ദേശിയ പാത 66 വികസനത്തിന്റെ ഭാഗമായി രണ്ടത്താണിയിലെ റോഡ് സൈഡിലെ മരം പിഴിത്എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു, മരം JCB പോലുള്ള വാഹനം ഉപയിഗിച്ചു തള്ളിഇടുമ്പോൾ മരത്തിൽ നിറയെ കാക്കകളും, കൊക്കുകളും ഉണ്ടായിരുന്നു ഇവയെ മരത്തിൽ നിന്ന് ഒന്ന് പാറിപ്പിക്കുകപോലും ചെയ്യാതെ മരം നേരെ കടപുഴകി തള്ളിയിടുകയായിരുന്നു. മരം വിഴുന്നത് കണ്ട് ആ മരത്തിലേ നിരവദി പക്ഷികൾ പാറിപോകുന്നത് വീഡിയോയിൽ വെക്തമായി കാണാം, വീഡിയോക്കെതിരെ നിരവതി വിമർശനങ്ങളാണ് കമെന്റ് ബോക്സിൽ നിറയുന്നത്, ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവവതി പേർ ഇതിനകം പങ്ക്വെച്ചു
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.