കൂരിയാട് വൈദ്യുതി ലൈൻ വർക്കിനിടെ ലൈൻമാന് ഷോക്കേറ്റു
കൂരിയാട്: കൂരിയാട് വൈദ്യുതി ലൈൻ വർക്കിനിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ KSEB ജീവനക്കാരും നാട്ടുകാരും പോലിസും ചേർന്ന് താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയ ലൈൻമാനെ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ് റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർ ചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്
മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം.
ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന് ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ