വേങ്ങര CHC യിൽ കിടത്തിച്ചികിൽസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ബോക്ക് പ്രതിനിധി സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയെ സന്ദർശിച്ചു. വേങ്ങര ആസ്പത്രിയിൽ കിടത്തിച്ചികിൽസ ഉടൻ തുടങ്ങാൻ പ്രതിനിധിസംഘത്തിന്റെ സാന്നിദ്ധ്യത്തിൽ CHC യിലെ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എയും ബ്ലോക്കും നിരന്തരം സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.പുതിയ തീരുമാനം നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരും
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*