ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം പോലീസ് ജീപ്പ് മറിഞ്ഞു

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം  പോലീസ് ജീപ്പ് മറിഞ്ഞു, ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്  തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ   2പോലീസുകാർക്ക്  പരിക്ക് ഉണ്ട്, 

അരയറ്റം വെള്ളമുള്ള തോട്ടിൽ വേങ്ങര സ്വദേശിയുടെ മൃതദേഹം കണ്ടത്തി

കരിമ്പിലി  സ്വദേശിയായ യുവാവ് കോട്ടയത്ത് മുങ്ങിമരിച്ചു  വേങ്ങര കരിമ്പിലി സ്വദേശി സുധീഷ് ആണ്  കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിൽ  മുങ്ങി മരിച്ചത്. വേങ്ങര കരിമ്പിലി വേളോട്ട് പടിക്കൽ ശശിയുടെ മകനാണ്  സുധീഷ് (33). ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിന്റെ തുടക്കത്തിലുള്ള കലുങ്കിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.  അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണത്തക്ക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പഴക്കട നടത്തുകയായിരുന്നു സുധീഷ്‌.  കടകൾക്ക് പിന്നിലായി ജോലിക്കാരാണ്‌ ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കലുങ്കിന് സമീപമിരുന്നപ്പോൾ കാൽവഴുതി തോട്ടിൽ വീണതാകാനാണ് സാധ്യതയെന്നാണ്‌ വിവരം. സംഭവമറിഞ്ഞ് ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയ ശേഷം മൃതദേഹം കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.  മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്‌.

എടപ്പാൾ മേൽപ്പാലം ഇനി നാടിന് സ്വന്തം ജനുവരി 8 ന്ന് നാടിന്ന് സമർപ്പിക്കും

 എടപ്പാൾ മേൽപ്പാലം മലപ്പുറം ജില്ലയിലെ ഒരു ടൗണിന് കുറുകെ സംസ്ഥാന-ദേശീയ പാതകൾക്ക് മുകളിലൂടെ പണിത പ്രഥമ മേൽപ്പാലമാണ്. ഈ പാലം  പുതുവൽസര സമ്മാനമായി ബഹു: പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ജനുവരി 8ന്ന്  നാടിന്  സമർപ്പിക്കും. ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന എടപ്പാളിനെ ശാശ്വതമായി രക്ഷിക്കാനും ഇതുവഴി കടന്ന് പോകുന്ന ദീർഘദൂര യാത്രക്കാരുടെ പ്രയാസങ്ങൾ എന്നന്നേക്കുമായി ദൂരീകരിക്കാനും വേണ്ടിയാണ് എടപ്പാൾ ഫ്ലൈഓവർ പദ്ധതി PWD വകുപ്പ് വിഭാവനം  ചെയ്തത്. 2012 ലാണ് എടപ്പാൾ മേൽപ്പാലവുമായി ബന്ധപ്പെട്ട ആദ്യ പ്രപ്പോസൽ അന്നത്തെ സർക്കാരിന് നൽകിയത്. 2016 ൽ പ്രസ്തുത സ്കീം  ഒന്നാം പിണറായി സർക്കാറിൻ്റെ പരിഗണനക്കായി സമർപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിന് ആവശ്യമായ തുക അനുവദിച്ചു. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തി ടെൻഡർ ചെയ്തു. ആദ്യ തവണ ഭീമമായ തുക അധികമായി ക്വോട്ട് ചെയ്തതിനാൽ രണ്ടാമതും ടെൻഡർ ചെയ്യേണ്ടിവന്നു. അതിൽ ഏറ്റവും കുറച്ച് ക്വോട്ട് ചെയ്തത് ഏറനാട് എഞ്ചിനീയറിംഗ് എൻ്റെർപ്രൈസസാണ്. ടെൻഡർ തുകയെക്കാൾ 33% വർധിച്ച തുകക്കാണ് അവർ ടെൻഡർ ചെയ്...

P.A. ഇബ്രാഹിം ഹാജിയുടെ ജനാസ നമസ്ക്കാരം. പൊതുദർശന വിവരങ്ങൾ താഴെ കാണും പ്രകാരം ക്രമീകരിച്ചിരിക്കു

. ആ സ്നേഹ സാനിധ്യം ഓര്‍മ്മയായി....! ചന്ദ്രിക ഡയറക്ടറും, സി.എച്ച് സെന്‍റെറിന്‍റെയും,ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെയും ,ബെംഗളൂരു കെഎംസിസി യുടെയും അടക്കം  നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണും  വിദ്യാഭ്യാസ പ്രവർത്തകനുമായ *ഡോക്ടർ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു     പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) വയസായിരുന്നു  കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്. ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്. 1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റ...

നല്ല മീനിനെ തിരിച്ചറിയാനുള്ള വഴികൾ

മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. വിപണിയില്‍ ലഭിക്കുന്ന മീനുകളില്‍ പലതും പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചവയുമാണ്. അതുകൊണ്ടുതന്നെ വാങ്ങുമ്പോള്‍ നല്ല മീന്‍ തന്നെ നോക്കി വാങ്ങാന്‍ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. കടല്‍ മത്സ്യങ്ങള്‍ പലപ്പോവും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടല്‍ മത്സ്യങ്ങളില്‍ കൃത്രിമത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകള്‍ താരതമ്യേന രാസവസ്തുക്കള്‍ ചേര്‍ക്കാത്തവയും എന്നാല്‍ പോഷക സമ്പുഷ്ടവുമാണ്. നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും എന്നാല്‍ ഇവ വിളറിയിരിക്കും. മീനില്‍ ചെറുതായി അമര്‍ത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കില്‍ അത് ചീത്ത മീനാണ്. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന മറ്റൊന്ന് മീനി...

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ -today latest news

2021 | ഡിസംബർ 21 | 1197 |  ധനു 6 | ചൊവ്വ |പുണർതം 1443ജുമാ: ഊല 15 ➖➖➖➖➖➖➖➖ 🔳രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന...

കോയ മാഷേ MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു

പഞ്ചായത്ത് വകുപ്പിൽ 100% നികുതിപിരിവ് നടത്തിയ SEU തിരൂരങ്ങാടി മണ്ഡലം പ്രസിഡൻന്റ്  കോയയെ  SEU മണ്ഡലം സമ്മേളനത്തിൽ വെച്ച്  തിരുരങ്ങാടി മണ്ഡലം  MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു. ഇപ്പോൾ വേങ്ങര പഞ്ചായത്തിൽ ജോലിചെയ്യുന്നകോയ വലിയോറ മുതലാമാട് സ്വദേശിയാണ് 

നാജി അഹമ്മദിനെ KNM മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി അഭിനന്ദിച്ചു

"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ  ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന്  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു 

SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

🎉🎉🎉🎉🎉🎉🎉🎉 🎊🎊🎊🎊🎊🎊🎊🎊  SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു  🎉🎉🎉🎉🎉🎉🎉 ▪️പ്രസിഡന്റ് :- *RIYAS. K* ▪️വൈസ് പ്രസിഡന്റ്‌ :- *SHUHAIB WAFY* ▪️ജനറൽ സെക്രട്ടറി :- *AFEEF. M* ▪️വർക്കിംഗ്‌ സെക്രട്ടറി :- *SEABEEB. M* ▪️ട്രെഷറർ :- *SHAFEEQ. EP* ▪️ഇബാദ്  :- *MUZAMMIL. PI* ▪️വിഖായ :- *RAMEES. M* ▪️സഹചാരി :- *ISMAIL AK* ▪️ട്രെൻഡ് :- *BASITH. C* ▪️സർഗലയം സെക്രട്ടറി :- *SHAFEEQ TP* ▪️ത്വലബ സെക്രട്ടറി :- *SHAMEEL MT* 🎈🎈🎈🎈🎈🎈🎈🎈 *കമ്മറ്റി അംഗങ്ങൾ* ▪️നിയാസ്. M ▪️ആഷിഫ്. M ▪️ബാസിം ▪️ഷിബിലി. P ▪️സൈനുൽ ആബിദ് Ak ▪️ശാമിൽ Pk 🎈🎈🎈🎈🎈🎈🎈 *ക്ലസ്റ്റർ കൗൺസിലർ* ▪️ജംഷീർ Cm ▪️മുഹമ്മദലി p ▪️റഷീദ് vp ▪️ശഫീഖ് tp ▪️ബഷീർ m ▪️ശുഹൈബ് വാഫി ▪️സിദ്ധീഖ് ഫൈസി ❤️❤️❤️❤️❤️❤️❤️

കോഴിക്കോട് ജില്ലയിൽ നിന്നും KSRTC ആരംഭിക്കുന്ന ആദ്യ ഉല്ലാസയാത്ര 26തിയതി മുതൽ

എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് താമരശ്ശേരിയിൽ നിന്നും ഒരു ഉല്ലാസയാത്ര പോയാൽ എങ്ങനെയിരിക്കും...?  അതും കെ.എസ്.ആർ.ടി.സി. ബസിൽ..... താമരശ്ശേരിയിൽ നിന്നും 2021 ഡിസംബർ 26 നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ ഉല്ലാസ യാത്രയാണ്. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീയും ഉൾപ്പെടെ) നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.  ഇനി യാത്രയിൽ കാണുന്ന സ്ഥലങ്ങളോ.... പൂക്കോട് തടാകം  പശ്ചിമ ഘട്ടത്തിൽ പ്രകൃതി തലമുറകൾക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകൾക്കിടയിൽ ഒരിക്കലും വറ്റാതെ നിറഞ്ഞു നിൽക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബൽ പൂക്കൾ സൗരഭ്യം വിതറുന്ന തടാകക്കരയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ചങ്ങല മരം വയനാട് ലക്കിടിയിൽ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്....

ആശങ്കകൾ ബാക്കി ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി

വലിയോറ പാണ്ടികശാല  ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ കഴ്ത്തി കഴിഞ്ഞ ദിവസം ഷട്ടർ താഴ്ത്തുമെന്നു  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചിരുന്നു. മഴ നിന്നത്തോടെ കടലുണ്ടി പുഴയിലെ വെള്ളം താഴുകയും, അത് കാരണം കടലുണ്ടിപുഴയെ ആശ്രയിച്ചു നിൽക്കുന്ന കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും ആശങ്കഉയർന്നിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും, കൃഷി ഓഫിസർമാരുടെയും യോഗം കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ  തയത്തിയത് എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തിയാൽ തായേ ഉള്ള പ്രദേശങ്ങളിലെ പുഴ വറ്റി വരളുമെന്നും, മുകൾ ഭാഗത്തെ പടങ്ങളിലെ നെൽ വയലുകളിലേക്ക് വെള്ളം കയറുമെന്നും ആശങ്കയുണ്ട് 

വിവാഹപ്രായം ഉയർത്തൽ: വ്യക്തി നിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും, ബിൽ

ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത ...

വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ്‌ 110 കോമുവും ഹാജിയാരും പുറത്തുറങ്ങി

ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്‌സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും" എന്ന കോമഡി വെബ്‌സീരിസിൽ പ്രധാന കതാപാത്രത്തെയും  സംവിധാനവും ചെയ്തിരിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക,  ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ്  ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ  വളരെ സന്തോഷവാനാണെന്ന് വെബ്‌സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു. ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്‌സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്. ക്യാമറ അലി വലിയോറയും  മിഥുൻ ലാൽ വലിയോറ , സകീർപാലാണി,ശിഹാബ്, ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് .   അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.

ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ ഇന്ന് താഴ്ത്തും

അറിയിപ്പ് വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ  ഇന്ന്‌(20-12-2021തിങ്കൾ) 10മണിക്ക് താഴ് തുന്നതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നവരും, അലക്കാൻ ഇറങ്ങുന്നവരും  മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു

ഇലാമ പഴങ്ങളെ പറ്റി കേട്ടിട്ടുണ്ടോ ? ഇല്ലങ്കിൽ പരിചയപ്പെടാം

മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത്  ശാസ്തീയ നാമം :(Annona diversifolia) Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ  സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച്‌ (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ . കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്. ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...