സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പമ്പുകളില്‍നിന്നു പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇതു സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്.1998 ഒക്ടോബര്‍ 11ന് പാലായ്ക്കടുത്തുള്ള ഐക്കൊമ്പില് നടന്ന ബസ് അപകടത്തില...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.