മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും ഐഡി കാർഡ് വിതരണവും നടത്തി
വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച അബൂബക്കർ സാർ, ട്രാൻസ്ഫറായി പോയ ഉണ്ണി സാർ വേങ്ങരപഞ്ചായത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പ്രഭാകരൻ സാർ എന്നിവർക്ക് യാത്രയാപ്പും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണവും സംഘടിപ്പിച്ചു
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ വിജയൻ ചേറൂരിന്റെ സാന്നിധ്യത്തിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, സൈനുദ്ധീൻ ഹാജി എന്നിവർ മോമോന്റോ കൈമാറി.
പുതുതായി ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണം വേങ്ങര പോലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച അബൂബക്കർ സാർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച പ്രഭാകരൻ സാർ,വേങ്ങര സ്റ്റേഷനിൽനിന്നും ട്രാൻസ്ഫറായി പോയ ഉണ്ണി സാർ എന്നിവർ നിർവഹിച്ചു
ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഷാഫി കാരിയുടെ ആദ്യക്ഷതയിൽ നടന്ന പരിപാടി വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു ഉത്ഘാടനം നിർവഹിച്ചു
സബാഹ് കുണ്ടുപുഴക്കൽ
വാർഡ് മെമ്പർ ചോലക്കൻ റഫീഖ്
വ്യാപാരി വ്യവസായി വേങ്ങര ജനൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി
വഫ പ്രധിനിധി ബഷീർ പുല്ലമ്പലവൻ
വേങ്ങര പൗരസമിതി പ്രധിനിധി റസാഖ് എം കെ
എസ് എസ് റോഡ് സൗഹൃദ കൂട്ടായ്മ പ്രധിനിധി മൊയ്ദീൻ വി ടി
വേങ്ങര GCC ഗ്രൂപ്പ് പ്രധിനിധി മുബാറക്ക് ഗാന്ധിക്കുന്ന്
ഹകീം തുപ്പിലിക്കാട്ട് എന്നിവർ ആശംസഅർപ്പിച്ചു
യൂണിറ്റ് സെക്രട്ടറി റഹീം പാലേരി സ്വാഗതവും യൂണിറ്റ് ലീഡർ വിജയൻ ചേറൂർ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ