*പ്രഭാത വാർത്തകൾ* 2022 | ജൂൺ 29 | ബുധനാഴ്ച | 1197 | മിഥുനം 15 | തിരുവാതിര 1443ദുൽഖഅദ് 29 🌹🦚🦜➖➖➖➖ ◼️സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചൂടേറിയ ചര്‍ച്ച. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രമേയം സഭ വോട്ടിനിട്ടു തള്ളി. പ്രതിപക്ഷത്തെയും സംഘപരിവാറിനേയും കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസില്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നും ഗൂഡാലോചനയുണ്ടെന്നും വാദിച്ചു. ശുദ്ധമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നിയമസഭയെ ഇളക്കി മറിച്ചു. ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ ഉണ്ടായിരുന്നില്ല. ◼️മകള്‍ക്കെതിരേ ആക്ഷേപമുന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മകളെക്കുറിച്ചു പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ വിചാരമെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിന് വേറെ ആളെ നോക്കണം. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. വീട്ടിലിരിക്കുന്നവരെ വ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.