ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആപ്പിളിന്റെ സബ് ഡൊമൈനിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത് വേങ്ങര കണ്ണമംഗലം സ്വദേശി

വേങ്ങര: ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടം നേടിയിരിക്കുകയാണ് കണ്ണമംഗലം സ്വദേശി. കണ്ണമംഗലം ചേറേക്കാട് അരീക്കാടൻ മുഹമ്മദ് -ആയിഷാബിദ മ്പതികളുടെ മകനായ നിസാമുദ്ദീനാണ് ഈ അപൂർ വമായ നേട്ടത്തിന് അർഹനായത്. ആപ്പിളിന്റെ രണ്ട് സബ് ഡൊമൈനിലെ സുര ക്ഷാവീഴ്ചയാണ് നിസാ മുദ്ദീൻ കണ്ടെത്തിയത്. ആപ്പിളിന്റെ രണ്ടു സൈറ്റിലും എച്ച്.ടി.എം.എൽ ഇൻ പിഴവാണ് ഈ ഇരുപത്തിയഞ്ചു ക്കാരന് തിരുത്താനായത്. ആപ്പിളിന്റെ എഞ്ചിനീയർ മാരെ അറിയിക്കു കയും കമ്പനി അത് പരിഹരിക്കുകയും ചെയ്തു. മുമ്പ്  ഗൂഗിൾ, യാ ഹു, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ ഹാൾ ഓഫ് ഫെയ്മിലും നിസാമുദ്ദീൻ ഇടംനേടിയിരുന്നു. നിസാമുദ്ദീൻ പ്ലസ് വൺ ക്ലാ സിൽ പഠിക്കുമ്പോൾ മുതൽ തന്നെ എത്തി ജെക്ഷൻ എന്ന സെക്യൂരിറ്റി പിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുകയായിരുന്നു  നിസാമുദ്ദീൻ തിരുവനന്തപുരത്തു ഉള്ള ആഡ്സി എന്ന കമ്പനി യിൽ സൈബർ സെക്യൂരിറ്റി എഞ്ചിനീയറും, മലപ്പുറം ജില്ലാ ട്രോമാ കെയർ വളണ്ടിയറുമാണ്  .ചെണ്ടപ്പുറായ ഹൈസ് കുളിൽ നിന്ന് എസ്.എ സ്.എൽ.സിയും പെരുവള്ളൂർ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തി യാക്കിയ ശേഷം അടൂർ എഞ്ചിനീയറിങ്...

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ  കണ്ടെത്തി. കൂരിയാട് രാമൻകടവ് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്, മുന്ന് ദിവസമായി ഫയർ ഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിന്റെ മുങ്ങൽ വിദക്തരും, IRW, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിനിടെ   രാമൻകടവ് ഭാഗത്തിലൂടെ ഒഴുകിപോകുന്നതായി കണ്ടതുകയായിരുന്നു. ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി വെള്ളത്തിൽ പോകുന്ന ത്തിന്റെ മിനിറ്റുകൾക്ക് മുമ്പുള്ള CCTV VIDEO

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 19 | ചൊവ്വ | 1197 |  കർക്കടകം 3 |  ഉത്രട്ടാതി 1443 ദുൽഹിജജ19 🌹🦚🦜➖➖➖ ◼️വിലക്കുകളും നിരോധനവും ഏര്‍പ്പെടുത്തിയെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വര്‍ഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ വിലക്കയറ്റം, ജിഎസ്ടി നിരക്കു വര്‍ധന, അഗ്‌നിപഥ് എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. ബഹളംമൂലം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്നു. ◼️കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍. എന്‍ഐഎ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. അടുര്‍ പ്രകാശ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ◼️നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. സമയ പരിധി 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി വേണമെന്ന് ...

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്.  ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ   മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്.  ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന  മുളങ്കൂട്ടത്തിലെ  വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും  നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും. വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ  പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ  മുങ്ങ...

ഇന്നും കണ്ടത്താനായില്ല;- പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്കുള്ള ഇന്നത്തെ തിരച്ചിൽ നിറുത്തി

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ വെളിച്ചക്കുറവ് കാരണം നിർത്തി വെച്ചിട്ടുണ്ട്.ഇന്ന് രാത്രി 7മണിക്ക്  ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി,സന്നദ്ധ സംഘടന പ്രവർത്തകരും മടങ്ങി. ഇന്ന് തിരച്ചിന്ന് , മലപ്പുറം, താന്നൂർ യൂണിറ്റിന്റെ ഫയർഫോയിസ് ടീമും, സ്കൂബ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിലെ ബോട്ടും, മുങ്ങൽ വിദക്തരും, IRW വിന്റെ ബോടും തിരച്ചിൽ നടത്തി. തിരച്ചിൽന്ന് സഹായ സഹകരണവുമായി പോലീസ്,പഞ്ചായത്ത് അധികാരികൾ,ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, നാട്ടുകാർ ഉണ്ടായിരുന്നു     നാളെ രാവിലെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ  പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ  ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്. കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിര...

സ്‌കൂബ ടീം എത്തി തിരച്ചിൽ തുടരുന്നു ; പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ  രാത്രി 10:30 തോടെ  തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങിയിരുന്നു. തിരുരങ്ങാടി താഹസിർദാറിന്റെ നിർദ്ദേശ പ്രകാരം  രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും,  , മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തി തിരച്ചിൽ തുടങ്ങിയെങ്കിലും  ഇത്‌ വരെ കണ്ടത്താനായില്ല,ഫയർ ഫിയിസിന്റെ മലപ്പുറം, താനൂർ, യൂണിറ്റും IRW  യൂടെ ഒരു ബോട്ടും തിരച്ചിൽ നടത്തുന്നുണ്ട്. വേങ്ങര, എടരിക്കോട്,മറ്റു  പഞ്ചായത്ത് പ്രസിഡെന്റുമാർ, വില്ലേജ്ഓഫിസർ, പോലീസ്  എന്നിവർ സ്ഥലത്തെത്തി സ്ഥിഗത്തികൾ വിലയിരുത്തി. പെരുംപുഴയിൽനിന്ന് ഒലിച്ചു പോയത് കാരണം പെരുംപുഴ മുതൽ ബാക്കിക്കയത്തിന്റെ തായെ വരെ തിരച്ചിൽ പുരോഗമിക്കുന്നു. പുഴയിലെ ശക്തമായ ഒഴിക്കും ആള് ഒലിച്ചു പോയതും കാരണം ആളെ കണ്ടതാൻ പ്രയാസകരമാവുന്നു, വേങ്ങര പോലീസും, ട്രോമാ കെയർ, KET, IRW,മറ്റു സന്നദ്ധ ...

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ  രാത്രി 10:30 തോടെ  തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങിയിരുന്നു. തിരുരങ്ങാടി താഹസിർദാറിന്റെ നിർദ്ദേശ പ്രകാരം  രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും,  , മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തി തിരച്ചിൽ തുടങ്ങി  കാണാതായ ആൾ കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു, രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത് കയറിയാതായി പറയപ്പെടുന്നു, ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചതായിരുന്നു

ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: ഭർത്താവ് അറസ്റ്റിൽ

ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: പുളിക്കൽ ഒളവട്ടൂർ  സ്വദേശി അറസ്റ്റിൽ കൊണ്ടോട്ടി:ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസിൽ മലപ്പുറം സ്വദേശിയെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂർ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്.ശേഷം, പലയിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജ...

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചു

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തി വെച്ചിട്ടുണ്ട്.. രാത്രി 10:30 ന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി, തിരുരങ്ങാടി താഹസിർദാർ, പഞ്ചായത്ത് പ്രസിഡന്റ്, എന്നിവർ സ്ഥലം സന്ദർശിച്ചു തിരച്ചിൽന്ന് നേതൃത്വം നൽകി, തിരച്ചിൽന്ന് സഹായ സഹകരണവുമായി ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, വൈറ്റ് ഗർഡ്,PK  അലിഅക്‌ബർ, AK ശരീഫ്, മറ്റു   നാട്ടുകാർ ഉണ്ടായിരുന്നു     നാളെ രാവിലെ 8 :30  മണിയോടെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ  പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ  ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ  തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്. കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമി...

കാച്ചടി പെരുമ്പുഴയിൽ മുഹമ്മദലി പയ്യനാട് എന്നയാൾ വെള്ളത്തിൽ പോയതായി സംശയം.

കാച്ചടി പെരുമ്പുഴയിൽ ഒരാൾ വെള്ളത്തിൽ പോയതായി സംശയം. (കാണാതായ മുഹമ്മദലി പയ്യനാട്) കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോയതായിരുന്നു സംശയം. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു, രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത് കയറിയാതായി പറയപ്പെടുന്നു, വിവരം അറിഞ്ഞു മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും, നാട്ടുകാരും തേർക്കയം കടവിൽ എത്തിടുണ്ട്, ശക്തമായ കുത്തിഒലിച്ചു വരുന്ന വെള്ളവും, പുഴയുയലൂടെ മീറ്ററുകൾ ഒഴിക്കി പോയത് കാരണമായി ഇറങ്ങിയുള്ള തിരച്ചിൽ  പ്രയാസകരമാണ്.വിവരമറിഞ്ഞു ഫയർ ഫോയിസ് സ്ഥലത്തെത്തിടുണ്ട്  *ഒഴുക്കിൽപെട്ടത് പുതുപ്പറമ്പ് താഴത്തങ്ങാടി സ്വദേശി മുഹമ്മദലി പയ്യനാട്* (44) 17/07/22  വെന്നിയൂർ: ട്രോമാകെയർ വേങ്ങര തിരൂരങ്ങാടി യൂണിറ്റ് സ്റ്റേഷൻ അംഗങ്ങൾ KET എമർജൻസി, സന്നത പ്രവർത്തകർ നാട്ടുകാർ തിരച്ചിൽ ആരം...

ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ മാക്സിമം ഉയർത്തി വേങ്ങര പ്രദേശങ്ങളിലെ വെള്ളം എത്രത്തോളം ഉണ്ട്‌ എന്നതിന്റെ ഫോട്ടോസ് കാണാം

ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ മാക്സിമം ഉയർത്തി  മേജർ ഇറിഗേഷൻ എഞ്ചിനീയരുടെ നിർദ്ദേശത്തെ തുടർന്ന് ബാക്കിക്കയം റെഗുലേറ്റർ ഷട്ടർ ഇന്ന് രാവിലെ അതിന്റെ ഏറ്റവും മാക്സിമം ഉയരത്തിൽ പൊക്കിയിട്ടുള്ളതായി ഷട്ടർ ഓപ്പറേറ്റർ അറിയിച്ചു. വലിയോറ പാടം കളത്തും പടിയിൽ റോഡിലേക്ക് വെള്ളം കയറി കൂരിയാട് പാക്കടപ്പുറായ റോഡിൽ സർവീസ്  സ്റ്റേഷന് അടുത്ത് മദ്രസക്ക് മുൻവശം വെള്ളം   കയറിയ സാഹചര്യത്തിൽ താൽക്കാലികമായി വേങ്ങര പോലീസ് ഇരുവശവും അടച്ചിരിക്കുന്നു അതുവഴി പോകുന്നവർ ശ്രദ്ധിക്കണം വലിയോറ കാളികടവ്  കല്ലക്കയം മഞ്ഞാമാട് പുഴച്ചാൽ പൂകുളം പാടം കൂരിയാട് പാടം കൂരിയാട് പാകടപുറായ റോഡ് ജാഗ്രത!!! കനത്ത മഴയെ തുടർന്ന് തോടുകളും കിണറുകളും കുളങ്ങളും കടലുണ്ടിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു. രക്ഷിതാക്കൾ കുട്ടികളെ വെള്ളത്തിൽ കളിക്കാൻ വിടരുതെന്നഭ്യർത്ഥിക്കുന്നു. സ്കൂളിലേക്ക് നടന്നു വരുന്ന കുട്ടികളോട് വെള്ളക്കെട്ടും...

വേങ്ങരയയിൽ നിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വേങ്ങരയിൽ  ഇന്ന്  വെള്ളം കയറിയ റോഡുകൾ അറിയാൻ ക്ലിക്ക് ചെയുക 2022 | ജൂലൈ 17 | ഞായർ | 1197 |  കർക്കടകം 1 |  ചതയം 1443 ദുൽഹിജജ17      ............................ ◼️അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് 23 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാറ്റ് പ്രവചനാതീതമായി നാശം വിതയ്ക്കുന്നുണ്ട്. കേരളത്തില്‍ 14 ഡാമുകള്‍ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. കണ്ണൂര്‍ ചെറുപുഴ കാനംവയലില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.                    ◼️ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്നും ബിജെപി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും ടീസ്റ്റ സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ ഗൂഡാലോചന നടത്തിയെന്ന് ഗുജറാത്ത് പൊലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സോണിയാ ഗാന്ധിക്കെത...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.