ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

KNA ഖാദർ സാഹിബിന്റെ MLA ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലൈറ്റ് ഉത്ഘാടനം ചെയ്തു

വേങ്ങര മുൻ എം എൽ എ ബഹു: കെ എൻ എ ഖാദർ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെള്ളിത്തൊടു  അബൂബക്കർ സിദ്ധീഖ്  മസ്ജിദ് പരിസരത്ത് സ്ഥാപിച്ച LED ഹൈമാസ്റ്റ് ലൈറ്റിന്റെ  ഉത്ഘാടനം ഇന്ന് വൈകുന്നേരം6 മണിക്ക്  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ സാഹിബ്‌ നിർവഹിച്ചു

ബസ് തട്ടി പരുക്കേറ്റ പ്രാവിന് രക്ഷകയായി യാത്രക്കാരി

തൃശൂർ • കെഎസ്ആർ ടിസി സ്റ്റാൻഡിൽ ബസ് തട്ടി പരുക്കേറ്റു കിടന്ന പ്രാവിന് യാത്ര ക്കാരിയുടെ സുമനസ്സിൽ പുതുജീവൻ. അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്ന പ്രാവിനെ, എറണാകുളത്തേക്കുള്ള യാത്രക്കാരി ബസിനടിയിൽ നിന്ന്രക്ഷപ്പെടുത്തി, സുരക്ഷാഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരു തുടർന്ന് യാത്രക്കാരി തന്നെ വിവരം കലക്ടറേറ്റിലെ മൃഗസം രക്ഷണ ഓഫിസിൽ അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഒ.ജി. സുരജ വിവരം ജന്തു ദ്രോഹ നിവാരണ സമിതി (എസ്പിസിഎ) ഇൻ സ്പെക്ടർ ഇ.അനിലിനെ അറിയിക്കുകയും ഇദ്ദേഹം സഹായിയുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ വന്ന് പ്രാവിനെ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് കൂർക്കഞ്ചേരി വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ ഡോ.ഹരീഷിന്റെ നേതൃ ത്വത്തിൽ പ്രാവിന് ചികിത്സ നൽകി. പ്രാവിന്റെ കാലിനു സാരമായി പരുക്കേറ്റിരുന്നു.പ്രാവിനെ  പ്രാവുകളെ സംരക്ഷിക്കുന്ന പെരിങ്ങാവ് സ്വദേശി നിധീഷിനെ ഏൽപി ച്ചിരിക്കുകയാണ് ഇപ്പോൾ 

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം psc new notification 2022

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം --------------------------------------------------------- തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം. തസ്തികകൾ ജനറൽ:മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ്...

ഭാരം 300 കിലോ; ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി largest fish in the world

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി. കംമ്പോഡിയയിലെ മെക്കോങ് നദിയിൽ നിന്നാണ് മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തൊഴിലാളികൾക്കാണ് 300 കിലോ ഭാരമുള്ള തിരണ്ടിയെ ലഭിച്ചത്. ഖെമർ ഭാഷയിൽ പൂർണ ചന്ദ്രൻ എന്ന് അർത്ഥം വരുന്ന ഈ തിരണ്ടി മൽസ്യം ബൊരാമി എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വൃത്താകൃതിയും 13 അടിയോളം നീളവുമുണ്ട് ഈ മൽസ്യം തൊഴിലാളികളും നാട്ടുകാർക്കും കൗതുകമായിരുന്നു. മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ ആളുകൾ വിവരം ഗവേഷകരെ അറിയിക്കുകയും ഗവേഷകർ എത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തിരണ്ടി മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. div class="row relative"> ജൂൺ 13 ന് മെകോംഗ് നദിയിൽ 42 കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഭീമൻ മത്സ്യത്തെ വലയിൽ കുരുക്കിയത്. മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാമോളം ഭാരമുണ്ട് ഈ മത്സ്യത്തിന്. പഠനത്തിന് ശേഷം, ശാസ്ത്രജ്ഞർ മത്സ്യം ആരോഗ്യമുള്ള ഒരു പെൺ ഭീമൻ സ്റ്റിംഗ്രേ ആണെന്ന് കണ്ടെത്തി. ഗവേഷകർ പിന്നീട് പിടികൂടിയ മത്സ്യത്തെ ടാഗ് ഘടിപ്പിച്ച ശേഷംമൽസ്യത്തൊഴിലാളികൾ ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തന്നെ തിരികെവിട്ടു. കഴിഞ്ഞ ...

RSS വേദിയിൽ സംഭവവത്തിന്റെ കെ എൻ എ കാദർ സാഹിബിന്റെ വിശദീകരണം കാണാം

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 83.87%

തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു വിജയശതമാനം 83.87 ശതമാനം. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്. ∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: www.results.kerala.gov.in  www.examresults.kerala.gov.in www.dhsekerala.gov.in  www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in ∙ PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.

വിദ്യാര്‍ത്ഥി കണ്‍സഷൻ : RTO സാക്ഷ്യപ്പെടുത്തിയ കാർഡ് നിർബന്ധം കാർഡ് എടുക്കേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികളുടെ  ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.   വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ കാർഡുകളുപയോഗിച്ചാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം ലഭിക്കുക.  ഇത്തരം കാർഡുകൾ വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.  കൺസഷൻ കാർഡുകൾ രൂപപ്പെടുത്തേണ്ടത് അ...

AMUP സ്കൂൾ ലീഡറായി ആദില കെ യും,സാഹിത്യ സമാജം സെക്രട്ടറി ആയി മുഹമ്മദ് ഷാറാഫ് കെ യും തിരഞ്ഞെടുത്തു

വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ സ്കൂൾ ലീഡറായി  7 E ക്ലാസിലെ ആദില കെ യും,സാഹിത്യ സമാജം സെക്രട്ടറി ആയി 7D ക്ലാസിലെ മുഹമ്മദ് ഷാറാഫ് കെ യും തിരഞ്ഞെടുത്തു AMUP  സ്കൂൾ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ നടന്ന ഇൻസ്റ്റഗ്രാം എക്സിറ്റ് പോളിൽ  മുഹമ്മദ്‌ ഷറഫ്ന്ന് 1651ലൈക്ക് കിട്ടി അഭിപ്രായ സർവേയിൽ  ഒന്നാസ്ഥാനം നേടിയിരുന്നു  സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിൽ 11 സ്ഥാനാർഥികൾ മത്സരരംഗത്ത് ഉണ്ടായിരുന്നു 

ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍

 ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട വഴി അറിയില്ലെങ്കില്‍ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പും ആപ്പിലുണ്ട്. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനുമുള്ള സാധ്യതകളാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിനും നാഷണന്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

എന്താണ് കടലിലെ മത്സ്യങ്ങളെ നശിപ്പിക്കുന്ന ഡബിൾനെറ്റ് മീൻ പിടുത്തം.

നിരോധിത വലകൾ ഉപയോഗിച്ച് രണ്ട് ബോട്ടുകാർ ചേർന്ന് നടത്തുന്ന മീൻ പിടുത്ത രീതിയാണ് പെയർ ട്രോളിംഗ് അഥവാ ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മീൻ പിടുത്തം. ഇത്തരത്തിലുളള വലകളുപയോഗിച്ചുളള മീന്‍പിടുത്തം സംസ്ഥാനത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. മീറ്ററുകളോളം നീളമുള്ള വലിയ വല ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ട് മുതൽ മുകളിൽ വരെയുള്ള മീൻ സമ്പത്ത് പെയർ ട്രോളിംഗ് വഴി കരയിലെത്തും. മൽസ്യ സമ്പത്ത് നശിക്കുകയും കടലിന്‍റെ ആവാസ വ്യവസ്ഥ തന്നെ തകരുകയും ചെയ്യുന്ന രീതിയാണ് ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം. ഈ രീതി ഉപയോഗിക്കുമ്പോൾ തീരെ ചെറിയ മീൻ കുഞ്ഞുങ്ങൾ പോലും വലയിൽ കുരുങ്ങും.  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളാണ് കേരള തീരത്ത് ഇത്തരത്തിലുളള മല്‍സബന്ധനം കൂടുതലായി നടത്തുന്നത്. ഇത്തരം രീതികള്‍ തടയാനായി ഫിഷറീവ് വകുപ്പ് പരിശോധന നടത്താറുണ്ടെങ്കിലും നിയമലംഘകര്‍ക്ക് ഇതൊന്നും തടസമാകുന്നില്ല. ഒരു ദിവസം ഡബിൾ നെറ്റ് ഉപയോഗിച്ച് മീൻ പിടിച്ചാൽ പരമ്പരാഗത തൊഴിലാളികൾക്ക് ദിവസങ്ങളോളം മിൻ കീട്ടാതാകും. അങ്ങനെ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ ഏറെയാണ്. നിരോധിച്ച രാത്രികാല ട്രോളിംഗും കേരള തീരങ്ങളിൽ നടക്കാറുണ്ടാന്ന് മൽ...

BDK തിരുരങ്ങാടി താലൂക്ക് പ്രസിഡന്റയി അജ്മൽ PK യെ തിരഞ്ഞെടുത്തു

2022-23 വർഷത്തെ ബി ഡി കെ തിരൂരങ്ങാടി താലൂക്ക് ജനറൽ ബോഡി വേങ്ങര വിപിസി മാളിലെ പൗരസമിതി ഓഫീസിൽ ചേർന്നു.* *താലൂക്ക് രക്ഷാധികാരി റഹീം പാലേരി സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ അജ്മൽ വലിയോറ അധ്യക്ഷത വഹിച്ചു* *താലൂക്ക് സെക്രട്ടറി ജുനൈദ് പി കെ കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തിലെ റിപ്പോർട്ടും ട്രഷറർ സിബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു* *ശേഷം 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുകയും,* *വരും വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.* *അധ്യക്ഷന്റെയും ഭാരവാഹികളുടെയും അനുമതിയോടെ ഉപദേശക സമിതി അംഗം വിനീത് ദേവദാസ് നന്ദി പറഞ്ഞ് യോഗം പിരിച്ചുവിട്ടു* *പുതിയ താലൂക്ക് ഭാരവാഹികൾ* *പ്രസിഡന്റ്‌ : അജ്മൽ വലിയോറ* *സെക്രട്ടറി : ജുനൈദ് പി കെ* *ട്രഷറർ : സിബു കെ പി* *വൈസ് പ്രസിഡന്റുമാർ :* *• ഫിറോസ് കെ* *• മുനീർ പുതുപ്പറമ്പ്* *ജോയിൻ സെക്രട്ടറിമാർ:* *• ഉനൈസ് അപ്പെങ്ങാടൻ* *• നിഷാദ് കൊന്നക്കൽ* *മീഡിയ വിങ് ഹെഡ്‌സ് :* *• മുഹമ്മദ്‌ അഫ്സൽ* *• സനൂപ് തെയ്യാല* *ഉപദേശക സമിതി : • രഞ്ജിത്ത് വെള്ളിയാമ്പുറം* *• റഹീം പാലേരി* *• വിനീത് ദേവദാസ്* *...

നാളെ സംസ്ഥാനത്ത് ബന്ദില്ല; പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം

അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ. പൊലീസ് പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലർ: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍...

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി.യുടെ നിർദേശം

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം;  പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി.യുടെ നിർദേശം അഗ്നിപഥ് വിഷയത്തിൽ ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെല്ലിന്റെ ഫെയ്സ്ബുക്ക് പേജിൽ പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതിൽ പ്രതികരണവുമായി എത്തിയിട്ടില്ല. എങ്കിലും മുന്നറിയിപ്പെന്ന നിലയ്ക്കാണ് പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയത്. (സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം ) അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും...

കാലാവസ്ഥ മുന്നറിപ്പ്‌ .ഇന്നും മഴ കനക്കും;9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്, ജില്ലകളിലാണ് ഇന്ന് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 22 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയുംഅറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു              ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു