ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

PK കുഞ്ഞാലികുട്ടി തെങ്ങ് കയറ്റ യന്ത്രം വിതരണോൽഘാടനം നിർവഹിച്ചു

വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്‌കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു.  ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.

30 വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം

വെറുമൊരു പരസ്യമല്ലിത് ഒരു വലിയ സന്ദേശം കൂടിയാണിത് പടപ്പുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് അത് അവർ തമ്മിൽ തന്നെ തീർക്കണം അത് പടച്ചവൻ പൊരുത്തപ്പെടില്ല മുപ്പത് വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം ഈ പോസ്റ്റ്‌ share ചെയ്യുമല്ലോ

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh today latest news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാവ സുരേഷിന് പാമ്പുകടിയേറ്റു കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത് vava suresh LATEST news

കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്.  കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

JCI വേങ്ങരയുടെ പ്രസിഡന്റായി മുഹമ്മദ് ഷാഫിയെയും സെക്രട്ടറിയായി ഷഫീഖ് അലിയേയും തിരഞ്ഞെടുത്തു

ജൂനിയര്‍ ചേബര്‍ ഇന്റര്‍നാഷണല്‍ വേങ്ങര ടൌണ്‍ ആറാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു. ചടങ്ങില്‍ വച്ച് ജെ. സി. ഐ വേങ്ങര ടൗണിന്റെ 2022 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. പുതിയ പ്രസിഡന്റ് ആയി മുഹമ്മദ് ഷാഫി G tec സ്ഥാനമേറ്റെടുത്തു. 2020 പ്രസിഡന്റ് ഷൗക്കത്ത് സത്യ വാചകം ചൊല്ലി കൊടുത്തു . 2022 വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ  ചീഫ് ഗസ്റ്റ് ആയി മലപ്പുറം ജില്ലാ പഞ്ചായത്ത അംഗം സമീറ പുളിക്കൽ ഉം ഗസ്റ്റ് ഓഫ് ഓണർ ആയി JCI PPP adv  Sidheeq ഉം JCI zone വൈസ് പ്രസിഡന്റ് JCI സെനറ്റർ Dr. Favas musthafa എന്നിവരും സംബന്ധിച്ചു. JCI വേങ്ങര യുടെ 2022 വർഷത്തെ ഭാരവാഹികളായ സെക്രട്ടറി ഷഫീഖ് അലി യും ട്രഷറർ  ആയി ഹുസ്സൈൻ ഓവുങ്ങൽ ഉം വൈസ് പ്രസിഡന്റ്മാർ ആയി  Dr .സാദിഖ് തങ്ങൾ. സുലൈമാൻ മാസ്റ്റർ .ഫൈസൽ മാസ്റ്റർ .ശരീഫ് എന്നവരും ചുമതലയേറ്റു.

വീഡിയോകണ്ട് ഓട്ടോറിക്ഷ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചവർ ഇത്‌ വായിക്കുക അപ്പോൾ സത്യംമനസിലാകും

കഴിഞ്ഞ വെള്ളിയാഴ്ച  രാവിലെ വേങ്ങര  മാട്ടിൽ പള്ളിയിൽ എ കെ  കുഞ്ഞുവിന്റെ കടയുടെമുന്നിൽനടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ കാണുകയുണ്ടായി  വിഡിയോയിൽ കാണുന്നത്  നിറുത്തിഇട്ടിരുന്ന കാറിലേക്ക് വളരെ വേഗത്തിൽ പാഞ്ഞുവന്ന ഓട്ടോറിക്ഷ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ കാറ് തെറിച്ചു കടയിലേക്ക് കയറുന്ന വീഡിയോയായിരുന്നു.  ഈ വീഡിയോ കണ്ട്  ഓട്ടോറിക്ഷ അമിതവേകത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചു നിരവധിപേർ കമെന്റ് ചെയുക യുണ്ടായി. എന്നാൽ ആ വീഡിയോയിൽ എഥാർത്ഥത്തിൽ സംഭവിച്ചത്  ആ ഓട്ടോയെ ഓവർടൈക്ക് ചെയ്തു വന്ന  വാഹനം ആ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ ഓട്ടോയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട്  സൈഡിൽ കാണുന്ന കറിലിടിക്കുകയായിരുന്നു. എന്നൽ ഓട്ടോറിക്ഷയെ വേറെഒരു വാഹനം ഇടിക്കുന്നത്  CCTV യിൽ പതിയാത്തത് കൊണ്ട്  സത്യം ആരും അറിഞ്ഞില്ല വീഡിയോ കാണാം

വാഹനങ്ങളിലെ തീപിടുത്തം അറിയേണ്ടകാര്യങ്ങൾ VehicleFire latest news

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട കാര്യങ്ങൾ ....... 🔥🔥 🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു -  വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം..  പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം....  അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.  1.ഫ്യൂവൽ ലീക്കേജ്  കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും  ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.  ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും  മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത്  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ്  ഇത്തരത്തിൽ  വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്...

സൽമാൻഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും.

സൽമാൻ ഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും. ചെർപുളശേരി കുറ്റിക്കോട് സ്വദേശി 32 കാരൻ ജന്മനാ ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാരനായ സൽമാനെ ചങ്കു പറിച്ചു നൽകാൻ തയ്യാറായ കൂട്ടുകാർ കൂടെ നിർത്തി ഇന്നൊരു സെലിബ്രിറ്റിയാക്കിയിരിക്കുന്നു. നാട്ടിലെ കടകളുടെ ഉദ്ഘാടനത്തിനും സെവൻസ് ഫുട്ബാൾ കിക്കോഫിനും ഇന്ന് സൽമാൻ കൂടിയേ തീരൂ. ഒട്ടനവധി ഫുട്ബോൾ ക്ലബുകളും ഭാഗ്യതാരമായി സൽമാനെ ബൂട്ടണിയിച്ചു. വില്ലൻ കഥാപാത്രങ്ങളായി സോഷ്യൽ മീഡിയയിലെ റീൽസിലെ പുത്തൻ താരവുമാണ് ഇദ്ദേഹം. സൽമാന്റെ പ്രിയപ്പെട്ട ചങ്കുകളെപ്പറ്റി പറയാതിരിക്കാനാകില്ല. അകറ്റി നിർത്തിയില്ല, മാറ്റി നിർത്തിയില്ല അവർ. ഒരു നാടും നാട്ടുകാരും അവനെ ചേർത്തു പിടിച്ചു.  കുറ്റിക്കൊടിന്റെ പ്രിയപ്പെട്ടവരേ ...  നിങ്ങളാണ് സൽമാന്റെ കരുത്തും ഊർജ്ജവും. യാത്രകളിലും ഭക്ഷണ ശാലകളിലും കളിക്കളങ്ങളിലും ചേർത്തു നിർത്തി നിങ്ങളവനെ മുന്നോട്ടു നയിച്ചു. നിങ്ങടെ നല്ല മനസ്സിനെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു.  അഭിനന്ദനങ്ങൾ  സൽമാനും പ്രിയ സുഹൃത്തുക്കൾക്കും ..... 👏👏👏

ഈ ആപ്പ് ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരിക്കലും വഴിതെറ്റില്ല 3 വാക്കുകളാൽ ഏത് 3 മീറ്റർ സ്ക്വയറും കണ്ടെത്താനും പങ്കുവെക്കാനും നാവിഗേറ്റ് ചെയ്യാനുംകഴിയുന്ന 3 വാക്കുകൾ ഉള്ള വിലാസം നിങ്ങളെ സഹായിക്കുന്നു

ഒരിക്കലും വഴിതെറ്റില്ല 3 വാക്കുകളാൽ ഏത് 3 മീറ്റർ സ്ക്വയറും കണ്ടെത്താനും പങ്കുവെക്കാനും നാവിഗേറ്റ് ചെയ്യാനുംകഴിയുന്ന  3 വാക്കുകൾ ഉള്ള വിലാസം നിങ്ങളെ സഹായിക്കുന്നു കൂടുതൽ വായിക്കാം (ഇംഗ്ലീഷ് അറിയാത്തവർ ട്രാൻസിലേറ്റർ ഉപയോഗിച്ചു മലയാളത്തിൽ വായിക്കാവുന്നതാണ് ) ആപ്പ് ലിങ്ക് തായേ  What3words differs from most location encoding systems in that it uses words rather than strings of numbers or letters, and the pattern of this mapping is not obvious; the algorithm mapping locations to words is proprietary and protected by copyright. The company has a website, apps for iOS and Android, and an API for bidirectional conversion between what3words addresses and latitude/longitude coordinates. History Edit Founded by Chris Sheldrick, Jack Waley-Cohen, Mohan Ganesalingam and Michael Dent, what3words was launched in July 2013. Sheldrick and Ganesalingam conceived the idea when Sheldrick, working as an event organizer, struggled to get bands and equipment to music venues using inadequa...

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി

മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ VVC വലിയോറ വിജയികളായി സ്പോർട്സ് കോൺസിൽ ഇന്ന്  ഇ എം ഇ എ കോളേജ് കോർട്ടിൽ നടത്തിയ മലപ്പുറം ജില്ല ജൂനിയർ ചാമ്പ്യൻഷിപ്പൽ റൂറൽ കോച്ചിംഗ് സെൻട്രൽ വള്ളിക്കുന്നിനെ ഏതിരില്ലാത്ത  മൂന്ന് സെറ്റുകൾക്ക്  പരാജയപ്പെടുത്തി VVC  വലിയോറ ജേതാക്കളായി

വേങ്ങര പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു VENGARA latest news

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് 2021,  22 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വിലയിരുത്തി മുപ്പത്തിയഞ്ചോളം ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു, വിസർജന സൗകര്യമുള്ള വീൽ ചെയർ, തെറാപ്പി മാറ്റ്, വാക്കർ, തുടങ്ങിയ ഒമ്പതോളം അയിറ്റംസ്‌  സാധനങ്ങളാണ് വിതരണത്തിൽ ഉൾപ്പെട്ടത്. പഞ്ചായത്ത്  പ്രസിഡന്റ്‌ ഹസീന ഫസൽ വിതരണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു,  വൈസ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ എന്ന പൂച്ചാപ്പുവിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹരിഫ വാട്ട് മെമ്പർമാരായ,കാദർ, മൊയ്‌ദീൻ കോയ, എ കെ നഫീസ, എ കെ ആസ്യ, റുബീന,മൈമൂന, യൂസുഫ് അലി വലിയോറ, കരീം, കമറു ബാനു, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, സൂപ്പർവൈസർ പുഷ്പ, ഷാഹിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ഷിജി വലിയോറയുടെ ബംഗാളി വ്ലോഗ്ഗ് സൂപ്പർ ഹിറ്റ് 3 ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്ത് വ്യൂസ്

ഷിജി വലിയോറയുടെ ബംഗാളി വ്ലോഗ്ഗ് സൂപ്പർ ഹിറ്റ് 3 ദിവസം കൊണ്ട് 2 ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു  ഷിജി വലിയോറയുടെ കൂടെ ജോലി ചെയുന്ന പശ്ചിമ ബംഗാളിലെ ഭർദ്ധമൻ ജില്ലയിലെ ജാഫർ ഷൈഖിന്റെ കല്യാണത്തിന്ന് കഴിഞ്ഞ പതിനഞ്ചാം തിയതി നാട്ടിൽ നിന്ന് ട്രെയിൻ വഴി പുറപ്പെട്ട് 3 ദിവസം കൊണ്ട് അവിടെ എത്തുകയും  17,18,19 തിയതികളിലായി നടന്ന കല്യാണത്തിൽ പങ്കെടുക്കുകയും  ഇതിനിടയിൽ  അവിടെത്തെ അവരുടെ ജീവിത സാഹചര്യങ്ങളും,അവിടെത്തെ പ്രകൃതി ഭംഗിയും  മറ്റും നാട്ടിലെ സുഹൃത്തുക്കൾക്ക് കാണിക്കുവാൻ വേണ്ടി മൊബൈൽ ഫോണിൽ  വീഡിയോ എടുക്കുകയായിരുന്നു. ഈ വീഡിയോസ്  "നമ്മുടെ നാട്ടിൽ പണിക്ക് വന്ന ബംഗാളിയുടെ കല്യാണത്തിന് അവരുടെ നാട്ടിൽ പോയപ്പോൾ കണ്ട കാഴ്ച്ച" എന്ന തലകെട്ടിൽ സുഹൃത്തിന്റെ  ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. പൂർണമായും സ്വന്തം ശബ്ദതത്തിൽ  വീഡിയോയുടെ കൂടെ ചിത്രികരിച്ച ഈ വീഡിയോപോസ്റ്റ്‌ ചെയ്ത ആദ്യദിവസം തന്നെ 1 ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു . ഇപ്പോൾ 100 ൽ കൂടുതൽ ഷെയറുകളും,ആയിരത്തോളം ലൈകുകളുമായി ജനങ്ങൾ ബംഗാൾ വ്ലോഗ്ഗ് ഏറ്റെടുത്തിരിക്കുകയാണ്, വീ...

ഒഴിവാക്കിയ, പൊളിഞ്ഞുപോയ,മോഷണംപോയ പഴയ വാഹനം ഇപ്പോഴും താങ്കളുടെ പേരിൽ തന്നെയാണോ???എങ്കിൽ അതിന്മേൽ താങ്കൾക്കുള്ള എല്ലാ ബാധ്യതകളും ഒഴിവാക്കാൻ ഇപ്പോൾ സുവർണാവസരം...

താങ്കളുടെ ഒഴിവാക്കിയ/ പൊളിഞ്ഞുപോയ / മോഷണംപോയ ആ പഴയ വാഹനം ഇപ്പോഴും താങ്കളുടെ പേരിൽ തന്നെയാണോ??? എങ്കിൽ അതിന്മേൽ താങ്കൾക്കുള്ള എല്ലാ ബാധ്യതകളും  ഒഴിവാക്കാൻ ഇപ്പോൾ സുവർണാവസരം... 2016 മാർച്ച് 31 ശേഷം  ടാക്സ് അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ... കൂടുതൽ വിവരങ്ങൾക്കായി താങ്കളുടെ ആര്‍ ടി   ഓഫീസുമായി ബന്ധപ്പെടുക... #mvdkerala  #OneTimeSettlement  #taxpayments

ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ്  പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ്‌ പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..! പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ...

ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി largest cat in world

റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്.  യൂലിയയുടെ വളർത്തുപൂച്ച.   ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി.  കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.    കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും  കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല  ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള  പൂച...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

How to See who Views your Facebook Profile

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...