വേങ്ങര: പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്ന ശീലങ്ങൾ ഒഴിവാക്കി മാലിന്യ മുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ വലിയോറ പരപ്പിൽ പാറ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച ഇടങ്ങളെ സൗന്ദര്യവൽക്കരിച്ച് സ്നേഹാരാമം നിർമ്മിക്കാൻ ഒരുങ്ങുകയാണ് പരപ്പിൽപാറയുവജന സംഘത്തിന്റെ കീഴിൽ ആരംഭിച്ച പി.വൈ.എസ് വയോ സൗഹൃദ കൂട്ടായ്മ. പൊതു ഇടങ്ങളിൽ വയോജനങ്ങൾക്ക് കൂടിയിരുന്ന് ഒഴിവ് സമയം ചെലവഴിക്കാനും സൗഹൃതം പങ്കിടാനും നിർമ്മിക്കുന്ന സ്നേഹാരാമത്തിന്റെ രൂപഘടന ശ്രീ പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ നിർവ്വഹിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലും വ്യാപിക്കാൻ ഇത് തുടക്കമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.