ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


      
◼️വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം. ഒന്നാം ക്ലാസിലേക്കു നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും. മൊത്തം 43 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കു മാര്‍ഗദര്‍ശനങ്ങളുമായി രണ്ടു ലക്ഷത്തോളം അധ്യാപകരും ഇരുപത്തയ്യായിരത്തിലേറെ അനധ്യാപകരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം.

◼️തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു. വിജയം ഉറപ്പാണെന്ന അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതാക്കള്‍. കള്ളവോട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴി ചാരി. കള്ളവോട്ടിനു പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍.

◼️സുപ്രീംകോടതി നടപടികള്‍ ഓഗസ്റ്റു മുതല്‍ ലൈവായി കാണാം. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണ പൊതുജനത്തിനു തത്സമയം കാണാനാകും. സുപ്രീംകോടതി ഇ-കമ്മിറ്റി തയാറാക്കുന്ന സ്വതന്ത്ര പ്ലാറ്റ്ഫോമിലൂടെയാകും സംപ്രേക്ഷണം. ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും ഈ പ്ളാറ്റ്ഫോം ഉപയോഗിക്കാനാകും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിനു മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്യും.

◼️ആറ്റിങ്ങലില്‍ അഭിഭാഷകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. അഭിഭാഷകര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും കോടതികളില്‍ ഹാജരാകുക. ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സിലും സംയുക്തമായാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

◼️സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 86,912 കോടി രൂപ അനുവദിച്ചു. കേരളത്തിന് 5,693 കോടി രൂപ ലഭിക്കും.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. അരൂക്കുറ്റി സ്വദേശി നൗഫല്‍, നസീര്‍ എന്നിവരാണ് പിടിയിലായത്. നൗഫലിന് നസീറാണ് വീഡിയോ കൈമാറിയത്. നൗഫല്‍ പിന്നീട് ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയെന്നും പൊലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.

◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.1 ശതമാനത്തിന്റെ വര്‍ധന. വിലസ്ഥിരത അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 91,481 രൂപയാണ്. 2020 - 21 ല്‍ 85,110 രൂപയായിരുന്നു. നിലവിലെ വിലയെ അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍  18.3 ശതമാനം ഉയര്‍ന്ന് 1.5 ലക്ഷം രൂപയായി. 2020 -21 ല്‍ 1.27 ലക്ഷം രൂപയായിരുന്നു.

◼️പ്രശസ്ത ഗായകന്‍ കെ.കെ  എന്ന കൃഷ്ണകുമാര്‍ കുന്നത്ത് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 53 വയസായിരുന്നു. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്കുശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

◼️നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്തുനിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ അറസ്റ്റ് പാടില്ല. അറസ്റ്റില്‍നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും മറ്റന്നാള്‍ പരിഗണിക്കും.

◼️വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ വിമര്‍ശനം. വിജയ് ബാബുവിന് നിയമപരിരക്ഷ ലഭിക്കാനുള്ള അവകാശമുണ്ട്. കുറ്റക്കാരനാണെന്നു തെളിയുന്നതുവരെ വിജയ് ബാബു നിരപരാധിയാണ്. അയാള്‍ ചിലര്‍ക്കു താരമായിരിക്കും, എന്നാല്‍ കോടതിക്ക് സാധാരണക്കാരനാണ്. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകള്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

◼️ലെസ്ബിയന്‍ പങ്കാളികളെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

◼️മലപ്പുറം ചട്ടിപറമ്പില്‍ പന്നിവേട്ടയ്ക്കിടെ യുവാവു വെടിയേറ്റു മരിച്ച സംഭവത്തില്‍ അലി അസ്‌കര്‍, സുനീഷ് എന്നിവരെ അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ടിനു പോയ സുഹൃത്തുക്കളാണ് ഇവര്‍. അബദ്ധത്തില്‍ വെടിയേറ്റെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്.

◼️ആലുവയില്‍ തോക്കുചൂണ്ടി യുവാവിനെയും കാറും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി മുട്ടായില്‍ അബ്ദുള്‍ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂര്‍ കോലുമുറ്റം മണപ്പാട്ട് ചാരുദാസ് (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു തോക്കും കണ്ടെടുത്തു. മാര്‍ച്ച് 31 നാണ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായി എത്തിയ കാര്‍ അക്രമികള്‍ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത്.

◼️കഞ്ചാവ് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്ഐക്കും സസ്പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം.ഇ. രാജഗോപാലന്‍, എസ്ഐ ജിമ്മി, ഗ്രേഡ് എസ്ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് കണ്ണൂര്‍ നോര്‍ത്ത് ഐജി സസ്പെന്റ് ചെയ്തത്. ഇടനിലക്കാരന്‍ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാന്‍ സിഐ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◼️അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ന് കൊച്ചി മെട്രോയില്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര. വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.

◼️കെ റെയിലിന് കേന്ദ്ര റെയില്‍വേ അനുമതി നല്‍കില്ലെന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗ ട്രെയിനുകള്‍ക്കു ലെവല്‍ക്രോസിംഗ് അസാധ്യമാണ്. അതിനാല്‍ ഭൂനിരപ്പിലൂടെ പാത പണിയാന്‍ പാടില്ല. തൂണുകളിലൂടെ ആകാം. അങ്ങനെയല്ല കെ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. .

◼️ആഭ്യന്തര വകുപ്പില്‍ ഒരു വടിയെങ്കിലും കുത്തിവച്ചുകൂടേയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിച്ചു.

◼️സംസ്ഥാനത്തെ മദ്യശാലകളില്‍ മദ്യക്ഷാമമുണ്ടെന്നന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. സ്പിരിറ്റിനു വില കൂടിയതാണ് കാരണം. മദ്യക്കമ്പനികള്‍ക്കു കുടിശ്ശിക കൊടുക്കാനുള്ളതുകൊണ്ടല്ല മദ്യം എത്തിക്കാത്തത്. വില വര്‍ധിപ്പിക്കണമെന്നാണു മദ്യക്കമ്പനികളുടെ ആവശ്യം. ജവാന്‍ റമ്മിന്റെ വില പത്തു ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്കോ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലിറ്ററിന് 600 രൂപയാണ് വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്നത്.

◼️യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ശാന്തന്‍പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32)യാണ് പിരിച്ചുവിട്ടത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നെന്നാണു റിപ്പോര്‍ട്ട്.

◼️ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളടക്കം നാലു പേര്‍ അറസ്റ്റില്‍. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്‍, സഹോദരന്‍ ആല്‍ബില്‍, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍, ചെങ്കര തുരുത്തില്‍ റോഷന്‍ എന്നിവരാണ് അറസ്റ്റിലായത്.  

◼️തൃശൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ചുപേര്‍ ചികിത്സയില്‍. പടിഞ്ഞാറെകോട്ടയിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് പൂരി മസാല കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.  

◼️സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇന്നലെ 1161 പേര്‍ക്ക് കൊവിഡ് ബാധിച്ചു. എറണാകുളത്ത് 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്താകെ കൊവിഡ് ചികിത്സയിലുള്ളത് 17,883 പേരാണ്.

◼️നോര്‍വേ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡന്‍ലുന്‍ഡുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.  കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊര്‍ജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളില്‍ നോര്‍വ്വെയുമായി സഹകരിക്കും. കേരളത്തിലേക്കു നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുകയും ചെയ്തു.

◼️നിയമ ലംഘനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതം കാണിക്കുകയാണെന്ന് എസ്ഡിപിഐ. 26 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. എന്നാല്‍ ദുര്‍ഗ്ഗാവാഹിനി പ്രകടനം പോലുള്ള സമാന സംഭവങ്ങളില്‍ നടപടിയില്ല. സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുതെന്നും എസ്ഡിപിഐ.

◼️പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ  കാളാത്ത് സെന്റ് പോള്‍സ് ലത്തീന്‍ പള്ളി വികാരി സണ്ണി അറയ്ക്കല്‍ (65) ആണ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂങ്ങിമരിച്ചത്.

◼️മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിനു മര്‍ദ്ദനമേറ്റ് യുവാവ് ആശുപത്രിയില്‍. ബൈക്കില്‍ മൂന്നു പേരുമായി യാത്ര ചെയ്തതിന് പിടിക്കപ്പെട്ടപ്പോഴാണ് പൊലീസിന്റെ അസഭ്യവര്‍ഷവും മര്‍ദ്ദനവുമെന്നു താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിന്റെ പരാതി. എന്നാല്‍ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് പോലീസ്.

◼️ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്. ജനസംഖ്യാ നിയന്ത്രണം നിയമ കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന.

◼️പഞ്ചാബ് കോണ്‍ഗ്രസ് നേതാവും പോപ്പ് ഗായകനുമായ സിദ്ദു മൂസേവാലയുടെ മരണത്തില്‍ ഉത്തരാഖണ്ഡ് സ്വദേശി മന്‍പ്രീത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.  ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുമുണ്ട്.

◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് സമന്‍സ്. ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ചാണ് ഡല്‍ഹി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചത്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ  കൂടിക്കാഴ്ച്ചക്ക് സമയം തേടി.

◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ പത്തു ദിവസത്തേക്കു കോടതി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

◼️കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഐടി പാര്‍ലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ പിടിച്ചെടുത്തത് അവകാശലംഘനമാണെന്ന് ശശി തരൂര്‍ എംപി. നടപടി ആവശ്യപ്പെട്ട് ശശി തരൂര്‍ സ്പീക്കര്‍ക്ക് കത്തയച്ചു. കാര്‍ത്തി ചിദംബരവും നേരത്തെ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കാന്‍ അന്‍പതു ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലായിരുന്നു സിബിഐ പരിശോധന.

◼️പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിയുടെ സ്വീകര്യത വര്‍ധിച്ചതായി  സര്‍വേ റിപ്പോര്‍ട്ട്. രണ്ടാം മോദി സര്‍ക്കാര്‍ 67 ശതമാനം പ്രതീക്ഷകള്‍ നിറവേറ്റിയെന്നാണ് അഭിപ്രായം 64,000 പേരില്‍നിന്നാണു സര്‍വേ വിവരങ്ങള്‍ ശേഖരിച്ചത്.  

◼️ഹജ്ജ് പ്രമാണിച്ച് വിസിറ്റ് വിസക്കാര്‍ക്ക് സൗദിയിലെ ജിദ്ദ, മദീന, യാംബു, തായിഫ്  വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ താല്‍ക്കാലിക വിലക്ക്. ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ ഒമ്പതു വരെയാണ് നിയന്ത്രണം.

◼️ഇന്ത്യന്‍ താരം റോഹന്‍ ബൊപ്പണ്ണയും ഡച്ച് താരം മാത്വെ മിഡെല്‍കൂപ്പും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. 2015ന് ശേഷം ആദ്യമായാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്നത്.

◼️2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,409.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 17.41 ശതമാനം കുറവാണ്. മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയില്‍ നിന്ന് 17.88 ശതമാനം വര്‍ധിച്ച് 1,44,158.84 കോടി രൂപയായി. ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള എല്‍ഐസിയുടെ ആദ്യ വരുമാന പ്രസ്താവനയാണിത്. ഒരു ഓഹരിക്ക് എല്‍ഐസി 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.

◼️നാലാം പാദത്തില്‍ അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 576.14 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനി 801.18 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6,001.5 കോടി രൂപയില്‍ നിന്ന് 5,809.37 കോടി രൂപയായി. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,011.05 കോടി രൂപയില്‍ നിന്ന് 5,097.75 കോടി രൂപയായി ഉയര്‍ന്നു.  2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 23,455.49 കോടി രൂപയായിരുന്നു.

◼️ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് എന്ന് പേരിട്ടു. ജിയോ ബേബിയുടേത് തന്നെയാണ് രചന. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

◼️സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വമ്പന്‍ നിര്‍മ്മാണ കമ്പനി മലയാള സിനിമയിലേക്ക് കൂടി കാലെടുത്തു വെക്കുകയാണ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലെത്തുമ്പോള്‍, ഇതിലെ നായക വേഷം ചെയ്യാന്‍ പോകുന്നത് യുവ താരം ടോവിനോ തോമസാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. നിമിഷാ സജയന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

◼️മഹാരാഷ്ട്രയിലെ സോലാപൂരില്‍ മോഡല്‍ അവതരിപ്പിച്ചതോടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലഭ്യത ബജാജ് ഓട്ടോ വിപുലീകരിച്ചു. പ്രീമിയം എന്ന ഒറ്റ വേരിയന്റിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ വില 1,34,814 രൂപയാണ് (എക്സ്-ഷോറൂം). ബ്രൂക്ലിന്‍ ബ്ലാക്ക്, ഹേസല്‍ നട്ട്, ഇന്‍ഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നീ നാല് നിറങ്ങളില്‍ ഇത് ലഭ്യമാകും. നിലവില്‍ 24 സംസ്ഥാനങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,000 രൂപ ടോക്കണ്‍ തുകയ്ക്ക് ചേതക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ എത്തിക്കുന്നത്.

◼️ലോക്രപ്രശസ്ത ശീല വിദഗ്ധനായ ജെയിംസ് ക്ലിയര്‍ നിങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ലളിതമായ ഒരു സംവിധാനം കണ്ടെത്തി. ഈ പുസ്തകത്തില്‍, ഈ ചെറിയ മാറ്റങ്ങള്‍ ഓരോ ദിവസവും 1 ശതമാനം മെച്ചപ്പെടാന്‍ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ക്ലിയര്‍ വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു പിടി ലളിതമായ ജീവിത ഹാക്കുകള്‍ കണ്ടെത്തുകയും അവ എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വിശദീകരിക്കാന്‍ അത്യാധുനിക മനശാസ്തത്തിലേക്കും ന്യറോസയന്‍സിലേക്കും കൊണ്ട്പോകുകയും ചെയ്യുന്നു. 'ആറ്റോമിക് ഹാബിറ്റ്സ്'. മഞ്ജുള്‍ പബ്ളിഷിംഗ് ഹൗസ്. വില 339 രൂപ.

◼️മാതളത്തില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പു സത്തും ഉള്‍ക്കൊള്ളുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കാറുണ്ട്. വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങള്‍ക്കും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ- കുടല്‍ രോഗങ്ങള്‍, ദഹനക്കേട്, കൃമിരോഗങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരില്‍ തേന്‍ ചേര്‍ത്തുകഴിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കഴിവുണ്ട്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാനും സഹായിക്കും. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ആരോഗ്യപാനീയമാണ് മാതള ജ്യൂസ്.

*ശുഭദിനം*
*കവിത കണ്ണന്‍*
നൃത്തം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.  പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഒരു ചുവട് വെയ്ക്കാന്‍ പോലും അയാള്‍ക്ക് ഭയമായിരുന്നു.  അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യാന്‍ ആരെങ്കിലും അയാളെ വിളിച്ചാല്‍ അയാള്‍ തന്ത്രപൂര്‍വ്വം ഒഴിവാകുമായിരുന്നു.  ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു.  പരസ്യമായ ക്ഷണമായതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറുവാന്‍ അയാള്‍ക്കായില്ല.  കാല്‍വിരലിലൂന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് കണ്ട് അയാള്‍ക്ക് ഭയമായി.  ആ ധര്‍മ്മസങ്കടം മനസ്സിലാക്കിയ സഹപ്രവര്‍ത്തക അയാളുടെ കാതില്‍ പറഞ്ഞു:  നീ വേറെയാരേയും ശ്രദ്ധിക്കേണ്ട.  നിന്റെ ഉള്ളിലേക്ക് വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക.  അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുക.  അയാള്‍ സാവധാനം അപ്രകാരം ചെയ്തു.  അങ്ങനെ നൃത്തം ജീവിതത്തിലാദ്യമായി അയാളിലേക്കെത്തി.  ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്.  ഭയത്തെ രണ്ടുതരത്തില്‍ നമുക്ക് സമീപിക്കാം.  ഒന്ന്. അതില്‍ നിന്നും ഒളിച്ചോടി.  രണ്ട്, അതിനെ അഭിമുഖീകരിച്ച്.  ഒളിച്ചോടുന്നവര്‍ക്ക് എന്നും ഒളിത്താവളങ്ങളില്‍ മാത്രമേ സ്ഥാനമുണ്ടാകൂ.. പേടിക്കുന്ന എന്തിനെയും നേരിട്ട് അഭിമുഖീകരിച്ചാല്‍ പേടി എത്ര അസ്ഥാനത്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും.  നമ്മുടെ ഒളിത്താവളങ്ങളെ നമുക്ക് ഒഴിഞ്ഞുകൊടുക്കാം, ജീവിതത്തെ, പ്രശ്‌നങ്ങളെ, ഭയത്തെ സധൈര്യം അഭിമുഖീരിക്കാന്‍ ശീലിക്കാം. എന്തെന്നാല്‍ അവിടെ മാത്രമേ പുതുമയും വളര്‍ച്ചയും കണ്ടെത്താനാകൂ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

അണലി എന്ന വിഷപ്പാമ്പ്

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.    Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കി...

താഴെപറയുന്ന 10 സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ ഇനി അപേക്ഷ നൽകേണ്ടതില്ല.

റവന്യു വകുപ്പ് അറിയിപ്പ്  _07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന സന്ദേശം_     1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് *എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.* ആയതിന് തെളിവായി ഹാജരാക്കുന്ന *രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.* നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറ...

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു