കേരളത്തിലെ മത്സ്യങ്ങളെ പരിചയപ്പെടാം

വിദ്യാര്‍ത്ഥി കണ്‍സഷൻ : RTO സാക്ഷ്യപ്പെടുത്തിയ കാർഡ് നിർബന്ധം കാർഡ് എടുക്കേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികളുടെ  ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം.

പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.  

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്
വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ
കാർഡുകളുപയോഗിച്ചാൽ മാത്രമാണ്
വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം
ലഭിക്കുക. 

ഇത്തരം കാർഡുകൾ
വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന
മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്
മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. 

കൺസഷൻ കാർഡുകൾ രൂപപ്പെടുത്തേണ്ടത് അതത്
സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. കാർഡിന്റെ മാതൃകയുടെ സിഡികൾ റീജിയണൽ ട്രാൻസ്പോർട്ട്
ഓഫീസുകളിൽ ലഭിക്കും. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ
നിന്ന് ലഭ്യമായ സി.ഡിയിലെ
സോഫ്റ്റ്‌വെയറിൽ വിദ്യാർഥികളുടെ
വിവരങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ
വിവരങ്ങളും നൽകി പ്രിന്റ് എടുക്കുക.

ഗവ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിദ്യാർഥികളുടെ വിവരങ്ങളും
സ്ഥാപനത്തിന്റെ കത്തും സഹിതം
അതത് റീജിയണൽ ട്രാൻസ്പോർട്ട്
ഓഫീസുകളിൽ എത്തി ജൂനിയർ
ആർ.ടി.ഒയുടെ ഒപ്പും ആർ.ടി.ഒ ഓഫീസ്
സീലും കാർഡുകളിൽ രേഖപ്പെടുത്തണം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിവരങ്ങളും സർവകലാശാലയുടെ സാക്ഷ്യപത്രവും മേധാവിയുടെ കത്തും സഹിതം ആർ.ടി.ഒ ഓഫീസിലെത്തിയാൽ കൺസഷൻ കാർഡുകൾ ലഭിക്കും. 

സ്വകാര്യ സ്ഥാപനങ്ങളിലെ അംഗീകൃത
കോഴ്സുകളിലെ വിദ്യാർഥികൾക്ക്
മാത്രമാണ് കൺസഷൻ ലഭിക്കുക.
നിലവിൽ ഒരു വർഷത്തിനാണ്
കൺസഷൻ കാർഡുകൾ നൽകുന്നത്.
കോഴ്സിന് അനുസരിച്ച് കാർഡുകൾ ഓരോ വർഷവും അതത് ഓഫീസുകളിൽ എത്തി
പുതുക്കണം.


അഭിപ്രായങ്ങള്‍


വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട വീഡിയോ കാണാം

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
ലോകത്തിലെ ഏറ്റവും ഭാരംകൂടിയ മത്സ്യത്തെ പിടികൂടി

Ads

Latest

ഭാരം 300 കിലോ; ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി largest fish in the world

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ..

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

മണ്ണാർക്കാടുള്ള അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, new fish

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Santhosh trophy live

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം