ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി  ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി

ഫൈബർ പമ്പുസെറ്റ് കിട്ടിയില്ല; കൂരിയാട് പാടത്തുനിന്ന് ആസിഡ് നീക്കാനായില്ല

* എ.ആർ.നഗർ:കോഴിക്കോട് -തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് പെട്രോൾ പമ്പിനടുത്തുവെച്ച് ആസിഡ് ചോർന്നത്‌ നീക്കാനായില്ല. ടാങ്കർ ലോറിയിൽനിന്ന് വേങ്ങര കൂരിയാട് പാടത്ത് ജലസംഭരണികളിൽ ശേഖരിച്ചതും വണ്ടിയിൽ ബാക്കിയുള്ള ആസിഡുമാണുള്ളത്‌. ഇത്‌ ബുധനാഴ്ച രാത്രിവരെ നീക്കാനായില്ല. ആസിഡ് കൊണ്ടുപോകാനായി മറ്റൊരു ടാങ്കർലോറി എത്തിയെങ്കിലും ഫൈബർ പമ്പുസെറ്റ് കിട്ടാത്തതിനാൽ ആസിഡ് മാറ്റാനായില്ല. കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആസിഡ് ചോർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഒരുമണിക്ക് വേങ്ങര കൂരിയാട് പാടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനംനിർത്തിയാണ് ടാങ്കറിലെ പകുതിയോളം ആസിഡ് ജലസംഭരണികളിലേക്ക് മാറ്റിയത്. കൊച്ചിയിലേക്ക് ഡിറ്റർജെന്റ് നിർമിക്കാൻ കൊണ്ടുപോവുകയായിരുന്ന ഗാഢ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് നീക്കാൻ ലോഹനിർമിതമായ പമ്പുസെറ്റ് ഉപയോഗിക്കാൻ പറ്റില്ല. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും പമ്പുസെറ്റ് ലഭ്യമായിട്ടില്ല. ആസിഡിന്റെ വിലയേക്കാൾ തുക ഇത് നീക്കംചെയ്യാൻ വേണമെന്ന കാരണത്താൽ ഇവിടെ ഉപേക്ഷിച്ചുപോകുമോ എന്നതാണ് അധികൃതരുടെ ആശങ്ക. സംഭവസ്ഥലം വേങ്ങര പോലീസിെന്റയും ഹൈവേ...

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

പോരാട്ടം ഏഴുഘട്ടമായി, എന്നൊക്കെയാകും ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയാണ് പ്രഖ്യ...

വെൽഫെയർ പാർട്ടി മണ്ഡലം കൺവെൻഷൻ

വേങ്ങര:മണ്ഡലത്തിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ ജനപ്രതിനിധികളുടെ വാർഡുകൾക്കുകൂടി അർഹമായ പരിഗണന നൽകണമെന്ന് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം ക...

വലിയോറ വോളി ലീഗ് ഇന്ന്

വലിയോറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ തങ്ങൾ മാസ്റ്ററുടെ യാത്രയപ്പ് സമ്മേളനത്തിനോടനുബന്ധിച്ചു VVC വലിയോറ സംഘടിപ്പിക്കുന്ന വലിയോറ വോളി ലീഗ് 2019 ഇന്ന് 4:30 മുതൽ VVC ഗ്ര...

പരീക്ഷയെ പേടിയാണോ നിങ്ങൾക്...*

* പരീക്ഷയെ പേടിയാണോ നിങ്ങൾക്... * * പരാജയഭീതി ആണോ നിങ്ങൾക്... * * എങ്കിൽ നമുക്ക് ഒരുമിച്ചൊരുങ്ങിയാലോ... * * SSLC,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി * * KASMA ക്ലബ്‌ കൂരിയാട് സംഘടിപ്പിക്...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

 B

നികുതി ദായകരുടെ ശ്രദ്ധക്ക്

* വേങ്ങര * * പിഴ പലിശ കൂടാതെ നികുതി അടവാക്കാന്‍ ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 31 വരെ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഈ സുവര്‍ണ്ണാവസരം പരമാവധി ഉ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയെന്ന് വേങ്ങര കെഎസ്ഇബി

* 1/3/19 വെള്ളി വേങ്ങര അമ്മാഞ്ചേരി ഉത്സവം കാളവരവിനോട് അനുബദ്ധിച്ച് കൂരിയാട് മുതൽ വേങ്ങര കുറ്റാളൂർ വരെ  3 മുതൽ രാത്രി 10 വരെ വൈദ്യുതി തടസ്സപ്പെടാൻ സാധ്യത യുണ്ടന്ന് വേങ്ങര ക...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...