ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു

കൊളപ്പുറം: ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു ഷാജി ചാനത്ത് സ്വാഗതം പറഞ്ഞു എൻ വൈകെ പ്രതിനിധി - റിയാസ് കല്ലർ ഇസ്മായിൽ പൂങ്ങാടൻ.റഷീദ്' പി കെ റഷീദ് കല്ലൻ.രവികുമാർ. ആശംസ പ്രസംഗം നടത്തി. രാവിലെ. 10 മണിക്ക് അങ്കനവാടി കലോത്സവവുംരാത്രി 8.30 ന് ശേഷം.നാടകവും ഗാനമേളയുംഅവതരിപ്പിച്ചു: അഷ്റഫ് ഷാരത്ത് നന്ദി പറഞ്ഞു

വേങ്ങര നിയോജക മണ്ഡലം പറപ്പൂർ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

വേങ്ങര നിയോജക മണ്ഡലം പറപ്പൂർ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ പുതുതായി നിർമ്മിച്ച കെട്ടിടം കേരള നിയമസഭാസ്പീക്കർ ബഹു ശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വേങ്ങര എംഎൽഎ  കെ എൻ എ ഖാദർ അധ്യക്ഷതവഹിച്ചു

വേങ്ങരയില്നിന്നുള്ള പത്രവാർത്തകൾ

വേങ്ങര ടൗണിലെ 'പൊടിശല്യം വ്യാപാരി പ്രതിനിധികൾ MLAയെ കണ്ടു

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി ,വ്യാപാരി നേതാക്കളായ യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി , മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ഹാജി ,യൂത്ത് വിംഗ് പ്രസിഡൻറ് യാസർ അറഫാത്ത് , സ്ഥലം MLA  KNA ഖാദർ സാഹിബുമായി ചർച്ച നടത്തി. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പൊടി ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് സംഘത്തിന് എം എൽ എ ഉറപ്പ് നൽകി

ISM സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വേങ്ങര മണ്ഡലം ഡോക്യുമെന്ററി പ്രദർശഞങ്ങൾ സംഘടിപ്പിച്ചു

വേങ്ങര:കരുതാം കൈകോർക്കാം ലഹരിക്കെതിരെ ISM സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വേങ്ങര മണ്ഡലം ഡോക്യുമെന്ററി പ്രദർശന ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് ISM സംസ്ഥാന സെക്രട്ടറി നൗഫൽ മാഷ് വലിയോറ മുതലമാട്ടിൽ നിർവഹിച്ചു. വേങ്ങരയിലെ വിവിധകേന്ദ്രങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം  സംഘടിപ്പിക്കും

വീടിന് ശിലാസ്ഥാന കർമം നിർവഹിച്ചു

വലിയോറ: കേരള സർക്കാറിന്റെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാറും പുതുപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കും ചേർന്ന് ഹോം കെയർ പദ്ധതി പ്രകാരം വേങ്ങര പഞ്ചായത്തിലെ 14-ാം വാർഡിൽ കുണ്ടൂർ ചോലക്കൽ കാളിക്ക് വീടിന് ശിലാസ്ഥാപനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ   സു രേ ന്ദ്രൻ ചെമ്പ്ര നിർവ്വഹിച്ചു ചടങ്ങിൽ ബേങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

* * വേങ്ങര:പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് തീരുമാനിച്ച പ്രശസ്ത വീടിൻറെ നിർമ്മാണ പ്രവർത്തി കുറ്റിയടിക്കൽ കർമ്മം പറപ്പൂർ ഇല്ലിപ്പിലാക്കൽ ഇന്ന് 9:45 ന് (കുറുകുളം) നിർമാണ സ്ഥലത്ത് വെച്ച് പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച് വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ പി കുഞ്ഞാഹു ഹാജി നിർവ്വഹിക്കുന്നു വേങ്ങര ഊരകം പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ടവരിൽന്ന്  തിരഞ്ഞടുത്ത ഒരാൾക്ക്  വീട് നിർമ്മിക്കുന്നത് നാലുമാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു . മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി. യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി പ്രസിഡന്റ് AK കുഞ്ഞീതുട്ടി ഹാജി.ട്രഷറർ മൊയ്തീൻ. വൈസ് പ്രസിഡൻറ് പ്രസിഡണ്ട് കെ ആർ കുഞ്ഞുമുഹമ്മദ്. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പറപ്പൂർ പഞ്ചായത്തിലെ നിരവതി പ്രവർത്തികളുടെ ഉത്ഘാടനങ്ങൾ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും

വേങ്ങര: പറപ്പൂർ പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കലും, ഇല്ലിപിലാക്കലിൽ പുതുതായി നിർമ്മിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടോദ്ഘാടനവും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഞായറാഴ്ച നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, വാർഡംഗം എ.പി.ഹമീദ്, സിക്രട്ടറി എം.ജെ റാഡ്, ഡോ: സിന്ധു ലത എന്നിവർ വേങ്ങര പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോൺഫ്രൻസ് ഹാൾ ഉദ്ഘാടനവും ഓഫീസ് പ്രവർത്തനമാരംഭിക്കലും 3.30 ന് ഓഫീസ് പരിസരത്തും, ഡിസ്പെൻസറി ഉദ്ഘാടനം ഇല്ലിപ്പിലാക്കലിൽ 5 മണിക്കും നടക്കും ഇരു പരിപാടിയിലും കെ.എൻ.എ.ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചും, ഇല്ലിപ്പിലാക്കലിലെ ഡിസ്പെൻസറി ഉദ്ഘാടന വേദിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം - പി.മുഖ്യാതിഥി ആയിരിക്കും.ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, സാ മൂഹ്യ, സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും -

കോ ഓപ്പറേറ്റീവ് കോളേജ് കായിക മേളയിൽ പരപ്പനങ്ങാടി യുടെ മുന്നേറ്റം.

വേങ്ങര :  കോ ഓപ്പറേറ്റീവ് കോളേജ് കായിക മേളയിൽ പരപ്പനങ്ങാടി യുടെ മുന്നേറ്റം. 91 പോയിന്റാണ് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിന് ലഭിച്ചത് 31പോയിന്റ് നേടി മലബാര്‍ കോപ്പറേറ്റീവ് രണ്ടാം സ്ഥാനത്തും 30 പോയിന്റ് ഫറോഖ് കോ ഓപ്പറേറ്റീവ് കേളേജാണ് മൂന്നാം സ്ഥാനത്തുള്ളത് മത്സരഫലങ്ങൾ : ഒന്ന് രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ വോളിബോൾ: ഫറോഖ് കോ ഓപ്പറേറ്റീവ് കോളേജ്  പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കേളേജ് ഫുട്ബോൾ: പരപ്പനങ്ങാടി , മലപ്പുറം  ലോങ്ങ് ജംമ്പ് (ആൺ) : ഹബീബ് റഹ്മാന്‍ (പരപ്പനങ്ങാടി ),സിവി റിയാസ് (മലബാര്‍ പരപ്പനങ്ങാടി ),വി പി സാലിഹ് (ഫറോഖ്) പെൺ: സാഹിന (പരപ്പനങ്ങാടി ),രോഹിണി (നിലമ്പൂര്),തുല്യ (ഫറോഖ്). ജാവലിംങ്ങ് ത്രോ (ആൺ) പ്രണവ് (പരപ്പനങ്ങാടി ),ജിതിൻ രാജ് (ഫറോഖ്) രാഹുൽ (തിരൂര്) പെൺ: വൈഷ്ണവി (പരപ്പനങ്ങാടി ),നിഹാല (ഫറോഖ്) ഇർഫാന (വേങ്ങര ) ട്രിപ്പിൾ ജംമ്പ് : അഭിമന്യൂ (നിലമ്പൂര്), മുഹമ്മദ് സിയാസ് (പരപ്പനങ്ങാടി ),രാഹുൽ (തിരൂര്). ഷോർട് പുട്ട് (ആൺ) കെ റമീഷ് (ഫറോഖ്), അന്ജു വിശ്വനാഥൻ (പരപ്പനങ്ങാടി ), മുഹമ്മദ് റഫീഖ് (നിലമ്പൂര്).പെൺ : വൈശാവി എം ജി(പരപ്പനങ്ങ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്ത

കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കി

H കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.  കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(17/1/2019)

വേങ്ങര നിയോജക മണ്ഡലം വേങ്ങര ഒതുക്കുങ്ങൽ കുഴിപ്പുറം ആട്ടീരി കോട്ടക്കൽ പിഡബ്ല്യുഡി റോഡ് പുനരുദ്ധാരണ പ്രവർത്തിക്ക് 59,21,274  ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി വേങ്ങര എംഎൽഎ ...

ഇരിങ്ങല്ലൂർ PHC ഉടൻ പുതുക്കി പണിയണമെന്ന് ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

വേങ്ങര: പറപ്പൂർ പഞ്ചായത്തിലെ  ഇരിങ്ങല്ലൂർ PHC ഉടൻ പുതുക്കി പണിയണമെന്ന് അഭ്യാത്ഥിച്ചു കൊണ്ട് പാലാണി, കട്ടക്കൽ ബ്രാഞ്ചു  കമ്മറ്റികൾ സംയുക്തമായി ആരോഗ്യ മന്ത്രി സഖാവ് K Kശൈലജ ടീച്ചർക്ക് നിവേദനം നൽകി 

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ