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും.  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ടി.കെ. കുഞ്ഞിമുഹമ്മദിന്റെ വാർഡിലാണ് മാലിന്യം ത ള്ളിയത്. അനധികൃതമായി മാലിന്യം തള്ളിയതിനെതിരെ ആരോഗ്യ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ടെന്ന് ആദ്ദേഹം മാധ്യമത്തോട് പറഞ്ഞു. അതേസമയം, ഇ -മാലിന്യം ഗ്രാമ  പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട്‌  യോഗപ്പെടുത്തി നാമമാത്രമായ കൂലി ചുമത്തി നീക്കാമെന്ന പ ഞ്ചായത്തിന്റെ അഭ്യർഥന സ്ഥലമുടമ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ    2022 | ഓഗസ്റ്റ് 11 | വ്യാഴം | 1197 |  കർക്കടകം 26 |  ഉത്രാടം, തിരുവോണം 1444 മുഹറം 12              ➖➖➖➖ ◼️എന്‍ഫോഴ്സമെന്റിനെതിരേ നിയമയുദ്ധം. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസകും അഞ്ച് എംഎല്‍എമാരും കേരള ഹൈക്കോടതിയെ സമീപിച്ചു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ വിലക്കണമെന്നാണ് തോമസ് ഐസകിന്റെ ഹര്‍ജിയിലെ വാദം. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.എല്‍ എ മാരായ ഐബി സതീഷ്, എം. മുകേഷ്, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് വഴി പണം സമാഹരിച്ച് നടത്തുന്ന 73,000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. ◼️മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകില്ല. ഹാജരാകണമെന്ന് ആവശ്യപ്പെ...

ED യുടെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. ഇതോടെ ഇഡിയ്‌ക്കെതിരെ രാജ്യശ്രദ്ധയാകര്‍ഷിക്കുന്ന നിയമപോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ് കേരളത്തില്‍. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സമണ്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഇഡിയുടേത് കാടും പടപ്പും തല്ലിയുള്ള അന്വേഷണമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂ. കിഫ്ബിയ്ക്കും...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...