ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

സംസ്ഥാനത്ത് അടുത്ത 5ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. അതുപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച സ്ഥലങ്ങളിലുമുള്ള പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്...

പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന പക്ഷി കേരളത്തിലും .തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ?

കറുത്ത കടലാള  കേരളത്തിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു കടൽപക്ഷി....  പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന  പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ...? തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ? കറുത്ത കടൽ ആള (Sooty Tern) എന്ന ആ ഉലകം ചുറ്റും വാലിബൻ പറന്ന് പറന്ന് എൻറെ നാട്ടിലും എത്തി. മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ വെച്ചാണ് അപൂർവമായി മാത്രം കണ്ടിട്ടുള്ള ഈ പക്ഷിയെ  ഞാൻ ക്യാമറയിലാക്കിയത്..... ശരാശരി 30 വർഷമാണ് കറുത്ത കടൽ ആളകളുടെ ആയുർദൈർഘ്യം. ഈ കാലയളവിൽ കരയിൽ വരുന്നത് അപൂർവ്വം . വിരിഞ്ഞിറങ്ങി പറക്കാൻ ആവുന്നതോടെ പറന്നു തുടങ്ങും.ഇത് തുടർച്ചയായി നാല് അഞ്ച് വർഷം( up to 10 years) നീണ്ടു നിൽക്കും. പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രം ആണ് ഇവ കരയിൽ എത്തുന്നത്. ഈ പറക്കലിന് ഇടയിലെ ഉറക്കമാണ് ബഹുരസം . ഒന്നോ രണ്ടോ സെക്കൻഡ് പറന്നു കൊണ്ട് ഉറങ്ങും. ഇങ്ങനെ വർഷങ്ങളോളം കടലിനു മുകളിൽ പറന്നു നടക്കും. ലോകത്തിൽ 20 മില്യണിലധികം കറുത്ത കടലാളകൾ ഉണ്ടെന്നാണ് കണക്ക്. 40 കിലോമീറ്റർ വരെ വേഗത്ത...

കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. (mohanlal viral video olavum theeravum movie location)

കുത്തിയൊലിക്കുന്ന പുഴയില്‍ നീന്തി വരുന്ന മോഹന്‍ലാലിനെ നരന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. സിനിമയാണെന്നറിഞ്ഞിട്ടും ഈ രംഗങ്ങള്‍ കാണുന്നവരില്‍ അമ്പരപ്പും ആരാധനയുമുണ്ടാക്കിയിട്ടുണ്ട്. പെരുമഴയും വന്‍ ഒഴുക്കിലും പതറാതെ നിന്ന് മോഹന്‍ലാല്‍ ഇപ്പോള്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഓളവും തീരവും എന്ന പുതിയ പ്രിയദര്‍ശന്‍ ചിത്രത്തിനായി കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മധുവിനേയും ഉഷാ നന്ദിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പി എന്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പുനരാവിഷ്‌കരിക്കുന്നത്. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പെരുമഴയില്‍ കറുത്ത ഷര്‍ട്ടും ലുങ്കിയും തലയിലൊരു കെട്ടുമായി നദിയിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. വളരെ ആത്മവിശ്വാസത്തോടെ താരം തുഴയെറിയുന്നതുകണ്ട് ക്രൂവിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിലുണ്ട്.

വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും ബലി പെരുന്നാൾ നമസ്കാരം (10/07/2022 ഞായറാഴ്ച)

*വലിയോറ ചുള്ളിപ്പറമ്പ് പുത്തൻ പള്ളി: 07.00 am* *വലിയോറ ചെനക്കൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *വലിയോറ ആയിഷബാദ് അബൂബക്കർ സിദ്ധീഖ് മസ്ജിദ്: 07.00 am* *വലിയോറ പാണ്ടികശാല വതനി മസ്ജിദ് ശഹ്റാനി 07.00 am* *വലിയോറ KPM ബസാർ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *കൂരിയാട് മാതാട് ത്വയ്‌ബ മസ്ജിദ് : 07.00 am* *വലിയോറ മുതലമാട്‌ മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ ഇരുകുളം മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദ്: 07.30 am* *വലിയോറ കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദ് : 07.30 am* *വലിയോറ അരീക്കപള്ളിയാളി  മസ്ജിദുൽ നവാൽ : 07.30 am* *വലിയോറ പൂക്കുളം ബസാർ പൂക്കുളം മസ്ജിദ് :  07.30 am* *കുറുക കുറുവിൽ കുണ്ട് നമസ്കാര പള്ളി: 07.30 am* *കൂരിയാട് മാർക്കറ്റ് ഖുതുബു സ്സമാൻ മസ്ജിദ്: 07.30 am* *വലിയോറ മനാട്ടി പറമ്പ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മഹല്ല് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി ഫാറൂഖ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മസ്ജിദുൽ മുഹാജിർ (കാട്ടിൽ പള്ളി): 08.00 am* *വലിയോറ പുത്തനങ്ങാടി മഞ്ഞാമാട് കടവ് റോഡ് മൂഴിയത്ത് ...

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്”- സാദിഖലി തങ്ങൾ പറയുന്നു.

ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ ശ്രമം;നാട്ടുകാർ ഇടപെട്ടതോടെ ശ്രമം പാളി.

തിരൂർ: ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ  ശ്രമം നാട്ടുകാർ ഇടപെട്ടതോടെ ശ്രമം പാളി. ആലത്തിയൂരിനും  ആലിങ്ങലിനും ഇടയിൽ ഉള്ള ഭാഗത്ത് ആണ് കണ്ടെയ്നറിൽ  കൂട്ടത്തോടെ കന്നുകളെ എത്തിച്ചത്.ഇവയിൽ  മൂന്ന് കന്നുകൾ ചത്ത നിലയിൽ ആയിരുന്നു. ഇവയെ കണ്ടെയ്നറില്‍  വച്ച് തന്നെ അറുത്തു തോലുരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സമീപപ്രദേശത്തുള്ളവര്‍  ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തുകയും ചെയ്‌തു. ഇത്തരത്തിൽ അറുത്ത മംസം നശിപ്പിക്കാന്‍ തീരുമാനിച്ചതായും  ലോറിയിൽ ഉണ്ടായിരുന്നവരെ  പോലീസ് കസ്റ്റഡിയിൽ  എടുത്തതായും അറിയിച്ചു.

കടലുണ്ടി പുഴയിൽ വെള്ളം കൂടുന്നു view

വലിയോറ പടിക്കപാറ വെള്തേടത് കടവിൽ വെള്ളം സ്റ്റെപ്പുകൾ എല്ലാം മൂടി റോഡിലേക്ക് കടക്കുന്നു  മഞ്ഞമ്മാട് കടവിൽ വെള്ളം റോഡിലേക്ക് കടക്കുന്നു 

പാതി വഴിയിൽ വഴി മുട്ടിയ കനാൽ - പ്രദേശത്ത് പതിവിലും അതികം ഒറു-മഴ വെള്ള കെട്ട് സൃഷ്ടികുന്നെന്ന് പരാതി

സാങ്കേതിക പ്രശ്നങ്ങൾ കാരണം ആഴ്ച്ചകളായി ടെൻഡർ എടുത്ത കോൺട്രാക്ടർക്ക് വർക്ക്‌ തുടങ്ങാൻ കഴിയാത്തത്  കാരണം   വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമിക്കുന്ന  വേങ്ങര പതിനേഴാം വാർഡിലെ മുതലാമാട്-വലിയോറ പാടം കനാൽ  പദ്ധതിയുടെ രണ്ടാം ഘട്ട  കനാൽ നിർമാണം നിലച്ചത് പ്രദേശ വാസികൾക്ക് പ്രയാസകരമാവുന്നു. പ്രദേശത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതെ കനാലിലൂടെ വന്ന വെള്ളം  മുട്ടിനു മേലെ അരക്ക് താഴെയായി കനാലിൽ തന്നെ മഴ വെള്ളവും ഒറു വെള്ളവും കെട്ടി നിൽക്കുകയാണ്. മഴ ശക്തമാവുന്നതോടെ വെള്ളം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കും എന്നാ ആശങ്കയിലാണ് സമീപവാകൾ. വേങ്ങര പഞ്ചായത്തിലെ 15 ാം വാർഡിലെ മഴക്കാലമായാൽ രൂപപെടുന്ന  വെള്ളക്കെട്ട്  ഒഴിവാകുന്നതിന്ന് വേണ്ടി  കനാൽ നിർമിച്ചു   17-ാം വാർഡിലുടെ വലിയോറപാടത്തേക്ക് വെള്ളം ഒഴിവാക്കാനായിരുന്നു അരേങ്ങൽ - വലിയോറപ്പാടം ഡ്രൈനേജ് പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ അരേങ്ങൽ ഭാഗത്നിന്ന് ആദ്യം വർക്ക് തുടങ്ങുകയും എന്നാൽ വലിയോറപാടത്തേക്കുള്ള കനാലിലേക്ക...

PK കുഞ്ഞാലികുട്ടി വേങ്ങര മണ്ഡലത്തിലെ എ പ്ലസ് വിജയികളെയും 100%വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ആദരിച്ചു,

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകളെ പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആദരിച്ചു .ഇന്നലെ രാവിലെ 9 മണിക്ക് വേങ്ങര പത്തുമൂച്ചി സുബൈദ പാർക്കിൽ വെച്ച് നടന്ന പരിപാടി   ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു  സിജി വേങ്ങര ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി  കരിയർ മീറ്റിന്  പ്രശസ്ത കരിയർ ട്രൈനർമാരായ ജലീഷ് പീറ്റർ, നിസാം എ പി എന്നിവർ നേതൃത്വം നൽകി  എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വേങ്ങര മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ്  അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു  ഡോ. ശശി തരൂർ എം. പി. വിദ്യാർത്ഥികളുമായി സംവദിച്ചു Excellen cia. 22. victor...

മഴ കനക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. അതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളിൽ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ അവിടെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസർഗോഡ്), കരവന്നൂർ (തൃശൂർ), ഗായത്രി (തൃശൂർ) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാർ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചിൽ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും  ജലനിരപ്പ് ഉയരുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ കീഴിൽ ഉള്ള അണക്കെട്ടുകളിൽ ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളു...

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം

Kerala Plus One Allotment 2022, Apply Online at hscap. kerala.gov.in: അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്സൈറ്റായ hscap. kerala. gov.in തുറക്കുക Kerala Plus One Admission 2022" co ക്ലിക്ക് ചെയ്യുക ജില്ല തിരഞ്ഞെടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ കാണാം • ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക. ഫീസ് അടയ്ക്കുക ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക. അതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള കാലതാമാസം   വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. ഒരു വിദ്യാർത്ഥിക്ക് എത്ര ഹയർ സെക്കന്ററി സ്കൂളുകളിലും  പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഇപ്രാവശ്യം നിന്തൽ സർട്ടിഫിക്കറ്റിന്ന് 2 പോയിന്റ് ഇല്ല കൂടുതൽ അറിയാം

ഇപ്രാവശ്യം നിന്തൽ അറിയുന്നവർക്ക് 2 പോയിന്റ് ഇല്ല, മറ്റു മാറ്റങ്ങൾ അറിയാം.ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

അപേക്ഷ സമർപ്പണം 2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്.  അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18.  ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27 മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11 · മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. · മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 20...

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം ; MVD ന്റെ നിർദ്ദേശങ്ങൾ. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

 ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും  പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧 റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.   മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാത...

ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറിയുടെ പേര് അറിയാമോ? കൃഷി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പം അനുദിനം ആകാശം മുട്ടുകയാണ്. പെട്രോൾ, ഡീസൽ മുതൽ പച്ചക്കറികൾ വരെയുള്ളവയുടെ വില കുതിച്ചുയരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആളുകളുടെ വീട് കഴിഞ്ഞു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. പച്ചക്കറികൾ, ഉരുളക്കിഴങ്ങുകൾ, തക്കാളികൾ, ഉള്ളി എന്നിവയുടെ വിലക്കയറ്റം ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് വ്യത്യസ്തമായൊരു പച്ചക്കറിയെ കുറിച്ചാണ്. അതിൻറെ വില കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും തീർച്ച. ഈ പച്ചക്കറിയുടെ പേര് ഹോപ് ഷൂട്ട്സ് എന്നാണ് അതിന്റെ വില 1000 യൂറോ അതായത് കിലോയ്ക്ക് ഏകദേശം 82,000 രൂപ. ഇത്രയും വിലയേറിയതിനു ശേഷവും ഇതിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട് എന്നതാണ് ഏറ്റവും രസകരമായ കാര്യം. അതിന്റെ ചില്ലകൾ ശതാവരി ചെടി പോലെയാണെന്ന് നമുക്ക് പറയാം. ഈ പച്ചക്കറി വസന്തകാലത്ത് മാത്രം വളരുന്നു. ഈ പച്ചക്കറി വനങ്ങളിൽ വളരുന്നു. ഈ പച്ചക്കറി മുറിക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ മുറിച്ചില്ല എങ്കിൽ കട്ടിയുള്ളതായി മാറുമെന്ന് ഓർമ്മിക്കേണ്ടതാണ്. അതിനുശേഷം അവ കഴിക്കാൻ സാധിക്കില്ല. ഈ പച്ചക്കറിയിൽ പൂക്കളും ഉണ്ട്. അവ കഴിക്കാൻ വളരെ എരിവുള്ളതാണ്. പക്...

UAE യുടെ ഗോൾഡൻ വിസ വലിയോറക്കാരനും ലഭിച്ചു

UAE യിലെ ഗോൾഡൻ വിസ  നമ്മുടെ പ്രദേശത്തുകാരൻ കരസ്ഥമാക്കി. വലിയോറ  ചുള്ളിപ്പറമ്പ് കൂരിടിക്കൽ ( പറങ്ങോടത്ത് ) കുഞ്ഞാമു കാക്കാന്റെ മകൻ ജഅഫർ സാദിഖിന്നാണ് UAE ഗവണ്മെന്റ് വിസ അനുവദിച്ചത്. കോവിഡ് കാലത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അബൂദാബി ഗവൺമെന്റ് ഈ പുരസ്ക്കാരം നൽകിയത് ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.