വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റ് പദ്ധതി 14-ലാം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വിവിധ ഗുണഭോക്താക്കൾക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
അലി എ.കെ,മുഹമ്മദ് പാറയിൽ,അൻവർ മാട്ടിൽ, സുഹൈയിൽ, മുജീബ് അരീക്കൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്. സൌരോര്‍ജ്ജം,കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും പാചകത്തിന് വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം ഗ്യാസ്(എല്‍ പി ജി) ആണ് ഉപയോഗിക്കുന്നത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള നമ്മുടെ നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ബയോഗ്യാസ് പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ