ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ ഉടൻ പുനരാരംഭിക്കും

വേങ്ങര CHC യിൽ കിടത്തിച്ചികിൽസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ബോക്ക് പ്രതിനിധി സംഘം  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയെ സന്ദർശിച്ചു. വേങ്ങര ആസ്പത്രിയിൽ കിടത്തിച്ചികിൽസ ഉടൻ തുടങ്ങാൻ പ്രതിനിധിസംഘത്തിന്റെ  സാന്നിദ്ധ്യത്തിൽ CHC യിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എയും ബ്ലോക്കും നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.പുതിയ തീരുമാനം നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരും

ചരിത്രമുറങ്ങുന്ന 'വലിയ കിണര്‍' ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം

കൊച്ചി രാജവംശത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളിലൊന്നായ മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്തിലെ മാലിന്യങ്ങൾ നിക്ഷേപിച്ച് നശിപ്പിച്ച വലിയ കിണർ സംസ്ഥാന പുരാവസ്തു വകുപ്പ് വീണ്ടെടുത്തു. കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ സുപ്രധാനമായ ഒരേടാണ്‌ പെരുമ്പടപ്പ്‌ സ്വരൂപം. ഒരുകാലത്ത് കൊച്ചി രാജാക്കൻമാർ വാണിരുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ വന്നേരി. ഇവിടെയാണ് ''വന്നേരി ചിത്രകൂടം” സ്ഥിതി ചെയ്തിരുന്നതെന്നു കരുതപ്പെടുന്നു. രാജകൊട്ടാരത്തിന്റെ അന്ത:പുരത്തില്‍ സ്ഥിതിചെയ്തിരുന്നതെന്നു കരുതുന്ന വലിയൊരു കിണറാണ് വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞു മൂടപ്പെട്ടത്. അവിടേയ്ക്കായാണ്‌ ഏഴു വര്‍ഷം മുമ്പ്‌ കേരളാ പുരാവസ്തു വകുപ്പിലെ സീനിയര്‍ ആര്‍ക്കിയോളജിസ്റ്റും കോഴിക്കോട്‌ പഴശ്ശിരാജാ മ്യൂസിയത്തിന്റെ ഇപ്പോഴത്തെ മേധാവിയുമായ കെ. കൃഷ്ണരാജിന്റെ ശ്രദ്ധ ചെന്നെത്തിയത്‌. കാടുകയറി മണ്ണും മാലിന്യങ്ങളും നിറഞ്ഞ കിണറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്‌ പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ അതിന്റെ പുനരുദ്ധാരണത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു കൃഷ്ണരാജ്‌. തമിഴ്‌നാട്ടില്‍ നിന്നും വിദഗ്ദ്ധരായ തൊഴിലാളികളെ വരുത്തി മണ്ണും മാലിന...

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

*⭕️സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ പിഴ  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കേസെടുക്കാൻ പോലിസിനു നിർദ്ദേശം നൽകി കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

കാസർഗോഡ് നേരിയ ഭൂചലനം; അനുഭവപ്പെട്ടു

കാസർഗോഡ് നേരിയ ഭൂചലനം; വിഡിയോ കാസർഗോഡ് നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂകമ്പ നിരീക്ഷകർ അറിയിച്ചു. രാവിലെ 7:45നാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ്  ഭൂചലനം ഉണ്ടായതെന്നാണ് ആണ് നിരീക്ഷണം. കാസർകോടും നേരിയ തോതിൽ ചലനം അനുഭവ പ്പെട്ടു.  പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്
പ്രഭാത വാർത്തകൾ 2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 |  മിഥുനം 14 |  മകീര്യം 1443ദുൽഖഅദ് 28 🌹🦚🦜➖➖➖➖ ◼️2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. ◼️സുപ്രീകോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുകയാണ്. ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒരു കിലോമീറ്റര്‍ വരെയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബഫര്‍സോണ്‍ വിഷയത്തില്‍ നടപടിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കേയാണ് എസ്എഫ്ഐ പ്രര്‍ത്തകര്‍ ആ വിഷയം ഉന്നയിച്ച് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത്. ◼️മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരേ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ ...

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!!

മരിച്ച ഭർത്താവിനൊപ്പം ജീവനോടെ സംസ്‌കരിച്ച ശേഷം ഉക്രേനിയൻ🇺🇦 ശവക്കുഴിയിൽ പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കണ്ടെത്തി...!! "മൂവായിരം വർഷത്തെ സ്നേഹനിർഭരമായ ആലിംഗനത്തിനായി പരമമായ ത്യാഗം സഹിച്ച ഭാര്യ" ഉക്രെയ്‌നിലെ ഒരു ശവക്കുഴിയിൽ 3,000 വർഷമായി ഒരു പുരാതന പുരുഷനെയും സ്ത്രീയെയും സ്നേഹപൂർവ്വം ആലിംഗനം ചെയ്ത നിലയിൽ കണ്ടെത്തി. അടുത്ത ലോകത്തേക്ക് ഭർത്താവിനെ അനുഗമിക്കുന്നതിനായി സ്ത്രീയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു, പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. സ്ത്രീ മരിച്ചിരുന്നെങ്കിൽ ഇത്രയും സ്‌നേഹനിർഭരമായ നിലയിൽ മൃതദേഹം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് പോസ്റ്റ്‌മോർട്ടം വിദഗ്ധർ പറയുന്നു. മരിക്കാനും ഭർത്താവിനൊപ്പം സംസ്‌കരിക്കാനുമാണ് യുവതി തീരുമാനിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.  കുഴിമാടത്തിൽ കയറി അടുത്തിടെ മരിച്ച പങ്കാളിയെ കെട്ടിപ്പിടിച്ച് വിഷം കുടിച്ചിരിക്കാമെന്ന് അവർ വിശ്വസിക്കുന്നു. അസാധാരണമായ ശ്മശാനത്തിൽ ദമ്പതികൾ വെങ്കലയുഗം മുതൽ ശാശ്വതമായ പ്രണയത്തിൽ ഒരുമിച്ച് നിൽക്കുന്നതായി കണ്ടു. പടിഞ്ഞാറൻ ഉക്രെയ്നിലെ ടെർനോപിൽ നഗരത്തിന് തെക്ക് പെട്രികിവ് ഗ്രാമത്തിന് സമീപമാണ് ചരിത്രാതീത വൈസോത്സ്കായ - അല...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news

പ്രഭാത വാർത്തകൾ 2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 |  മിഥുനം 13 |  രോഹിണി 1443ദുൽഖഅദ് 27 🌹🦚🦜➖➖➖➖ ◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍  നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി. ◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും. ◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ...

ഇന്ത്യൻ എംബസ്സി അഫ്‌ഗാനിസ്ഥാനിൽ വീണ്ടും പ്രവർത്തനം തുടങ്ങി...

വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സുരക്ഷ യുൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചതിനെത്തുടർന്ന് 10 മാസത്തിനുശേഷം ഇന്ത്യൻ എംബസിയിലെ  ടെക്‌നി ക്കൽ ടീം കാബൂളിലെത്തി പ്രവർത്തനമാരംഭിച്ചു. ജൂൺ 2 ന് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ജോയിന്റ് സെ ക്രട്ടറി ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള പ്രതി നിധി സംഘം കാബൂളിലെത്തി താലിബാൻ ഭരണ കൂടവുമായി ചർച്ച നടത്തിയശേഷമാണ് എംബസി തുറ ക്കാനുള്ള തീരുമാനം ഉണ്ടായത്.  അഫ്‌ഗാൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള താലിബാൻ നിർദേശവും ഇന്ത്യ ഗൗരവത്തോടെ പരി ശോധിക്കുകയാണ്.  തീവ്രവാദം അഫ്‌ഗാൻ മണ്ണിൽ ഇനിയുണ്ടാകില്ലെന്നും തീവ്രവാദികൾക്ക് അഭയമോ സംരക്ഷണമോ നൽകി ല്ലെന്നുമുള്ള താലിബാൻ സർക്കാരിന്റെ ഉറപ്പിനെ ത്തുടർന്ന് അവിടെ വീണ്ടും എംബസ്സി തുറക്കുന്ന 15 മത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാൻ,തുർക്കി,ഖത്തർ,സൗദി അറേബ്യാ, ഇൻഡോ നേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ നേരത്തെതന്നെ അവരവരുടെ എംബസികൾ അവിടെ പ്രവർത്ത നമാരംഭിച്ചിരുന്നു.അമേരിക്ക, കാബൂളിലെ ഖത്തർ എംബസിയിലാണ് ഇപ്പോൾ താൽക്കാലിക പ്രവർത്തനം നടത്തുന്നത്. ഭൂകമ...

ബയോപിൻ ലഭിച്ചവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്നായി നിന്ന് മൊഞ്ചാക്കാം വേങ്ങര പഞ്ചായത്തിനെ  ബയോപിൻ :  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഇത് ജൈവമാലിന്യങ്ങൾ നിക്ഷേപിച്ച് വളം ഉണ്ടാക്കാനുള്ളത്.. ( ഭക്ഷണ അവശിഷ്ടങ്ങൾ )... അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ല. 2. പഴയ കൊട്ടകൈൽ, ഓട്ട പാത്രം എന്നിവയിൽ ആദ്യം വേസ്റ്റുകൾ ഇട്ട് വെച്ച് (തലേന്ന്) മാക്സിമം ജലാംശം ഇല്ലാതാക്കിയ ശേഷം ബക്കറ്റിൽ പരത്തിയ മിശ്രിതത്തിൻ്റെ മുകളിൽ പരത്തിത്തന്നെ വിക്ഷേപിക്കുക.. 3. പുളി, നാരങ്ങ പോലുള്ള സിട്രിക് ആസിഡ് ഉള്ളസാധനങ്ങളും, മുട്ടതോട്, ഉള്ളിയുടെ തോൽ എന്നിവ ഇടരുത്... (ഇവ വളം ഉൽപാദിപ്പിക്കുന്ന ബാക്ടീരയകളെ ഇല്ലാതാക്കാനും, നശിച്ച് വളമാകാൻ കാലതാമസമുണ്ടാക്കുകയും ചെയ്യും.. അത് ദുർഗന്ധത്തിന് വഴിയൊരുക്കും) 4. മാലിന്യങ്ങൾ ഒന്നോ രണ്ടോ ദിവസത്തേത് ഒരുമിച്ച് ഇട്ടാൽ മതി.. ഒരു ദിവസം ഒരുതവണമാത്രം തുറക്കാൻ പാടൊള്ളൂ.. 5. താഴെയുള്ള പൈപ്പിലൂടെ വരുന്ന ദ്രാവകം ( സ്ലറി) ലഭിക്കുന്നതിൻ്റെ മൂന്നിരട്ടി വെള്ളത്തിൽ കലക്കി ചെടികൾക്കും, പച്ചക്കറികൾക്കും ഉപയോഗിക്കാം... NB.. നേരത്തെ ഓരോ വാർഡിലും  100 ഏറെ  കുടുംബങ്ങൾക്ക് പൈപ്പ് കമ്പോസ്റ്റ...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങര ഗ്രാമ പഞ്ചായത്ത് 14-വാർഡിൽ ബയോബിൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു

പുത്തനങ്ങാടി: വേങ്ങര ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ബയോബിൻ പദ്ധതിയുടെ വിതരണോദ്ഘടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ൻറ്റെ അദ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സുഹിജാ ഇബ്രാഹിം വാർഡിലെ ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബയോബിൻ അടുക്കളമാലിന്യങ്ങളെ പ്രകൃതിദത്തമായ വിഘടന സംവിധാനം വഴി ബാക്റ്റീരിയയെ ഉബയോഗിച്ച് ജൈവ വളമാക്കി മാറ്റുന്നു. വാർഡിൽ നിന്നും മുൻകൂട്ടി അപേക്ഷസ്വീകരിച്ച 150തോളം വരുന്ന വീടുകളിലേക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്. അൻവർ മാട്ടിൽ,അലി എ.കെ, യൂനസ് കെ, ഹാരിസ് ഇ.വി, സുഹൈയിൽ, മുസ്തഫ കെ, മുഹമ്മദ് പാറയിൽ, അലി എ.കെ,തുടങ്ങിയവർ പങ്കെടുത്തു.

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക്  തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങളും ഫയലുകളും നശിപ്പിച്ചു. ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു.  പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്. ◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡ...

മറിമായത്തിലെ സുമേഷേട്ടൻ, നടൻ വിപി ഖാലിദ് അന്തരിച്ചു

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലെത്തി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.

വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️മഹാരാഷ്ട്രയിലെ എല്ലാ ശിവസേന എംഎല്‍എമാരും 24 മണിക്കൂറിനകം ഹാജരാകണമെന്ന അന്ത്യശാസനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാ വികാസ് അഘാഡി സംഖ്യം വിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും വിമത നേതാവ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. തങ്ങളാണു യഥാര്‍ത്ഥ ശിവസേനയെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. രണ്ടു പേര്‍കൂടി ഗോഹട്ടിയില്‍ എത്തിയതോടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 44 ആയി. ഇതേസമയം, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നുണ്ട്. ◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡുചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിനു കാരണം. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.