ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കുതിച്ചുയര്‍ന്ന്കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 2000 യിരവും കടന്നു

സംസ്ഥാനത്ത് കൊവിഡ്  വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.  കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി. പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രോഗബാധിതരുടെ ക്വാറന്റീൻ ഉറപ്പാക്കാനും മാസ്‍കും സാമൂഹിക അകലവും ഉൾപ്പെടെ ഉറപ്പാക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കഴിഞ്ഞ രണ്ട് ദിവസമായി നാലായിരത്തിന് മുകളിലാണ്. പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം പിടിച്ചു നിർത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി പരിശോധന കൂട്ടി ക്വാറന്റൈൻ...

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍.

ഹണി ട്രാപ്പിലൂടെ യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊള്ളേത്തൈ ദേവസ്വം വെളി വീട്ടില്‍ സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസിയും തൊടുപുഴ സ്വദേശിയുമായ യുവാവാണ് ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്.യുവാവുമായി ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട സേതുലക്ഷ്മി ഭര്‍ത്താവുമായി ചേര്‍ന്ന് യുവാവിനെ കണിച്ചുകുളങ്ങരയിലുള്ള വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ശേഷം പരാതിക്കാരനെ കിടപ്പുമുറിയില്‍ കയറ്റി സേതുലക്ഷ്മിയുമായുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയശേഷം ഭര്‍ത്താവ് ഭീഷണിപ്പെടുത്തല്‍ ആരംഭിച്ചു. എടിഎം, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചെടുക്കുകയും എടിഎമ്മിന്റെ രഹസ്യ നമ്പര്‍ വാങ്ങി അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍ വലിക്കുകയും ചെയ്തു.പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ പിടികൂടി. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറഞ്ഞു.

പൂക്കോട്ടുംപാടം ഫുട്ബോൾ ടൂർണമെന്റിൽ ഗ്യാലറി തകർന്നു

മലപ്പുറം പൂക്കോട്ടുംപാടം ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ഒരു കുട്ടി ഉൾപടെ 7 പേർക്ക് പരിക്ക് മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്‌കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ പത്ത്കാണികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പൂക്കോട്ടുംപാടം ഫുട്ബോൾ ഗാലറി തകർന്നു കാണികൾക്ക് പരിക്ക് നിലവിൽ പരിക്കേറ്റവരെ നിലമ്പൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട് സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേടിയതിന്റെ ഒരുഭാഗം തകരുകയായിരുന്നു, അപകടത്തിൽ ചെറിയ പരിക്കുകൾ പറ്റിയവരെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞ ദിവസങ്ങളിലായി പൈതമഴയെതുടർന്നു...

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം

വെന്നിയൂരിൽ തമിഴ്നാട് സ്വദേശിയെ  റോഡ്സൈഡിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി, അജ്ഞാത വാഹനമിടിച്ചാണെന്ന് സംശയം മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിൽ ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനെയാണ് റോഡരികിൽ മരണപ്പെട്ട  നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ കെഎസ്ഇബി ഓഫീസിനും അങ്ങാടിക്കും ഇടയില് ദേശീയപാതക്കരികിൽ  ആണ് ഇയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുണ്ട്. അജ്ഞാത വാഹനമിടിച്ച് ആണ് മരണപ്പെട്ടത് എന്ന് സംശയം. ഇടിച്ചിട്ട വാഹനം നിർത്തിയിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ ആണ് സംഭവം

മഴക്കാലം കരുതലോടെ ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി.

മഴക്കാലം കരുതലോടെ  ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മഴക്കാലം കരുതലോടെ എന്ന പ്രമേയത്തിൽ മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി രോഗങ്ങളിൽ നിന്നും ഒരു സമൂഹത്തെ രക്ഷിച്ച് ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി. ജൂൺ 4, 5 ദിവസങ്ങളിലായി ആസൂത്രണം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രദേശത്തെ മുഴുവൻ വീടുകളും പരിസരവും നാട്ടുകാരുടെ സഹായത്തോടെ  ശുചീകരിക്കുകയും കൊതുകുകൾ വസിക്കാൻ ഇടയാക്കുന്ന കെട്ടിനിൽകുന്ന വെള്ളം നീക്കം നീക്കം ചെയ്യുകയും പൊതു ഇടങ്ങളായ റോഡുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്ങാടികൾ എന്നിവ ക്ലബ്ബ് മെമ്പർമാരുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ശുചീകരിച്ചത്. ജൂൺ 5 ന് നടന്ന പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റ നിയന്ത്രണത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നേതൃത്വം നൽകി പ്രവർത്തിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും  ഐഡി കാർഡ് വിതരണവും നടത്തി വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച അബൂബക്കർ സാർ, ട്രാൻസ്ഫറായി പോയ ഉണ്ണി സാർ  വേങ്ങരപഞ്ചായത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പ്രഭാകരൻ സാർ എന്നിവർക്ക് യാത്രയാപ്പും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണവും സംഘടിപ്പിച്ചു  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ വിജയൻ ചേറൂരിന്റെ സാന്നിധ്യത്തിൽ  വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, സൈനുദ്ധീൻ ഹാജി എന്നിവർ മോമോന്റോ കൈമാറി.  പുതുതായി  ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ്  ID കാർഡ്  വിതരണം  വേങ്ങര പോലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച  അബൂബക്കർ സാർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച  പ്രഭാകരൻ സാർ,വേങ്ങര സ്റ്റേഷനിൽനിന്നും ട്രാൻസ്ഫറായി പോയ ഉണ്ണി സാർ എന്നിവർ നിർവഹിച്ചു ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഷാഫി കാരിയുടെ ആദ്യക്ഷതയിൽ...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക പദ്ധതി തല ഉൽഘാടനം AK Aനസീർ നിർവഹിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക  പദ്ധതി തല ഉൽഘാടനം  ക്ലബ്ബ് ഓഫീസ് പരിസരത്ത് വെച്ച് *സദയം റയിൽവേ യൂസേഴ്സ് കൺസൽറ്റൻസി മെമ്പറും പരപ്പിൽ പാറ യുവജന സംഘം ഉപദേശക സമിതി അംഗവമായ എ കെ എ നസീർ ക്ലബ്ബ് മെമ്പർ ദിൽഷാൻ ഇ കെ - ക്ക് വൃക്ഷതൈ നൽകി  നിർവ്വഹിച്ചു.  ക്ലബ്ബ് രക്ഷാധികാരി സജീർ ചെള്ളി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ ക്ലബ്ബ് മെമ്പർമാരായ ജംഷീർ ഇ കെ ,ഫൈസൽ കെ കെ ,വാജിക് കെ, ആബിദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മെമ്പർമാരും ഒരു വൃക്ഷതൈ നട്ടുപിടിപ്പിച്ച് 200 തൈകൾ നടുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വേങ്ങര ടൗണിലെ 3 ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം നിർവ്വഹിച്ചു

വേങ്ങര : മുൻ MLA ശ്രീ KNA ഖാദർ സാഹിബിന്റെ അസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ടൗണിൽ ഗാന്ധി ദാസ് പടി, പിക്ക് അപ്പ് സ്റ്റാന്റ് പുത്തൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറുമായ സി പി ഹസീന ബാനു നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, ഒമ്പതാം വാർഡ് മെമ്പർ റഫീഖ് ചോലക്കൻ , വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി, എ.കെ മജീദ് സാഹിബ്, ഹസീബ് പി, ഹാസിഫ് കല്ലൻ, ജാബിറ്, ഷഫീഖ്, അജ്നാസ് , ഹാഷിം തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

സംസ്ഥാനത്ത് ഇന്ന് 1,544 പേർക്ക് കോവിഡ് TPR 11.39%

പാടത്തും പുഴയിലും അനധികൃത മീൻപിടുത്തം ; പരിശോധന ശക്തമാക്കി

▪️പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി പിടിവീഴും. ഫിഷറീസ് വകുപ്പിന്‍റെ പ്രത്യേകസംഘം പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വലയും മീന്‍പിടുത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീന്‍പിടിത്ത സംഘം ഓടിരക്ഷപ്പെട്ടു.  പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടും പ്രസവിച്ചും പെരുകുന്ന സമയമാണ്. മത്സ്യ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ...

വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഒരു ചുവടുവെപ്പ് 👉 സംരംഭക സാധ്യത മേഖലകൾ ഏതെല്ലാം ? 👉 പുതിയ സംരംഭം തുടങ്ങുന്നതിനുള്ള  ലൈസൻസ് /നടപക്രമങ്ങൾ എന്തെല്ലാം? 👉 പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും ലോൺ സബ്‌സിഡി എങ്ങനെ ലഭിക്കും? 🖌തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾക്കും മറ്റും സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ പങ്കെടുക്കൂ, 📌വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും  സംയുക്തമായി നടത്തുന്ന  സൗജന്യ സെമിനാർ  📎07-06-2022 (ചൊവ്വ) ന് രാവിലെ 10.00 ന് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8547050034 എന്ന  നമ്പറിൽ വിളിക്കൂ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

        ◼️സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന് സുപ്രീംകോടതി. ഈ മേഖലയില്‍ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. നിലവില്‍ ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമേ തുടരാവൂ. ഈ പ്രദേശങ്ങളിലെ നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ◼️തൃക്കാക്കരയില്‍ ഉമ തോമസിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നതായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72767 വോട്ടുകളാണ്.  2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 12,928 വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2242 വോട്ട് കൂടുതലാണിത്. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12955 വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 2528 വോട്...

വേങ്ങരയിൽഇന്ന് യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം.

വേങ്ങരയിൽ ഇന്ന്  യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം. തൃക്കാക്കര, ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി, ഉമ,തോമസിൻറെ  വൻവിജയത്തിൽ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം. വേങ്ങര ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകുന്നേരം  5 മണിക്ക് പ്രകടനം ആരംഭിക്കും, യു.ഡി.എഫിൻറെ എല്ലാ പ്രവർത്തകരും, ജനാധിപത്യ വിശ്വാസികളും ഈവിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുക. വേങ്ങരമണ്ഡലം യു.ഡി.എഫ്.കമ്മിറ്റി

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് മലപ്പുറം നെഹ്റു യുവകേന്ദ്ര വിഭാവനം ചെയ്ത സൈക്കിൾ റാലി പരപ്പിൽപാറയുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി ഹാരിസ് മാളിയേക്കൽ ഉൽഘാടനം ചെയ്യുകയും മുതിർന്ന അംഗങ്ങളായ ഇസ്മായിൽ കെ, ഫൈസൽ കെ.കെ, സിദ്ധിഖ് ഇ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.  ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈ പ്രൻ, മുഹ്‌യദ്ധീൻ  കീരി, മെമ്പർമാരായ ജംഷീർ ഇ കെ ,ഉനൈസ് എം, അലി വി.വി എന്നിവർ പ്രോഗ്രാമിന്  നേതൃത്വം നൽകി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

തൃക്കാക്കര  ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ