ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പള്ളിക്കൽ രാമഞ്ചിറ തോട്ടിൽ കാണാതായ കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്ത്നിന്ന് ലഭിച്ചു

മലപ്പുറം കൊണ്ടോട്ടി പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി.. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാ ളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്. ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചിരുന്നു, വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല തുടർന്ന്  ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ  നിരവധി പേരാണ് തിരച്ചിൽ നടത്തുന്നിടെ രാത്രി 11 :30 ഓടെ അടുത്തുള്ള പാടത്ത് നിന്ന്...

മലപ്പുറം പള്ളിക്കൽ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി എന്നത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ

കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തുനിന്ന് ലഭിച്ചു കൊണ്ടോട്ടി: പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചു വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോള്‍ ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തുന്നത് കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തു നിന്ന് ലഭിച്ചു മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബസാർ രാമൻ ചിറ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി  നാട്ടുകാരും സന്നദ്ധ പ്രവർത്തകരും  തിരച്ചിൽ നടത്തുന്നു ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവ സ്ഥലത്തേക്ക് എത്തി തിരച്ചിൽ തുടങ്ങി 

മന്ത്രി സജി ചെറിയാൻ രാജി വച്ചു.കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി

മന്ത്രി സജി ചെറിയാൻ രാജി വച്ചു തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.  കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി  ഇടുക്കി :ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ  സ്‌കൂളുകള്‍, പ്രഫഷണല്‍ ക...

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെയാണ് സിനിമാ തീയേറ്ററിൽ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്.  കഴിഞ്ഞ ദിവസമാണ് സ്‌കൂൾ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടിൽ നിന്നും വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി സ്‌കൂളിലെത്തിയില്ല. അധ്യാപകർ അന്വേഷിച്ചപ്പോൾ കുട്ടി വാനിൽ യാത്ര ചെയ്തിരുന്നു. വിവരമറിഞ്ഞവരെല്ലാം പരിഭ്രാന്തിയിലായി. പൊലീസിൽ പരാതി നൽകി. പൊലീസ് കണ്ണൂർ നഗരം അരിച്ചുപെറുക്കി. ഒടുവിൽ പൊലീസും ഞെട്ടി. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് വരാൻ വാനിൽ കയറിയ വിദ്യാർത്ഥിനി എവിടെ എന്നറിയാതെ സ്‌കൂൾ അധികൃതർ പകച്ചു. പരാതിക്ക് പിന്നാലെ സംശയം തോന്നി ഇടങ്ങളിലെല്ലാം പോലീസ് പരിശോധന. സിറ്റി സ്റ്റേഷനുകളിൽ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവിൽ വിദ്യാർഥിനിയുടെ വീട്ടിലെ ഫോൺ പരിശോധിച...

കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഉറവിടം കേരള പോലീസ് കണ്ടത്തി

വൈറൽ  വീഡിയോയുടെ വാസ്തവം  ട്യൂഷൻ സെന്ററിൽ ഒരു കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം  ബീഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിൽ നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  വീഡിയോ പുറത്തായതോടെ ഈ അദ്ധ്യാപകനെ  കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. #keralapolice #വിരൽവിഡിയോ *അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ; എടുത്തിട്ട് പെരുമാറി നാട്ടുകാർ* July 4, 2022Real India Vision അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ.ബീഹാറിലെ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ബീഹാർ പട്‌നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്. ആദ്യ...

ചെക്കുകൾക്ക് ഓഗസ്റ്റ്ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം ; പോസിറ്റീവ് പേ എങ്ങനെ ചെയ്യാം..?

  5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ◻️എന്താണ് പോസിറ്റീവ് പേ..!? പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ്. ചെക്ക് നൽകുന്ന സമയത്ത് അക്കൗണ്ട് ഉടമ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിച്ചു ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയാണിത്. പേയ്‌മെന്റ് പ്രോസസിങ് സമയത്ത് ഹാജരാക്കിയ ചെക്ക് ഉപയോഗിച്ച് വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യും. ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ചെക്ക് നമ്പർ, ചെക്ക് തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക മുതലായവ നൽകി പോസിറ്റീവ് പേ സംവിധാനം പൂർത്തിയാക്കാൻ നെറ്റ് ബാങ്കിങിലോ ബാങ്കിങ് ആപ്പിലോ ലോഗിൻ ചെയ്യാം. പോസിറ്റീവ് പേ സംവിധാനംവഴി ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ ബാങ്കുകൾക്ക് സാധിക...

കേരളത്തിലെ വിവിധ ഇനം താറാവുകളെയും അവയുടെ സവിശേഷതകളും വളർത്തലയും അറിയാം

വിവിധയിനം താറാവുകള്‍ താറാവുകള്‍ക്കുള്ള പാര്‍പ്പിടം താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം മുട്ടത്താറാവുകളുടെ പരിപാലനം താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍ എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്. ഏകദേശം നാല്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ താറാവുകള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയണ്ടായി. ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു. സവിശ...

20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് മത്സ്യത്തൊഴിലാളി rare bluelobster

കറുപ്പ്, ബ്രൗൺ എന്നിങ്ങനെ പല നിറത്തിലുള്ള കൊഞ്ചുകളുണ്ട്. നീല നിറത്തിലുള്ള കൊഞ്ചിനെ കണ്ടിട്ടുണ്ടോ ? 20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് പോർട്ട്‌ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളി.വടക്കൻ അറ്റ്്ലാൻഡിക്കിൽ സാധാരണ ഗതിയിൽ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലർന്ന കൊഞ്ചാണ്. ഇവ വേവിക്കുന്നതോടെ പിങ്ക കലർന്ന ചുവന്ന നിറത്തിൽ കാണും. 2011 ലാണ് ക്രിസ്റ്റൽ ലോബ്‌സ്റ്റർ എന്നറിയപ്പെടുന്ന നീല കൊഞ്ചിനെ അവസാനമായി കാണുന്നത്. അന്ന് ഡോർസെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. div> മറ്റ് കൊഞ്ചുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഒരു പ്രത്യേക പ്രൊട്ടീൻ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് കൊഞ്ചിന്റെ തോടിന്റെ നിറം നീല നിറമായത്. കൊഞ്ചുമായി ബന്ധപ്പെട്ട പഠന കേന്ദ്രം നൽകുന്ന വിവരം പ്രകാരം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള കൊഞ്ചുകളും ലോകത്തുണ്ട്. എന്നാൽ അവ നീല കൊഞ്ചിനേക്കാൾ അപൂർവമാണ്. മഞ്ഞ നിറത്തിലുള്ള കൊഞ്ച് 30 മില്യണിൽ ഒന്ന് എന്ന നിലയിലാണ് കാണപ്പെടുക. (കടപ്പാട് :24news)

ബാബു വനത്തിനുള്ളിൽ ഒരുദിവസം കുടുങ്ങി നാട്ടുകാരും ഫയർഫോയിസും രക്ഷപ്പെടുത്തി

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അറിയിച്ചു.

ചായ കാശ്,ചോറ് കാശ് ,തുടങ്ങിയ പല പേരുകളിൽ കൈ കൂലി വാങ്ങിക്കൂട്ടി അവസാനം നരകയാതന അനുഭവിച്ച ജീവിതം അവസാനിക്കാൻ പോകുന്ന സകല സർക്കാർ ജോലിക്കാരും കാണട്ടെ

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു. "എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. " എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു. "എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ.." അയാൾ പറഞ്ഞു. "നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല." വീണ്ടും ഞാൻ ആവർത്തിച്ചു. (നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)   2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ "സാറേ, കാശില്ല നാളെ കൊണ്ടുതരാം"...

പെരിങ്ങൽകുത്ത് ഡാം തുറന്നു; പുഴയിൽ വെള്ളമുയർന്നു

വനമേഖലയിൽ മഴ തുടരുന്നതിനാൽ മുൻകരുതലായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂസ് തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. ഡാമിലെ 7 ഷട്ടറുകളിൽ 6 എണ്ണം 419.4 മീറ്റർ ക്രസ്റ്റ് ലെവലിൽ തുറന്നു വച്ചിട്ടുണ്ട്. സ്ലൂസ് ഗേറ്റ് തുറന്നപ്പോൾ 184 ക്യുമെക്‌സ് വെള്ളം പുഴയിലേക്കെത്തി. സ്ലൂസ് ഗേറ്റ്,ഷട്ടറുകൾ മുഖേന 344 ക്യുമെക്‌സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത്.വൈകിട്ട് 7 ന് 419 മീറ്ററായി ജലനിരപ്പ് കുറഞ്ഞു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഡാമിലെ സംഭരണം ക്രമീകരിക്കുന്നത്. ഇതോടെ പുഴയിലെ ജലവിതാനം 2 അടിയോളം ഉയർന്നതോടെ പുഴയുടെ പരിസരങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിൽ 20 ലേറെ തുടർച്ചയായ ഭൂചലനങ്ങൾ. തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഭൂചലനത് തുടരുന്നത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിൽ 20 ലേറെ തുടർച്ചയായ ഭൂചലനങ്ങൾ. തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഭൂചലനത് തുടരുന്നത്.  ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ് ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എന്നാൽ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ കൂടുതൽ ഭൂചലനങ്ങൾ ഉണ്ടായി.  ഭൂരിഭാഗവും ഭൂചലനവും റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്നെല്ലാം ശക്തമായതാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങൾ നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം കേന്ദ്ര...

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 5 | ചൊവ്വ | 1197 |  മിഥുനം 21 |  പൂരം 1443 ദുൽഹിജ്ജ 05 🌹🦚🦜➖➖➖➖ ◼️ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. മെനു കാര്‍ഡിലെ വിലയും ജിഎസ്ടിയും ഈടാക്കാം. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്. ◼️എകെജി സെന്റര്‍ ആക്രമണത്തെ പ്രതിപക്ഷവും കെപിസിസിയും അപലപിക്കാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെയും പിറകിലുള്ളവരേയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◼️എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്ര...

കൽപറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിൽ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങൾ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു.

സമരവും യാഥാർത്ഥ്യവും കൽപറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിൽ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങൾ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു. ജി.സി.സി രാജ്യങ്ങളിലായി നൂറിൽ പരം ഔട്ട്‌ലെറ്റുകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുപ്പത്തി അയ്യായിരത്തിലധികം ആളുകൾക്ക് ജോലി നൽകി വരുന്നു. അതിൽ ഇരുപത്തി അയ്യായിരത്തോളം മലയാളികൾ ആണെന്നുമുള്ള സന്തോഷം നെസ്റ്റോ നിങ്ങളെ അറിയിക്കുന്നു.  കേരളത്തിൽ ഇരുപത്തിയഞ്ചോളം ഔട്ട്‌ലെറ്റുകൾ 2025 പൂർത്തിയാവുന്നതോടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയും അതിൽ നിലവിൽ പതിനഞ്ചോളം ഔട്ട്‌ലെറ്റുകളുടെ വർക്കുകൾ പല ജില്ലകളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ 10,000 അധികം ആളുകൾക്ക് ജോലി നൽകാൻ നെസ്റ്റോ ഗ്രൂപ്പിന് സാധിക്കും.   ഇപ്പോൾ കൽപറ്റയിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഒന്നര മാസങ്ങൾക്ക് മുമ്പ് ഇന്റർവ്യൂ വെച്ചപ്പോൾ 2500 ലധികം ആളുകളാണ് ജോലിക്ക് അപേക്ഷിച്ചത്. അതിൽ നിന്നും 300 ലധികം ആളുകളെ നിയമിച്ചതിൽ 95% ആളുകൾ വയനാട്ടുകാരാണ്. വയനാട്ടുകാർക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അന...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.