ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ



◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പാര്‍ട്ടിയുടെ 23 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന അറുപത്തെട്ടര ലക്ഷം രൂപ കണ്ടുകെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് 68.77 ശതമാനം പേര്‍. അന്തിമ പോളിംഗ് ശതമാനം ഇന്നലെ ഉച്ചയ്ക്കുശേഷമാണു പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 1.62 ശതമാനം കുറവാണിത്. കൊച്ചി കോര്‍പറേഷന്‍ മേഖലയിലെ 15 ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. എന്നാല്‍ തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലെ മിക്ക ബൂത്തുകളിലും ശരാശരി പോളിംഗ് എഴുപതു ശതമാനത്തിലേറെയാണ്. നാളെയാണു വോട്ടെണ്ണല്‍.

◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചതിനെ കുറ്റപ്പെടുത്തുന്ന പ്രോസിക്യൂഷന്‍ ജുഡീഷ്യറിയെ അപമാനിക്കുകയാണെന്നും ആരോപിച്ചു. ദൃശ്യങ്ങള്‍ ചോരുമോയെന്ന് ഭയമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. കേസ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍നിന്നു മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തളളി.


◼️നടിയെ  ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ഒമ്പതിനു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നു വിജയ് ബാബു മൊഴി നല്‍കി. ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്കു കാരണമെന്നും വിജയ് ബാബു പറഞ്ഞു.

◼️സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത. തീരദേശമേഖലകളിലാണ് കൂടുതല്‍ മഴ പെയ്യുക. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

◼️കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്യാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം വാങ്ങിയതിനു കള്ളപ്പണം ഉപയോഗിച്ചെന്ന് ആരോപിച്ചുള്ള കേസിലാണു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ മഹത്വം സ്വാതന്ത്ര്യ സമരത്തില്‍നിന്ന് മുഖം തിരിച്ചുനിന്ന സംഘപരിവാറിന് തിരിച്ചറിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു വൈകിട്ട് സമാപനം. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണു പരിപാടി.

◼️ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവ്യന്ദത്തില്‍ വിനീത് ആണ് അറസ്റ്റിലായത്. ബധിരനും മൂകനുമായ വിനീതിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ, മകള്‍ മൂന്നുവയസുകാരി ആദിശ്രീ എന്നിവരുടെ മരണത്തിലാണ് അറസ്റ്റ്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

◼️സമൂഹമാധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പു നടത്തിയ കേസില്‍ യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ പി. അനീഷ, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ പി.എ. ഷംജാദ് എന്നിവരാണ് പിടിയിലായത്. കാസര്‍ഗോഡ് സ്വദേശിയുമായി അടുപ്പം സ്ഥാപിച്ച യുവതി ഇയാളെ കോഴിക്കോടേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചു പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു.

◼️പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ നാലാം പ്രതിയായ വിജിത് വിജയന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍.ഐ.എ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു അപ്പീല്‍. എന്നാല്‍ വിജിത് വിജയന്റെ വീട്ടില്‍നിന്ന് മാവോയിസ്റ്റ് രേഖകളും പുസ്തകങ്ങളും കണ്ടെത്തിയെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു.

◼️പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മലപ്പുറം നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി കാപ്പുമ്മല്‍ മുഹമ്മദ് സാദിഖാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് യുവാവ് കെണിയില്‍പ്പെടുത്തുകയായിരുന്നു.

◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വര്‍ണവും പണവും വെള്ളിയാഭരണങ്ങളും  കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. സംഭവത്തില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അമ്പത് പവന്‍ സ്വര്‍ണം കാണാതായെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്.

◼️'അതിജീവിത' വിഷയത്തില്‍ ഭരണകൂടം പൊട്ടന്‍കളിക്കരുതെന്നും അഞ്ചു വര്‍ഷമായി ഇവിടെയെന്താ നടന്നതെന്നും എഴുത്തുകാരി സാറാ ജോസഫ്. സുപ്രീം കോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂവെന്നും സാറാ ജോസഫ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സാസ്‌കാരിക കേരളം അതിജീവിതയ്ക്കൊപ്പം ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

◼️കടുവാപ്പേടി മൂലം സുല്‍ത്താന്‍ബത്തേരിയുടെ പ്രാന്തപ്രദേശങ്ങളില്‍ വാഹന യാത്ര പോലും ഭീതിജനകമെന്നു നാട്ടുകാര്‍. ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിനു സമീപത്തെ റോഡുകളിലൂടെ കാല്‍നടയാത്രയും ഇരുചക്രവാഹന യാത്രയും ഒഴിവാക്കാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ബിനാച്ചി എസ്റ്റേറ്റിനുള്ളിലെ കടുവകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതാണു ഭീതിക്കു കാരണം.

◼️വൃദ്ധയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന്‍ കവര്‍ന്നത്. ത്രേസ്യാമ്മയെ മര്‍ദിച്ചശേഷമാണ് ഇയാള്‍ മാല കവര്‍ന്നത്.

◼️'വെടിക്കെട്ട്' സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനു പൊള്ളലേറ്റു. വൈപ്പിനിലായിരുന്നു ഷൂട്ടിംഗ്.  വിഷ്ണു ഉണ്ണികൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു. അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍.

◼️മലപ്പുറത്തു കാട്ടുപന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നിവരെ നേരത്തെ  അറസ്റ്റു ചെയ്തിരുന്നു.

◼️ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ക്ക് ജാമ്യം. തൊടുപുഴ ജ്യൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയെ ആദ്യവട്ട കൌണ്‍സിലിംഗിനു ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

◼️മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26), സെയ്‌നുല്‍ ആബിദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു കണ്ടെടുത്ത 90 ഗ്രാം എം.ഡി.എം.എയ്ക്ക് ഏഴു ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

◼️ഹരിപ്പാട് കരുവാറ്റ വടക്ക് കുന്ദത്തില്‍ ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തില്‍ നിന്ന് കാണിക്കവഞ്ചി മോഷണം പോയി.   6000 രൂപയോളം ഉള്ള കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് ഉപദേവത ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന ഏഴ് കാണിക്കവഞ്ചികളും  മോഷണം പോയിട്ടുണ്ട്.

◼️ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി. തമിഴ്നാട്ടുകാരായ ചിന്നരാജ (24), സഹോദരന്‍ രാജ (23) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. കേസില്‍ നേരത്തെ പിടിയിലായ ധര്‍മ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും. സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍നിന്നു  മൂന്നു കിലോ സ്വര്‍ണമാണ് ധര്‍മ്മരാജ് കവര്‍ന്നത്.

◼️പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 570 കിലോ ഉത്പന്നങ്ങള്‍ക്ക് 25 ലക്ഷം മാര്‍ക്കറ്റില്‍ വിലവരുമെന്നു പോലീസ് പറയുന്നു. ഷാലിമാറില്‍നിന്ന് പാലക്കാട്ടേക്കു കൊണ്ടുവന്നവയാണു പിടിയിലായത്.

◼️മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ  വൈഗ അണക്കെട്ട് ഇന്ന് തുറക്കും. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

◼️മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയതിനു കാരണം ചാനല്‍ മാനേജ്മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ നിലപാട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്ന് ഇപ്പോഴും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു.  

◼️നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തിന് 275 മാര്‍ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാര്‍ക്കാണ് കട്ട് ഓഫ്. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്.

◼️മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ 44  ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തില്‍ 97821 കോടി രൂപയായിരുന്നു വരുമാനം.

◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ജയിലുകളില്‍ പരിശോധന. ഫിറോസ്പ്പൂരില്‍ നടന്ന പരിശോധനയില്‍ അഞ്ചു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മൂസെവാല സഞ്ചരിച്ച കാറിന്റെ മൂന്നു വശങ്ങളില്‍നിന്നും ആക്രമികള്‍ വെടിവച്ചെന്ന് ദൃക്സാക്ഷിയും മൂസെവാലയുടെ അടുത്ത സുഹൃത്തുമായ ഗുര്‍വീന്ദ്രര്‍ സിങ്ങ് വെളിപ്പെടുത്തി. മുന്നിലും പിന്നിലുമായി രണ്ട് വാഹനങ്ങളിലായി കാര്‍ തടഞ്ഞായിരുന്നു ആക്രമണം.

◼️രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം ഉറപ്പായതോടെ ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഢിലെ റിസോട്ടിലേക്കു മാറ്റി. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള അജയ് മാക്കന് സീറ്റ് നല്‍കിയതില്‍ എംഎല്‍എ മാര്‍ക്ക് പ്രതിഷേധമുണ്ട്.

◼️ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഉടനേ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സര്‍വകക്ഷി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ്  മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബിജെപിയുടെ എതിര്‍പ്പ് മറികടന്നാണ് നിതീഷിന്റെ തീരുമാനം.

◼️അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ക്കു സമീപ പ്രദേശങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി മദ്യശാലകള്‍ അടച്ചുപൂട്ടിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മദ്യത്തിനു പകരം പാല്‍ വില്‍ക്കൂവെന്ന് ഷാപ്പുടമകളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിലെ ക്ഷേത്രങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ 37 ബിയര്‍, മദ്യം, ഭാംഗ് ഷോപ്പുകള്‍ പൂട്ടി.

◼️പിണങ്ങിപ്പോയ ഭാര്യയുടെ അച്ഛന്‍ ഗിരിധറിനെ പോലീസുകാരന്‍ വെടിവച്ചുകൊന്നു. ഭാര്യാസഹോദരനെയും വെടിവച്ചു.  ബീഹാറിലെ മന്‍ഗറിലാണ് പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ വെടിവച്ചത്.

◼️ചെന്നൈ താംബരത്ത് ബൈക്കിലെത്തിയ വാടകക്കൊലയാളി സംഘം നാട്ടുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പൊലീസെത്തിയതോടെ രക്ഷപ്പെട്ടെങ്കിലും രണ്ടു പേര്‍ പിടിയിലായി.

◼️ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഉന്നത തല യോഗം വിളിച്ചു. ഭീകരാക്രമണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് യോഗം. ഷോപിയാനില്‍ ഇന്നലെ വീണ്ടും ആക്രമണം ഉണ്ടായി.

◼️കോപ്പ ജേതാക്കള്‍ക്ക് മുന്നില്‍ കാലിടറി യൂറോകപ്പ് ജേതാക്കള്‍. യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യന്‍മാരുടെ പോരാട്ടമായ 'ഫൈനലിസിമ'യില്‍ ജയം അര്‍ജന്റീനയ്ക്ക്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീന കിരീടമുയര്‍ത്തി.

◼️മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് കമ്പനി നേടിയത്. 4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,016 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന. 2022 ഏപ്രിലില്‍ 2,008 യൂണിറ്റുകളുടെ വില്‍പ്പനയും വാഹന നിര്‍മാതാക്കള്‍ നേടി. ബ്രിട്ടീഷ് എംജി മാര്‍ക്കിന് കീഴില്‍ വാഹനങ്ങള്‍ വിപണനം ചെയ്യുന്ന ചൈനീസ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. അഞ്ച് മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്.

◼️2021 മെയ് മാസത്തിലെ 26,661 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2022 മെയ് മാസത്തില്‍ ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി. ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 24,552 യൂണിറ്റുകളില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 74,755 യൂണിറ്റുകളായി. ഡീലര്‍മാര്‍ക്കുള്ള മൊത്തം പാസഞ്ചര്‍ വാഹനങ്ങള്‍ 15,181 യൂണിറ്റുകളില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 43,341 യൂണിറ്റുകളായി. ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 9,371 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 31,414 യൂണിറ്റായി ഉയര്‍ന്നു. നെക്‌സണ്‍, ഹരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയാണ് വളര്‍ച്ചയെ നയിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2022 മെയില്‍ 3,454 യൂണിറ്റുകള്‍ വിറ്റഴിച്ചു.

◼️ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം 'വിക്രം' ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. 120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ്. ചിത്രത്തിനായി ഒരോ താരങ്ങളും വാങ്ങിയ പ്രതിഫല വിവരം പുറത്തുവന്നു. കമല്‍ഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി രൂപയാണ്. സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതിയ്ക്ക് 10 കോടി രൂപയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ലിന് നാല് കോടിയുമാണ് നല്‍കിയത്. സംവിധായകന്‍ ലോകേഷ് കനകരാജ് എട്ട് കോടി രൂപ കൈപ്പറ്റുമ്പോള്‍ അനിരുദ്ധിന് നാല് കോടി രൂപയാണ് പ്രതിഫലം. റിലീസിന് മുന്‍പ് തന്നെ ചിത്രം 200 കോടി ക്ലബില്‍ കയറി.

◼️നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളി താരം അനുപമ പരമേശ്വരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം അനുപം ഖേറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖില്‍, ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◼️രൂപകല്പനയിലും പെര്‍ഫോമന്‍സിലും ഫീച്ചറുകളിലും ഒട്ടേറെ മികവുകളുമായി ഫോക്‌സ്വാഗന്റെ പുത്തന്‍ പ്രീമിയം മിഡ്-സൈഡ് സെഡാന്‍ വെര്‍ട്യൂസ് ജൂണ്‍ 9ന് വിപണിയിലെത്തും. കമ്പനിയുടെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ എം.ക്യു.ബി എ.ഒ ഐ.എന്‍ പ്ളാറ്റ്‌ഫോമിലാണ് നിര്‍മ്മാണം. 1.5 ലിറ്റര്‍ ടി.എസ്.ഐ ഇ.വി.ഒ., 1.0 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എന്‍ജിനുകളാണുള്ളത്. 6-സ്പീഡ് മാനുവല്‍/ഓട്ടോ, 7-സ്പീഡ് ഡി.എസ്.ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. 190 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. 0-100 കിലോമീറ്റര്‍ വേഗം 9 സെക്കന്‍ഡില്‍ കൈവരിക്കും. വെര്‍ട്യൂസ് വൈല്‍ഡ് ചെറിറെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്‌സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്ലൂ നിറഭേദങ്ങളില്‍ ലഭിക്കും.

◼️സമൃദ്ധമായ ഒരു കാര്‍ഷിക ഭൂതകാലമാണ് കേരളത്തിന്റേത്. കൃഷി ഒരനുഷ്ഠാനം പോലെ കൊണ്ടുനടന്നവരായിരുന്നു പഴയകാല കര്‍ഷകര്‍. പണ്ടുകാലത്ത് കൃഷി കുടുംബത്തിലെ അംഗങ്ങളെല്ലാം പങ്കാളികളാകുന്ന ഒരുത്സവം തന്നെയായിരുന്നു. 'ഞാറുനട്ട കഥ'യിലൂടെ പി കെ സുധി കാര്‍ഷികവൃത്തിമായി ബന്ധപ്പെട്ട് നമുക്കുണ്ടായിരുന്ന നാട്ടറിവുകെളയും നാട്ടുനന്മകളെയും പുതുതലമുറയിലെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ്. ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 114 രൂപ.

◼️മലബന്ധം പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങള്‍. ശരിയായി മലവിസര്‍ജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് ഫൈബര്‍ ഇല്ലാത്തതും, സമ്മര്‍ദ്ദം, ഡയറ്റിലെ മാറ്റങ്ങള്‍, ചില മെഡിക്കല്‍ അവസ്ഥകള്‍ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. നിര്‍ജ്ജലീകരണം മലബന്ധത്തിനുള്ള ഒരു സാധാരണ കാരണമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. രാവിലെ വെറും വയറ്റില്‍  പപ്പായ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. കിടക്കാന്‍ നേരത്ത് ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ 1-2 ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കുടിക്കുക. മലബന്ധം നീക്കി നല്ല ശോധനയ്ക്കു ഇത് സഹായിക്കും. നാരുകള്‍ അഥവാ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍, കൂണുകള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, നട്സ്, ഓട്സ് തുടങ്ങിയവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 28 | വ്യാഴം | 1197 |  കർക്കടകം 12 |  പുണർതം 1443 ദുൽഹിജജ 28                           ➖➖➖ ◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും. ◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു...

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.