മലപ്പുറം പൂക്കോട്ടുംപാടം ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ഒരു കുട്ടി ഉൾപടെ 7 പേർക്ക് പരിക്ക്
മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ പത്ത്കാണികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
പൂക്കോട്ടുംപാടം ഫുട്ബോൾ ഗാലറി തകർന്നു കാണികൾക്ക് പരിക്ക്
നിലവിൽ പരിക്കേറ്റവരെ നിലമ്പൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേടിയതിന്റെ ഒരുഭാഗം തകരുകയായിരുന്നു, അപകടത്തിൽ ചെറിയ പരിക്കുകൾ പറ്റിയവരെ ഹോസ്പിറ്റലിൽ എത്തിച്ചു കഴിഞ്ഞ ദിവസങ്ങളിലായി പൈതമഴയെതുടർന്നു സ്റ്റേടിയതിന്റെ കാലുകൾ താഴ്ന്ന് പോയതാണ് അപകടത്തിന്ന് കാരണം എന്ന് പറയപ്പെടുന്നു