ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ pinarayi vijayan kpc lalitha

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.  ( കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്‌)

KPAC ലളിത അന്തരിച്ചു

കെ.പി.എ.സി ലളിതക്ക് വിട തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അ...

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത് NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത്    NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു  പദ്ധതിക്ക് മതിയായ തുക നീക്കി വെക്കുക  പ്രതി വർഷം 200 തൊഴിൽ ദിനങ്ങൾ  അനുവദിക്കുക  കൂലി 600 രൂപ ആയി വർദ്ധിപ്പിക്കുക  കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക വ്യത്യസ്ത അകൗണ്ടുകളിലായി ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്‌.  NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ K K രാമകൃഷ്ണൻ, ഷീല ദാസ്, C രവി, എന്നിവർ പങ്കെടുത്തു വേങ്ങരയിലെ 23 വാർഡിൽ നിന്നും തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ചാണ് കത്ത് അയച്ചത്.

ഹിജാബ് ധരിച്ച് കല്ലെറിഞ്ഞ സംഘികളെപൊലീസ് പൊക്കി വീഡിയോയുടെ സത്യം ഇതാണ് |Hijab issue updates

മൂക്കിനുള്ളിൽ കുളയട്ട; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ

മൂക്കിനുള്ളിൽ കയറിയ കുളയട്ടെയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി. പാലക്കാട് പാലക്കയം സ്വദേശിയായ മലയോര കർഷകനാണ് മൂക്കിനുള്ളിൽ അട്ട കയറിയതിനാൽ ദുരിതത്തിലായത്. ഇ.എൻ.ടി വിദഗ്ധനായ ഡോക്ടർ അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ( worm inside nose removed without surgery ) മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് പാലക്കയം സ്വദേശിയായ സിറിയക്ക് കുന്തിപ്പുഴയിലെ സി.വി.ആർ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അസ്വാഭാവികത തോന്നിയതോടെ നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ കുളയട്ടയെ കണ്ടെത്തി. 5 സെന്റി മീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ അട്ടയെ പുറത്തെടുത്തു. തോട്ടത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിനകത്തേക്ക് കയറിയതാകമെന്നാണ് നിഗമനം.

തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം

തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം  തൂത്തുക്കുടി കോർപ്പറേഷൻ ഒരു വാർഡിൽ ലീഗ് വിജയിച്ചു കുംഭകോണം നഗരസഭ നാലാം വാർഡ് മുസ്ലിം ലീഗ് പിടിച്ചെടുത്തു  നാഗൂർ കോർപ്പറേഷൻ അഞ്ചാം വാർഡ് ലീഗ് വിജയിച്ചു ലാൽ പേട്ട നഗരസഭയിലെ നാലാം വാർഡിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വിജയം  നാഗപട്ടണം മുനിസിപ്പാലിറ്റി അഞ്ചാം വാർഡ് ലീഗ് വിജയിച്ചു അതിരമപട്ടണം ഏഴാം വാർഡ് ലീഗ് വിജയിച്ചു ഗൂഡല്ലൂർ മുൻസിപ്പാലിറ്റി വാർഡ്‌ 2ല് വിജയ്ച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ഷകീല YLPG അതുതുറയ്  മുസ്ലിം ലീഗ് വിജയിച്ചു കടയനല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ മുസ്ലിം ലീഗിന് വിജയം  കുംഭകോണം കുടൻതൈ ലീഗ് വിജയിച്ചു  ഗൂഡല്ലൂർ ഡിസ്ട്രിക് അ ദേവർഷോല  പഞ്ചായത്ത്   മൂന്നാം വാർഡും പത്താം വാർഡും ലീഗ് വിജയിച്ചു  ബന്ധ വാസി പതിനൊന്നാം വാർഡ് ലീഗ് വിജയിച്ചു പെരുമ്പട്ട ആറാം വാർഡ് ലീഗ് വിജയിച്ചു ശോഭനലൂർ മുനിസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് ലീഗ് വിജയിച്ചു  വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ വിജയിച്ചു

UDF കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭികുന്നു

കോവിഡ് അതിവ്യാപനത്തെ തുടർന്ന്  മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ  യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും.  രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ്  ക്രമസമാധന തകർച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാർച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ഡി.എഫ് എം.പിമാർ എം.എൽ.എമാർ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.  ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോവിഡിൻ്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ  യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കും ...

വൈരങ്കോട് വേലക്ക് പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്.. *തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായാണ് വിവരം. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.* *സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍.* *വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശേധന നടത്തി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയ...

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-10, 15-14, 151-4, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയില്‍ രണ്ടാമതെത്തി. എസ്.വി.ഗുരു പ്രശാന്തിന്റെ സ്‌പൈക്കില്‍ ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റില്‍ 11-9ന് മുന്നിലെത്തി. ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. കടുത്ത പോരാട്ടം തുടര്‍ന്ന ഇരുടീമുകളും 14-14ല്‍ നില്‍ക്കെ വിഘ്‌നേഷ് രാജിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14 ന് കീഴടക്കി. ഡേവിഡ് ലീയുടെ മികവില്‍ രണ്ടാം സെറ്റില്‍ ഹീറോസ് 5-1ന് വന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ ജെറോം വിനിത് തലയുയര്‍ത്തി നിന്നു, ഹീറോസ് കുതിപ്പ് തുടര്‍ന്നു. അജിത്...

പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം മൽസരയോട്ടം,അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക മുതലായവ കണ്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം

നിരത്തുകളിൽ  ചിലർ  നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.   റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന  തീവ്ര ശബ്ദമലിനീകരണം കാരണം  ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.  റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ  രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം  നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ,  ഫോട്ടോകൾ,  ലഘു  വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.  വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന...

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്ക്

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌  മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി... Posted by Dr.T.M Thomas Isaac on  Sunday, 20 February 2022

കൂത്തുപറമ്പ് പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.

കൂത്തുപറമ്പ്  പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.വീഡിയോ കാണാം 

ആറാട്ടി നെതിരെ വ്യാജ പ്രചാരണങ്ങളുടെ പെരുമഴഅഞ്ച് പേർക്കെതിരെ കേസ് കൈവിട്ടപ്പോൾ പോലീസിൽ പരാതി നൽകിയത് തിയേറ്റർ ഉടമ

'ആറാട്ടി'നെതിരെ വ്യാജ പ്രചാരണങ്ങളുടെ ആറാട്ട്;* *കൈവിട്ടപ്പോൾ പോലീസിൽ പരാതി നൽകി തിയേറ്റർ ഉടമ..* അഞ്ച് പേർക്കെതിരെ കേസ്. *⭕️സംഭവം കോട്ടക്കലിൽ  *കോട്ടക്കൽ:* മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' എന്ന സിനിമയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റര്‍ ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് എത്തുന്നത്. ഇതിനിടയില്‍ സിനിമക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഓടികൊണ്ടിരിക്കെ ആന്റിൽ ലോക്കായി മുതലാമാട് ഇറക്കത്തിൽ ഓട്ടോകൾ തമ്മിൽ കുട്ടിയിടിച്ചു

ഓടികൊണ്ടിരിക്കെ ഹാൻഡ്‌ൽ ലോക്കായിയി മുതലാമാട് ഇറക്കത്തിൽ നിയത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടിയിടിച്ചു. വലിയോറ: മുതലാമാട്- പാണ്ടികശാല റോഡിൽ മുതലമാട്‌ ഇറക്കത്തിൽ വേങ്ങര ഭാഗത്ത്‌ നിന്നും വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാണ്ടികശാല ഭാഗത്ത്‌ നിന്നും വേങ്ങര ഭാഗത്തേക്ക് പോകുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടി ഇടിച്ചു. പിഞ്ചു കുഞ്ഞടക്കം രണ്ട് ഓട്ടോറിക്ഷയിലെയും 8 യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുകരമായി രക്ഷപെട്ടു. കൂട്ടി ഇടിയുടെ ആഘാതത്തിൽ ഇരു ഓട്ടോറിക്ഷകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു.വേങ്ങര നെടുമ്പറമ്പ്, അരീക്കുളം മുള്ളൻപറമ്പ് സ്വദേശികളാണ് ഇരു വാഹനങ്ങളിലെയും യാത്രക്കാർ.

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.