ഓടികൊണ്ടിരിക്കെ ഹാൻഡ്ൽ ലോക്കായിയി മുതലാമാട് ഇറക്കത്തിൽ നിയത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടിയിടിച്ചു.
വലിയോറ: മുതലാമാട്- പാണ്ടികശാല റോഡിൽ മുതലമാട് ഇറക്കത്തിൽ വേങ്ങര ഭാഗത്ത് നിന്നും വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാണ്ടികശാല ഭാഗത്ത് നിന്നും വേങ്ങര ഭാഗത്തേക്ക് പോകുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടി ഇടിച്ചു.
പിഞ്ചു കുഞ്ഞടക്കം രണ്ട് ഓട്ടോറിക്ഷയിലെയും 8 യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുകരമായി രക്ഷപെട്ടു.കൂട്ടി ഇടിയുടെ ആഘാതത്തിൽ ഇരു ഓട്ടോറിക്ഷകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു.വേങ്ങര നെടുമ്പറമ്പ്, അരീക്കുളം മുള്ളൻപറമ്പ് സ്വദേശികളാണ് ഇരു വാഹനങ്ങളിലെയും യാത്രക്കാർ.