ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി സോമനാഥൻ മാഷ് ചാർജ് എടുത്തു

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു  പഴയ ഹെഡ്മിസ്ട്രെസ്സ്ആയ സുധ ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മാസ്റ്ററെ  തിരഞ്ഞെടുത്തത്,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പാര്‍ട്ടിയുടെ 23 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന അറുപത്തെട്ടര ലക്ഷം രൂപ കണ്ടുകെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് 68.77 ശതമാനം പേര്‍. അന്തിമ പോളിംഗ് ശതമാനം ഇന്നലെ ഉച്ചയ്ക്കുശേഷമാണു പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 1.62 ശതമാനം കുറവാണിത്. കൊച്ചി കോര്‍പറേഷന്‍ മേഖലയിലെ 15 ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. എന്നാല്‍ തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലെ മിക്ക ബൂത്തുകളിലും ശരാശരി പോളിംഗ് എഴുപതു ശതമാനത്തിലേറെയാണ്. നാളെയാണു വോട്ടെണ്ണല്‍. ◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചതിനെ കുറ്റപ്പെടുത്തുന്ന പ്രോസിക്യൂഷന്‍ ജ...

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ

 വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളാണ് അറസ്റ്റിലായത്. വേങ്ങര:ഹോട്ടലില്‍ നിന്ന്  ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന്  ആരോപിച്ച്  പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളായ  പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ, റമീസ്,മണ്ണിൽ വീട്ടിൽ സുധീഷ് ,നസീം എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിനു നൽകിയ പരാതിയിൽ  മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എ.എസ്.ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ  എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1370 കേസുകള്‍, നാലു മരണം

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്‍ വലിയ വര്‍ധന. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം ഷമി വലിയോറക്ക്.

പത്താം വാർഷികത്തോടനുബന്ധിച്ച് NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ  ഒന്നാം സ്ഥാനം ഷമി വലിയോറക്ക്. ഇന്ന് സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ   സമ്മാനം നേടിയ ഷെമിവലിയോറയ്ക്ക് സ്ഥാപന ഉടമ സക്കീർ ചേറൂർ ഉപഹാരം നൽകി 

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും❓️ ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം. കാറിന്റെ ബ്രേക്ക് നഷ്‍ടപ്പെട്ടാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലവ ഒന്ന് അറിഞ്ഞിരിക്കാം.  1. മനസാനിധ്യം വീണ്ടെടുക്കുകവാഹനത്തിന്‍റെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക 2. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുകആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക 3.  ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യുകക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക. 4. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുകഇനി ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം. 5. ബ്രേക്ക് പമ്പു ചെയ്യുകഅങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവ...

അതിർത്തി കല്ല് നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും..

അതിർത്തി കല്ല്  നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും.. ❓ ഉത്തരം   സുലൈമാൻ വർഷങ്ങളായി ഗൾഫിലാണ്. അതിർത്തി ജില്ലയിൽ അദ്ദേഹത്തിന് അതിർത്തികൾ നിർണ്ണയിച്ച 15 സെന്റ് വസ്തു വകകളുണ്ട്. തിരക്കിനിടയിൽ കഴിഞ്ഞ 15 വർഷങ്ങളായി വസ്തുവിന്റെ കാര്യങ്ങൾ നോക്കി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ അവിടം വരെ പോയപ്പോ ളാണ്  അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. എന്താണ് പോംവഴി? കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക്  നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ...

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ.

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ. കേന്ദ്ര കുടുംബാരോ​ഗ്യ മന്ത്രാലയമാണ് സർവ്വേ നടത്തുന്നത്. ഒന്നാം സ്ഥാനത്ത് ​ഗോവയാണ് (46%). രണ്ടാം സ്ഥാനത്താണ് കേരളം. (26%) ഇന്ത്യയിലെ ജനസംഖ്യാടിസ്‌ഥാനത്തിൽ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം മാത്രം കുടുംബങ്ങൾക്കാണ് സ്വന്തമായി കാറുള്ളത്.  കേരളത്തെപ്പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് വാഹനപ്പെരുപ്പം. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ തന്നെ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പരിമിതികൾ ഏറെയാണ്. കാറിന്റെ എണ്ണത്തിലുമധികമാണ് ഇരുചക്ര വാഹനങ്ങൾ. വാഹനപ്പെരുപ്പം മാത്രമല്ല കേരളം നേരിടുന്ന പ്രശ്നം. ഇവ പുറന്തള്ളുന്ന കാർബൺ വലിയതോതിൽ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.  പൊതുഗതാഗതം മാക്സിമം ഉപയോഗപെടുത്തിയാൽ 2025 ആകുമ്പോഴേക്കും ഏകദേശം 2,80,000 ടണ്ണോളം കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും.

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമലജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമല ജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു സ്കൂളിലെക്ക് പുതുതായി വരുന്ന കുട്ടികളെ വരവേൽക്കാൻ  സ്കൂൾ കാവടവും മറ്റും  സിറ്റി യുണൈറ്റഡ് ക്ലബ്ബ് കെ.പി.എം ബസാർ, പൂർവ വിദ്യാർത്ഥികളും അണിയിച്ചൊരുക്കി, സ്കൂൾ പ്രവേശനോത്സവത്തിൽ വാർഡ് മെമ്പർ മജീദ്, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുത്തു 

സംസ്ഥാനത്ത് പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ.

2 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂളുകൾ പൂർണസജീവമായി  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.റസൂൽ പൂക്കുട്ടി പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. 12,869 സ്കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകൾക്ക്  നിരവധി പേർ ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് അധ്യാപകർ വരവേറ്റത്. വിദ്യാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ പാഠ്യേതര പ്രവർത്തനങ്ങളും ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത...

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

       ◼️വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം. ഒന്നാം ക്ലാസിലേക്കു നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും. മൊത്തം 43 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കു മാര്‍ഗദര്‍ശനങ്ങളുമായി രണ്ടു ലക്ഷത്തോളം അധ്യാപകരും ഇരുപത്തയ്യായിരത്തിലേറെ അനധ്യാപകരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. ◼️തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു. വിജയം ഉറപ്പാണെന്ന അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതാക്കള്‍. കള്ളവോട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴി ചാരി. കള്ളവോട്ടിനു പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. ◼️സുപ്രീംകോടതി നടപടികള്‍ ഓഗസ്റ്റു മുതല്‍ ലൈവായി കാണാം. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍,...

PK കുഞ്ഞാലികുട്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

 വേങ്ങര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന  വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ തേർക്കയം- ത ട്ടാഞ്ചേരിമല ചക്കിങ്ങൽ ഇടവഴി റോഡ് പ്രവർത്തി ഉദ്ഘാടനം കേരള പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത വഹിച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സു ഹിജാബി , എൻ. ടി.മുഹമ്മദ് ശരീഫ്, പി കെ ഉസ്മാൻ ഹാജി,ടി.അലവിക്കുട്ടി, പി കെ കോയ ഹാജി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, തൂമ്പിൽ അബ്ദുറഹ്മാൻ, കെഎം അൻഷിദ് , വി ഷബീർ,സി എം മമ്മുദു , തുമ്പിൽ അബ്ദുൽമജീദ്, പി.സമദ്, പി. അബിദാദ് , ടി.റാഫി കെ. മുസ്തഫ, പി. കെ. ഷഫീക് എം. ശിഹാബുദ്ദീൻ, ടി. ഹനീഫ, കെ.അഖിൽ, മുസ്തഫ ഭായി, ഹക്കീം മലയിൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു*

പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്.

ജാ​ഗ്രത വേണം, പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനു​ഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്. മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാ​ഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം.

പെരുവള്ളൂർ  • മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യ വിശ്രമം. നാട്ടുകാർക്ക് ലണ്ടൻ മുഹമ്മദ് ഹാജിയായിരുന്നു.37 വർഷമായി ലണ്ടനിൽ നിന്നും ജന്മദേശത്ത് എത്തിയെങ്കിലും വർഷാ വർഷം അധികാരികളുടെ കനിവിൽ പിറന്ന മണ്ണിൽ താമസിക്കാനുള്ള പെർമിഷൻ പുതുക്കിയായിരുന്നു താമസിച്ച് പോന്നിരുന്നത്. ഏറെകാലം രോഗബാധിതനായി കിടന്ന ഹാജി തൊണ്ണൂറ്റി രണ്ടാം വയസിൽ വിട ചൊല്ലിയപ്പോൾ നഷ്ടമായത് വലിയ ഒരു ജീവിത ചരിത്രവും ഓർമകളുമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏറെ വിസ്മയകരമായിരുന്നു. ബാല്യകാലത്ത് ജോലി തേടി പാകിസ്താനിൽ എത്തുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തുകയും യു.കെ പൗരനാവുകയും ചെയ്ത ഹാജി ആംഗലേയ ഭാഷ ഒഴുക്കോടെ പറയാൻ കഴിയുന്ന തനി നാടനായിരുന്നു. ജീവിതത്തിന്റെ പാതി ഭാഗവും ലണ്ടനിൽ ചെലവിട്ട് ഒടുവിൽ വിശ്രമജീവിതം നയിക്കാൻ സ്വന്തം രാജ്യത്ത് സ്ഥിരതാമസമാക്കിയപ്പോഴു ണ്ടായ പൗരത്വവുമായ ബന്ധപ്പെട്ട പതിസന്ധിയും നിയമ പോരാട്ടങ്ങളും വാർത്തകളിൽ വലിയ പ്രധാന്യം നേടി...

ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : സംഭവം ഇങ്ങനെ

കൗതുകവും , നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ 👉⚡ 1.ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : യു.എ.ഇ യിലെ ഒരു എമിറേറ്റ്സ് ആയ  ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം ചില നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  ഉമ്മുല്‍ ഖുവൈന്‍ എയര്‍ ഫീല്‍ഡില്‍ കാറ്റും, മഴയും വെയിലുമേറ്റു കിടക്കുകയാണ് ഈ ചരക്കു വിമാനം. പലര്‍ക്കും പരസ്യം പതിക്കാനുള്ള ഇടമായും മാറിയിട്ടുണ്ട് മണലില്‍ പൂണ്ട നിലയില്‍ കിടക്കുന്ന ഈ ചരക്കു വിമാനം. ആളുകളുടെ അസാന്നിധ്യം മുതലെടുത്ത് പക്ഷികള്‍ വിമാനത്തില്‍ കൂടുകൂട്ടാറുണ്ട്. വിമാനത്തിന്റെ യന്ത്രം നിലച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പാല്‍മ ബീച്ച് ഹോട്ടലിന് സമീപത്ത് ബരാക്കുട ബീച്ച് റിസോര്‍ട്ടിന് പിന്നിലായാണ് വിമാനം കിടക്കുന്നത്. ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചരക്കു വിമാനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലത്തിന്റെ തെളിവുകൂടിയാണിത്. പരുഷമായ പ്രദേശങ്ങളിലും , ദുര്‍ഘടമായ കാലാവസ്ഥയില...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു