ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആറാം ക്ലാസ് മുതൽ കടയിൽ ജോലിക്ക് പോയി, ഐ.എ.എസ് കോച്ചിങ്ങിന് കൂട്ടുകാരന് കൂട്ടുപോയി, മൂന്നുവട്ടം തോറ്റു; ആലപ്പുഴ കലക്ടറെ അറിയാം

.. കൃഷ്ണതേജയുടെ വാക്കുകൾ ഇങ്ങനെ: എല്ലാവർക്കും നമസ്കാരം. ഒരു കാര്യം ആദ്യം പറയാനുണ്ട്. ഞാൻ മലയാളിയല്ല. ആന്ധ്രക്കാരനാണ്. എന്നാലും പരമാവധി മലയാളത്തിൽ പറയാൻ ആഗ്രഹിക്കുന്നു. മലയാളം കുറച്ചുകുറച്ചു മാത്രമേ സംസാരിക്കാൻ അറിയൂ. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ നന്നായി അറിയാം. എനിക്ക് ഓർമയുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതുവരെ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. ഞാൻ എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്റെ വീട്ടിൽ ഉണ്ടായി. അപ്പോൾ എല്ലാ ബന്ധുക്കളും എന്റെ വീട്ടിൽവന്നു. എന്നിട്ട് പറഞ്ഞു. ഇനി പഠിക്കാൻ പോകണ്ട. വിദ്യാഭ്യാസം നിർത്തണം. ഒരു കടയിൽ പോയി ജോലി നോക്കണം. അപ്പോൾ നിങ്ങൾക്ക് കുറച്ച് ശമ്പളം കിട്ടും. അത് കുടുംബത്തിന് സഹായമാകും. എല്ലാവരും അങ്ങനെ പറഞ്ഞു. പക്ഷേ, എന്റെ അച്ഛനും അമ്മക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ എന്റെ അയൽവാസി എന്റെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു. 'കൃഷ്ണാ കുഴപ്പമില്ല. നീ പഠനം തുടരണം. അതിന് വേണ്ടി എത്ര പണം ചെലവായാലും ഞാൻ തരാം. പക്ഷേ, എന്റെ അമ്മക്ക് ഒര...

മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും

മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ സംവിധാനിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ്, ലോ കോളേജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എഡ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്. വിവിധ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബ...

അല്പം വേങ്ങര ചരിത്രം അറിയാം

   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                   🔷                                                  🔷      ♦                                                  ♦  *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴ...

അപേക്ഷ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നൽകി

വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജൈവ മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്നതിനാവശ്യമായ പ്ലാന്റ് അപേക്ഷ നൽകിയ 12 കുടുംബങ്ങൾക്ക് സ്ഥാപിച്ചു നൽകി, പദ്ധതിയുടെ15 വാർഡ്  ഉദ്ഘാടനം കുഴിക്കാട്ടിൽ ബഷീർ  എന്നവരുടെ വീട്ടിൽ വച്ച് വാർഡ് മെമ്പർ എ കെ  നഫീസ നിർവഹിച്ചു.

കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ

കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ കാരിയർമാരാണെന്നു പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തോടെ കട്ടപ്പന – പുളിയന്മല പാതയിലെ ഹിൽടോപ് വളവിലാണു കാർ തടഞ്ഞു പണം പിടികൂടിയത്. കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമ്മിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000, 500 രൂപയുടെ നോട്ടുകളാണു പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിക്കു കൊടുക്കാൻ ചെന്നൈയിൽനിന്നു കൊണ്ടുവന്നതാണു പണമെന്നു കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ എസ്‌ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ടോണി ജോൺ, പി.ജെ.സിനോജ്, സിപിഒമാരായ വി.കെ.അനീഷ്, പി.എസ്.സുബിൻ, അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണു പണം കണ്ടെത്തിയ...

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ് ഫോര്‍ എവരിയോണ്‍’ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ പറ്റും. ഐടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മെയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു.

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ  മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത് 1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രയാസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ച...

ജെയിംസ് വെബ് ടെലസ്‌ക്കോപ്പിൽനിന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലെ രഹസ്യം അറിയാം

🚀ജെയിംസ് വെബ് ടെലസ്‌ക്കോപ്പിൽനിന്നുള്ള ഏറ്റവും പുതിയ ചിത്രം !🎯 . 🎯' കാർട്ട് വീൽ ഗാലക്‌സി ' 📍ഏകദേശം 50 കോടി വർഷങ്ങൾക്ക് മുമ്പ് രണ്ട് ഗാലക്‌സികൾ കൂടി ചേരുന്ന ചിത്രമാണ് ഇത്. അന്ന് അവിടുന്ന് പുറപ്പെട്ട പ്രകാശം ഇപ്പോഴാണ് നമ്മുടെ അടുത്ത് എത്തുന്നത് !😲 പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 3 ലക്ഷം കിലോമീറ്ററാണെന്നു ഓർക്കണം !😲 . 📍1941 ഈ ഗാലക്‌സി നമുക്ക് കണ്ടെത്തുവാൻ കഴിഞ്ഞു എങ്കിലും ഇപ്പോഴാണ് ഇത്ര മിഴിവുറ്റ ചിത്രം ലഭിക്കുന്നത്. നമ്മുടെ ഗാലക്സിയായ മിൽക്കിവേയുടെ ഒന്നര മടങ്ങു വലിപ്പമുണ്ട് ഇതിനു.👍 . 📍ഈ ഗാലക്സിയിൽ രണ്ട് വളയങ്ങൾ ഉൾപ്പെടുന്നു - പ്രകാശം കൂടിയ ആന്തരിക വളയവും, ചടുലമായ പുറംഭാഗവും. ഈ രണ്ട് വളയങ്ങളും കൂട്ടിയിടിയുടെ സ്ഥാനത്ത് നിന്ന് വളരെ അകലേക്ക് വളരുന്നു. ഒരു കുളത്തിലേക്ക് കല്ലെറിയുമ്പോൾ ഉണ്ടാകുന്ന അലകൾ പോലെയാണ് ഘടന. അതിനാൽ ഈ ഗാലക്സിയെ "റിംഗ് ഗാലക്സി" എന്ന് വിളിക്കുന്നു.👍 . 📍കാമ്പിലെ ഏറ്റവും തിളക്കമുള്ള പ്രദേശങ്ങളിൽ വലിയ പുതു നക്ഷത്രകൂട്ടങ്ങൾ കാണപ്പെടുന്നു. അതിൽ വലിയ അളവിൽ ചൂടുള്ള പൊടിയും ഉൾപ്പെടുന്നു. മറുവശത്ത്, നക്ഷത്ര രൂപീകരണവും സൂപ്പർനോവയും.👍 📍ഇത് ഏക...

'വീടിന്റെ മേൽക്കൂരയിൽ മണിക്കൂറുകളോളം, പ്രളയത്തിലും നായയെ കൈവിടാതെ പെൺകുട്ടി' വൈറൽ വീഡിയോ flood 2022 viral video

മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റെന്നും പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്

മലപ്പുറം ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റെന്നും പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. നാളെ (05-08-2022) വെള്ളി കനത്ത മഴയെതുടർന്ന്  നിലബൂർ, ഏറനാട്  താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിചിട്ടില്ല ശരിയായ പോസ്റ്റ്‌ 🔵 *അറിയിപ്പ്* *നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി*  *കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻ വാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5) ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.* *ജില്ല ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം*

എന്റെ ചെരുപ്പ് ഒഴുകിപ്പോയെന്ന് കുട്ടി... വാ വാങ്ങിത്തരാമെന്ന് VD സതീശൻ... ഒട്ടിപ്പുള്ള ചെരുപ്പ് മതിയെന്ന് കുട്ടി..

. എളന്തിക്കര സ്‌കൂളിൽ ക്യാമ്പിൽ കഴിയുന്ന ആളുകളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി  സതീശൻ. ആളുകളോടെല്ലാം കാര്യങ്ങൾ തിരക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് അദ്ദേഹത്തിനടുത്തേക്ക് ഒരു കൊച്ചു മിടുക്കൻ സങ്കടവുമായി കടന്ന് വന്നു. അടുത്തെത്തിയ കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചു  ജയപ്രസാദ് എന്ന് അവന്റെ മറുപടി. സങ്കടപ്പെട്ടതിന്റെ കാര്യം തിരക്കി. ജയപ്രസാദിന്റെ ചെരുപ്പ് വെള്ളത്തിൽ ഒഴുകിപ്പോയി. നീ കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. ഒരു ചെരുപ്പ് വാങ്ങിക്കൊടുക്കാൻ കൂടെയുള്ളവരോട് പറഞ്ഞപ്പോൾ അവന് ഒട്ടിപ്പൊള്ള ചെരുപ്പ് വേണമെന്നായി. ആ കൊച്ചു മിടുക്കന്റെ സങ്കടം കണ്ടപ്പോ ആ മനുഷ്യൻ അവനേം കൂടെ കൂട്ടി അടുത്തുള്ള ചെരുപ്പ് കട തിരക്കിയിറങ്ങി. തിരക്കുകൾ മാറ്റി വച്ച് ജയപ്രസാദിനോട് കൂട്ട് കൂടി കുറെ സമയം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ചിലവഴിച്ചു. അവനോട് വർത്തമാനം പറഞ്ഞ് വിശേഷം തിരക്കി മഴയത്ത് ഒരു ചായയും കുടിച്ച് നല്ലൊരു ചെറുപ്പും വാങ്ങി ജയപ്രസാദിനെ  തിരിച്ച്  കൊണ്ട് വിട്ടു.

കേരളത്തിന് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്; മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയായി

കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്‌നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് രാത്രി 7 മണിയോടെ 136 അടി പിന്നിട്ടു. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടർ തുറന്നേക്കാനും സാധ്യതയുണ്ട്. ശരാശരി 6592 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്നത്. അതേസമയം 2000 ഘന അടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും പൂർണമായും നിറഞ്ഞിരിക്കുകയാണ്. ഈ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. റൂൾ കർവിലെത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിയോടു കൂടി തുറന്നേക്കും. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Read Also: മുല്ലപ്പെരിയാര്‍; ഓരോ മണിക...

നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു

🔵 *അറിയിപ്പ്* കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ വി.ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.* *ജില്ല ഇൻഫർമേഷൻ ഓഫീസ്, മലപ്പുറം*

കേരളത്തിലെ വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലെർട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 04/08/2022: കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് 05/08/2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന...

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും

BJP-LDF സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരുടെ പിഴ സംഖ്യ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. CAA- NRC കേസുകൾ ഏറ്റെടുത്തതിന്റെ തുടർച്ചയായിട്ടാണ് മെഗാ അദാലത്തിലേക്ക് പോസ്റ്റ് ചെയ്ത ജനകീയ സമരങ്ങളുടെ പിഴ സംഖ്യയും സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നത്. 13-8-22 ന് നടക്കുന്ന ലോക് അദാലത്തിൻ്റെ ഭാഗമായി പിഴയടച്ച് കേസിൻ്റെ തുടർ നടപടികൾ അവസാനിപ്പിക്കാൻ സമൻസ് ലഭിച്ച എല്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരും സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. Case Details, Cc No, ഏതു സ്റ്റേഷൻ പരിധിയിലാണ് കേസുള്ളത്, ഏത് കോടതി, പ്രതി ചേർക്കപ്പെട്ടവരുടെ പേരുകൾ എന്നിവ അതാത് യൂത്ത് ലീഗ് കമ്മിറ്റികളുടെ കത്തുൾപ്പെടെ ആഗസ്റ്റ് 8-ന് മുമ്പായി സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിക്കണം. ഷക്കീർ (ഓഫീസ് സെക്രട്ടറി) 9946353030  അനസ് (ഓഫീസ് സ്റ്റാഫ്) 9562763904 E-mail: mylkeralalegalaid@gmail.com

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.