ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ടൗണിലെ 3 ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം നിർവ്വഹിച്ചു

വേങ്ങര : മുൻ MLA ശ്രീ KNA ഖാദർ സാഹിബിന്റെ അസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ടൗണിൽ ഗാന്ധി ദാസ് പടി, പിക്ക് അപ്പ് സ്റ്റാന്റ് പുത്തൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറുമായ സി പി ഹസീന ബാനു നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, ഒമ്പതാം വാർഡ് മെമ്പർ റഫീഖ് ചോലക്കൻ , വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി, എ.കെ മജീദ് സാഹിബ്, ഹസീബ് പി, ഹാസിഫ് കല്ലൻ, ജാബിറ്, ഷഫീഖ്, അജ്നാസ് , ഹാഷിം തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.

സംസ്ഥാനത്ത് ഇന്ന് 1,544 പേർക്ക് കോവിഡ് TPR 11.39%

പാടത്തും പുഴയിലും അനധികൃത മീൻപിടുത്തം ; പരിശോധന ശക്തമാക്കി

▪️പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി പിടിവീഴും. ഫിഷറീസ് വകുപ്പിന്‍റെ പ്രത്യേകസംഘം പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വലയും മീന്‍പിടുത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീന്‍പിടിത്ത സംഘം ഓടിരക്ഷപ്പെട്ടു.  പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടും പ്രസവിച്ചും പെരുകുന്ന സമയമാണ്. മത്സ്യ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ...

വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഒരു ചുവടുവെപ്പ് 👉 സംരംഭക സാധ്യത മേഖലകൾ ഏതെല്ലാം ? 👉 പുതിയ സംരംഭം തുടങ്ങുന്നതിനുള്ള  ലൈസൻസ് /നടപക്രമങ്ങൾ എന്തെല്ലാം? 👉 പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും ലോൺ സബ്‌സിഡി എങ്ങനെ ലഭിക്കും? 🖌തുടങ്ങിയ നിങ്ങളുടെ ചോദ്യങ്ങൾക്കും മറ്റും സംശയങ്ങൾക്കും ഉത്തരം ലഭിക്കാൻ പങ്കെടുക്കൂ, 📌വേങ്ങര ഗ്രാമ പഞ്ചായത്തും സംസ്ഥാന വ്യവസായ വകുപ്പും  സംയുക്തമായി നടത്തുന്ന  സൗജന്യ സെമിനാർ  📎07-06-2022 (ചൊവ്വ) ന് രാവിലെ 10.00 ന് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8547050034 എന്ന  നമ്പറിൽ വിളിക്കൂ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

        ◼️സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന് സുപ്രീംകോടതി. ഈ മേഖലയില്‍ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. നിലവില്‍ ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമേ തുടരാവൂ. ഈ പ്രദേശങ്ങളിലെ നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ◼️തൃക്കാക്കരയില്‍ ഉമ തോമസിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നതായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72767 വോട്ടുകളാണ്.  2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 12,928 വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2242 വോട്ട് കൂടുതലാണിത്. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12955 വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 2528 വോട്...

വേങ്ങരയിൽഇന്ന് യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം.

വേങ്ങരയിൽ ഇന്ന്  യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം. തൃക്കാക്കര, ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി, ഉമ,തോമസിൻറെ  വൻവിജയത്തിൽ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം. വേങ്ങര ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകുന്നേരം  5 മണിക്ക് പ്രകടനം ആരംഭിക്കും, യു.ഡി.എഫിൻറെ എല്ലാ പ്രവർത്തകരും, ജനാധിപത്യ വിശ്വാസികളും ഈവിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുക. വേങ്ങരമണ്ഡലം യു.ഡി.എഫ്.കമ്മിറ്റി

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് മലപ്പുറം നെഹ്റു യുവകേന്ദ്ര വിഭാവനം ചെയ്ത സൈക്കിൾ റാലി പരപ്പിൽപാറയുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി ഹാരിസ് മാളിയേക്കൽ ഉൽഘാടനം ചെയ്യുകയും മുതിർന്ന അംഗങ്ങളായ ഇസ്മായിൽ കെ, ഫൈസൽ കെ.കെ, സിദ്ധിഖ് ഇ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.  ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈ പ്രൻ, മുഹ്‌യദ്ധീൻ  കീരി, മെമ്പർമാരായ ജംഷീർ ഇ കെ ,ഉനൈസ് എം, അലി വി.വി എന്നിവർ പ്രോഗ്രാമിന്  നേതൃത്വം നൽകി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

തൃക്കാക്കര  ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി സോമനാഥൻ മാഷ് ചാർജ് എടുത്തു

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു  പഴയ ഹെഡ്മിസ്ട്രെസ്സ്ആയ സുധ ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മാസ്റ്ററെ  തിരഞ്ഞെടുത്തത്,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പാര്‍ട്ടിയുടെ 23 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന അറുപത്തെട്ടര ലക്ഷം രൂപ കണ്ടുകെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് 68.77 ശതമാനം പേര്‍. അന്തിമ പോളിംഗ് ശതമാനം ഇന്നലെ ഉച്ചയ്ക്കുശേഷമാണു പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 1.62 ശതമാനം കുറവാണിത്. കൊച്ചി കോര്‍പറേഷന്‍ മേഖലയിലെ 15 ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. എന്നാല്‍ തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലെ മിക്ക ബൂത്തുകളിലും ശരാശരി പോളിംഗ് എഴുപതു ശതമാനത്തിലേറെയാണ്. നാളെയാണു വോട്ടെണ്ണല്‍. ◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചതിനെ കുറ്റപ്പെടുത്തുന്ന പ്രോസിക്യൂഷന്‍ ജ...

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ

 വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളാണ് അറസ്റ്റിലായത്. വേങ്ങര:ഹോട്ടലില്‍ നിന്ന്  ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന്  ആരോപിച്ച്  പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളായ  പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ, റമീസ്,മണ്ണിൽ വീട്ടിൽ സുധീഷ് ,നസീം എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിനു നൽകിയ പരാതിയിൽ  മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എ.എസ്.ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ  എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1370 കേസുകള്‍, നാലു മരണം

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്‍ വലിയ വര്‍ധന. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം ഷമി വലിയോറക്ക്.

പത്താം വാർഷികത്തോടനുബന്ധിച്ച് NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ  ഒന്നാം സ്ഥാനം ഷമി വലിയോറക്ക്. ഇന്ന് സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ   സമ്മാനം നേടിയ ഷെമിവലിയോറയ്ക്ക് സ്ഥാപന ഉടമ സക്കീർ ചേറൂർ ഉപഹാരം നൽകി 

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും❓️ ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം. കാറിന്റെ ബ്രേക്ക് നഷ്‍ടപ്പെട്ടാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലവ ഒന്ന് അറിഞ്ഞിരിക്കാം.  1. മനസാനിധ്യം വീണ്ടെടുക്കുകവാഹനത്തിന്‍റെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക 2. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുകആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക 3.  ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യുകക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക. 4. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുകഇനി ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം. 5. ബ്രേക്ക് പമ്പു ചെയ്യുകഅങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവ...

അതിർത്തി കല്ല് നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും..

അതിർത്തി കല്ല്  നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും.. ❓ ഉത്തരം   സുലൈമാൻ വർഷങ്ങളായി ഗൾഫിലാണ്. അതിർത്തി ജില്ലയിൽ അദ്ദേഹത്തിന് അതിർത്തികൾ നിർണ്ണയിച്ച 15 സെന്റ് വസ്തു വകകളുണ്ട്. തിരക്കിനിടയിൽ കഴിഞ്ഞ 15 വർഷങ്ങളായി വസ്തുവിന്റെ കാര്യങ്ങൾ നോക്കി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ അവിടം വരെ പോയപ്പോ ളാണ്  അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. എന്താണ് പോംവഴി? കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക്  നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.