ഹോമി ഗ്രൂപ്പ് കണ്ണൂർ വേങ്ങര സബാഹ് സ്ക്വയറിൽ നടത്തുന്ന മലബാർ പൂപ്പൊലി എന്ന പേരിൽ പുഷ്പ കാർഷിക മേളക്ക് തുടക്കമായി. ഈ മാസം ഇരുപത്തി നാല് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ പൂ ചെടികളുടെയും ഫല വൃക്ഷ തൈകളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും. വൈകുന്നേരം നാല് മണിമുതൽ രാത്രി പത്ത് മണിവരെയാണ് പ്രദർശനം നടക്കുക. കൺസ്യൂമർ സ്റ്റാളുകളും വിവിധ ഗെയിമുകളും കുട്ടികളുടെ പല തരത്തിലുള്ള അമ്യൂസ്മെൻ്റും ഒരുക്കിയിരിക്കുന്നു . പ്രശസ്ത ഗായകർ നയിക്കുന്ന ഇശൽ നൈറ്റുകളും ഉണ്ടായിരിക്കും. ഹോമി ഗ്രൂപ്പ് പർട്നേഴ്‌സിൻ്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പ്രമുഖ വ്യവസായിയും പൊതു പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ ഉൽഘാടനം ചെയ്തു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.