ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്.

ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും നോർക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.  സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മലയാളികൾ അടക്കമുള്ളവരെ പുറത്തെത്തിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഉക്രൈനിലുള്ളവർക...

10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ...

10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ... പാലക്കാട്: 10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു വിദേശത്തേക്കു കടത്താൻ ആന്ധ്രപ്രദേശിൽ നിന്നു കേരളത്തിലെത്തിച്ച  ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി എച്ച്.ഹബീബിനെയാണു (35) സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ പരിശോധനയ്ക്കിടെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയത്. നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്. വിദേശമലയാളിക്കു വേണ്ടി 10 കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം  വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്ന് ആർപിഎഫ് പറഞ്ഞു. ബാഗിനുള്ളിൽ തുണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചാണു പാമ്പിനെ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കിടെ ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. ഇരുതലമൂരി പാമ്പിനെ കൈവശം വച്...

ആരോഗ്യ ഇൻഷൂറൻസിൻ്റ പുതുക്കൽ വാർത്ത വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്

🔊🔊🔊 *വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്* 🔊🔊🔊 ആരോഗ്യ ഇൻഷൂറൻസിൻ്റ   പുതുക്കലുമായി ബന്ധപ്പെട്ട് ചില വാർഡുകളിൽ ക്യാമ്പ് സംഘടിപ്പിച്ചു എന്ന സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിൽ ആശയക്കുഴപ്പത്തിന് കാരണമായതായി അറിയാൻ സാധിച്ചിട്ടുണ്ട്.. നിലവിൽ 2019 ൽ പുതുക്കിയ കാർഡിലെ  റേഷൻ കാർഡിൽ ഒരു കുടുംബത്തിലെ ഒരംഗത്തിന് കൈപ്പറ്റിയവർക്ക് ബാക്കി അംഗങ്ങൾക്കും കൂടി നൽകുന്ന പ്രക്രിയയാണ് നടന്ന്  വരുന്നത്. അത് തന്നെ  ഹോസ്പിറ്റലലുകൾക്ക് നൽകിയ സൗകര്യം ആണ് ക്യാമ്പ് ആയി സംഘടിപ്പിച്ച് നൽകുന്നത്.. പുതുതായി കുടുംബത്തെ ചേർക്കലോ മുമ്പ് പുതുക്കാതെ തെറ്റിയവർക്ക് പുതുക്കുന്ന പ്രക്രിയയോ ഇപ്പോൾ തുടങ്ങിയിട്ടില്ല..❗❗ *ആരോഗ്യ ഇൻഷുറൻസ് പുതുതായി തുടങ്ങുകയോ നിലവിൽ ഉള്ളത് പുതുക്കുകയോ ചെയ്യേണ്ട സമയം ആയാൽ അക്ഷയ വഴിയും മറ്റും അറിയിപ്പു നൽകുന്നതായിരിക്കും* ✍🏻 *ഹസീന ഫസൽ . കെ പി* ( പ്രസിഡണ്ട് , വേങ്ങര ഗ്രാമ പഞ്ചായത്ത്)

വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി ആയുർ ജാക്ക് ഇനത്തിൽപ്പെട്ട ഒട്ടുപ്ലാവിൻ തൈ വിതരണം ചെയുന്നു നിങ്ങൾ ചെയേണ്ടത്....

📢📢📢📢📢📢📢📢 *അറിയിപ്പ്* വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി വിതരണത്തിനായി വരുന്ന *"ആയുർ ജാക്ക്* " ഇനത്തിൽപ്പെട്ട "ഒട്ടുപ്ലാവിൻ തൈ " (Jack fruit, graft)ആ വിശ്യമുള്ള വേങ്ങര പഞ്ചായത്തിലെ താമസക്കാർ അവരുടെ വസ്തുവിൻ്റെ നികുതി രസീതിൻ്റ പകർപ്പുമായി 28/02/2022 നു മുമ്പായി വേങ്ങര കൃഷിഭവനിൽ എത്തി അപേക്ഷയും തൈ ഒന്നിന് 20 /- രൂപയും നൽകേണ്ടതാണ്. *NB: 28/02/2022 ന് വരെ ലഭിക്കുന്ന അപേക്ഷകർക്കു മാത്രമേ തൈകൾ ലഭിക്കുകയുള്ളൂ.*           എന്ന്    *കൃഷി ഓഫീസർ*             *വേങ്ങര*            9495379773

സന്ദേശം പലസ്ഥലങ്ങളുടെ പേരിൽ പ്രചരിക്കുന്നു.ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. bus stand viral post

ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു എന്ന തലകെട്ടിൽ  കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളി പ്രചരിക്കുന്ന പോസ്റ്റ്‌  വിവിധ ബസ് സ്റ്റാന്റുകളുടെ പേരുകൾ മാറ്റി പ്രചരിക്കുന്നു, ആരോ ഒരാൾ ഏതോ ബസ്റ്റാന്റ് പരിസരത്ത് കണ്ട കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് ഓരോ പ്രദേശത്തെ ഓരോ ഓരോ വിരുദ്ധന്മാർ എഡിറ്റ് ചെയ്തു അവരുടെ പ്രദേശത്തെ ബസ്റ്റാന്റ്ന്റെ പേര് നൽകി പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയുകയും  അത് മനസിലാകാതെ ഗ്രൂപ്പിൽ ഉള്ളവർ ഫോർവെർഡ് ചെയുകയും  ചെയുന്നതവാം ഇങ്ങനെ പ്രചരിക്കാൻ കാരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ്‌ വായിക്കാം *⚠️ രക്ഷിതാക്കൾ ജാഗ്രതൈ* *തിരുരങ്ങാടി ബസ് സ്റ്റോപ്പിലും* *പരിസരങ്ങളിലും അതിരുകടന്ന* *പ്രണയ ചേഷ്ടകൾ.* *തിരുരങ്ങാടി :* ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. വിദ്യാലയങ്ങൾ വിടുന്ന സമയങ്ങളിൽ ബസ്റ്റാന്റിലും ഒഴിഞ്ഞ ഇടങ്ങളിലുമാണ് അതിരുകടന്ന സ്നേഹ പ്രകടനങ്ങളുടെ കാഴ്ച്ച സ്ഥി...

ദയവായി നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ അപേക്ഷയാണ് സുധാ മേനോൻ Sudha Menon എഴുതുന്നു:

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. 🙏 സുധാ മേനോൻ Sudha Menon എഴുതുന്നു: യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവന്‍ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും,  ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്ഫോടനാത്മകമായ അവസ്ഥയാണത്.  ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെല്‍ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകര്‍ത്തെറിയാന്‍...  എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയിൽ  ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തില്‍ അമ്മയും, ഭര്‍ത്താവും, മകളും, മകനും നഷ്ടപ്പെ...

പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ

പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക...

നരേന്ദ്ര മോദി ഇന്ന് രാത്രി പുടിനുമായി സംസാരിക്കും

നരേന്ദ്ര മോദി ഇന്ന് രാത്രി പുടിനുമായി സംസാരിക്കും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍. റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രൈനിലെ സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞ പുടിന്‍ നാറ്റോ വിപുലീകരണത്തിന് ...

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി.   കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. അഡ്‌മിനുകൾക്ക് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കംചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ നീക്കാനോ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാങ്കേതികമായി കഴിയില്ല. ഇക്കാരണത്താൽ അംഗങ്ങൾ ദോഷകരമായ ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്താൽ അതിന്റെ ഉത്തരവാദിത്വം അഡ്‌മിനിൽ ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ വിധിയിൽ പറയുന്നു._ _ഫ്രണ്ട്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ചേർത്തല സ്വദേശി മാനുവലായിരുന്നു ഹർജിക്കാരൻ. മറ്റു രണ്ടുപേരെക്കൂടി ഇയാൾ അഡ്മിനുകളായി നിയോഗിച്ചിരുന്നു. ഇവരിൽ ഒരാൾ കുട്ടികളുടെ അശ്ളീല വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്തു. എറണാകുളം സിറ്റി പൊലീസ് ഇയാളെ ഒന്നാം പ്രതിയും മാനുവലിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. ഇതിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട...

ഉക്രൈനിൽനിന്നുള്ള നെട്ടിക്കുന്ന കാഴ്ചകൾ RussiaUkraineCrisis |RussiaUkraine BREAKING

  തിരിച്ചടിച്ച് യുക്രൈന്‍; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 6 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത...

മെഹർ ജ്വല്ലറി ഉടമ മുസ്തഫ യുടെ ഉപ്പ T V മരക്കാർ ഹാജിഎന്നവർ അല്പം മുമ്പ് മരണപ്പെട്ടു

വേങ്ങര : 24-2-22.    ഒരു മരണ വാർത്ത.                    ******************** വെട്ട്തോട് സ്വദേശി T V മരക്കാർ ഹാജിഎന്നവർ അല്പം മുമ്പ് മരണപ്പെട്ടു.94 വയസായിരുന്നു.മെഹർ ജ്വല്ലറി ഉടമ  മുസ്തഫ യുടെ ഉപ്പയാണ്. .  മയ്യത്ത്‌ നമസ്കാരം ഇന്ന് 5 :30pm ന്ന്  കാവുങ്ങൽ ജുമാ മസ്ജിദിൽ

ഉക്രൈനെതിരെയുള്ള യുദ്ധം സ്വര്‍ണ വില ഒറ്റയടിക്ക് ഇന്ന് 1040രൂപ കൂടി പവന്ന് 40000 പിന്നിട്ടു

ഉക്രൈനെതിരെ യുദ്ധ സാഹചര്യം  സ്വര്‍ണ വില ഒറ്റയടിക്കു ഇന്ന് 1040 രൂപ കൂടി ഉക്രൈനെതിരെ റഷ്യ യുദ്ധ സാഹചര്യത്തിൽ  സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെത്തെ  കണക്കുപ്രകാരം  സംസ്ഥാനത്ത് സ്വര്‍ണവില പവന് 1040 രൂപ കൂടി 4560 രൂപയിലെത്തി. ഗ്രാമിന് 5p70 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 130 ഡോളര്‍ പിന്നിടുന്നത്. യുദ്ധഭീതി: ഇന്ധനവില കുതിക്കും ;പെട്രോൾ, ഡീസൽ പത്തുരൂപയിലേറെ കൂടാൻ സാധ്യത മുംബൈ: ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈൻ സംഘർഷം. ആഗോള എണ്ണവിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘർഷം തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 140 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 2021 നവംബർ...

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. (russia attack ukraine dead) അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന...

യുക്രൈനില്‍ യുദ്ധം തുടങ്ങി.യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ | UkraineCrisis

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ | യുക്രൈനില്‍ യുദ്ധം തുടങ്ങി  UkraineCrisis യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്  യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. അതെ സമയം റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്.യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീക...

സംസ്ഥാനത്ത്ഈ വർഷംസ്കൂൾ വേനലവധി ഒരു മാസം മാത്രമാകും.

സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ്‌ മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും. മെയ്‌ മാസം മാത്രമാണ് സ്കൂളുകൾ അടയ്ക്കുക. മുൻകാലങ്ങളിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വേനൽ അവധിക്കായി സ്കൂളുകൾ അടിച്ചിരുന്നു.അടുത്ത അധ്യയന വർഷം ജൂൺ ഒന്നുമുതൽ തന്നെ ആരംഭിക്കും എന്നാണ് സൂചന. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനം കോവിഡിന് മുൻപുള്ള പോലെ നടക്കും.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...

രോഗബാധിതരിൽ പകുതിയിലേറെയും രണ്ട് ഡോസുമെടുത്തവർ today covid latest news

സംസ്ഥാനത്ത് രണ്ട് വാക്സി നമെടുത്തവരിൽ കൊവിഡ് കൂടുതൽ സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 58ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീ കരിച്ചവരാണ്. തങ്ങൾ സുര ക്ഷിതരാണ് എന്ന ധാരണയിൽ ഇത്തരക്കാർ സാമൂഹിക അക ലവും മറ്റ് കൊവിഡ് നിയന്ത്രണ ങ്ങളും ലംഘിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെ ന്നാണ് ആരോഗ്യവിദഗ്ധർ ചൂ ണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് ഡോസ് എടുക്കുക മാത്രമല്ല മാസങ്ങളായി രണ്ട് മാസ്കും സാമൂഹിക അകലവും പാലിച്ചിട്ടും കൊവിഡ് പോസിറ്റീവായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപികുന്നവരുമുണ്ട്  പടരുന്നത് ഒമിക്രോൺ: ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാവിഡിന്റെ അതിതീവ്ര വ്യാപന മാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഒന്നും രണ്ടും തരംഗ ത്തിൽ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗ ത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗം വ്യപി ക്കുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസ് എടുത്തിട്ടും രോഗം ബാധിച്ചവരുമുണ്ട്.  വ്യാപനതോത് 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്ത് 3.12 ആണ്. ഡെൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷി മിക ാണിനുണ്ടെന...

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...