ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 17 - 12-2018- തിങ്കളാഴ്ച 9.30 മുതൽ 12.30-വരെ കാൻസർ, പക്ഷാഘാതം, പാര പ്ലീജിയ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, വിവിത തരം വാതരോഗങ്ങൾ, കിടപ്പിലായ രോഗികൾ, എന്നിവരെ പര...

വേങ്ങരയിലെ ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം നാടിന്ന് സമർപ്പിച്ചു

വേങ്ങരയിലെ സർക്കാർ ആയുർവേദ ഹോസ്പിറ്റലിന്റെ പുതുതായി ആരംഭിച്ച ചികിത്സാ കെട്ടിടത്തിന്റെ ഉത്ഘാടനം  വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങര ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കാര്യാലയം .                  അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട ഗുണഭോക്താക്കൾക്ക്‌  കാർഷികാവശ്യത്തിനും മത്സ്സ്യം വളർത്തുന്നതിനുമായി ഉപയോഗിക്കുന്നതിലേക്ക് വേങ്ങര കൃഷി ഭവനും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിച്ച് നൽകുന്നതാണ്. താല്പര്യമുള്ള വേങ്ങര ഗ്രാമ പഞ്ചായത്ത് നിവാസികൾ 2018 ഡിസംബർ 19 ന് മുമ്പ് വേങ്ങര കൃഷി ഭവൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.         എന്ന്,      കൃഷി ഓഫീസർ     (വേങ്ങര ഗ്രാമ പഞ്ചായത്ത്)   9495379773

വട്ടപാട്ടിൽ ഒന്നാം സ്ഥാനം PPTMYHSS ടീമിന്ന്

ആലപ്പുഴയിൽവച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിന്റെ രാജ കിരീടം ചൂടിയ ചേറൂർ P .P. T.M. Y. H.S.S ടീം അംഗങ്ങൾക്ക്  അഭിനന്ദനങ്ങൾ. മത്സരത്തിൽ A ഗ്രേഡോടെ  ചേറൂർ P .P. T.M. Y. H.S.S ടീം   ഒന്നാസ്ഥാനം കരസ്ഥമാക്കി 

10 ദിവസത്തേക്ക് റോഡ് അടച്ചിടും

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പണി ഇന്ന് (12-12-2018,ബുധൻ) തുടങ്ങും.ഇന്ന് മുതൽ 10 ദിവസത്തേക്ക് റോഡ് അടച്ചിടുന്നതാണെന്നും ഇതുവഴി ഗതാഗതം നിരോധിച്ചതായും വാർഡ് മെമ്പർ അറിയിച്ചു.

കോൺഗ്രസ്‌ പ്രവർത്തകർ വലിയോറയിൽ ആഹ്ളാദ പ്രകടനം നടത്തി,

ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്. രാജസ്ഥാൻ .ചത്തി സ്ഗഡ്. എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്ന് വലിയോറ  കോൺഗ്രസ്സ്,യുത്ത്കോൺഗ...

രാവിലെ മുതൽ വൈകുനേരം വരെ വൈദുതി മുടങ്ങും

അറിയിപ്പ് മലപ്പുറം -എsരിക്കോട് - തിരൂർ-110 കെ.വി ലൈനിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ 110 കെ.വി എടരിക്കോട്, 33 കെ.വി കൂരിയാട്, ഒതുക്കുങ്ങൽ, കൽപകഞ്ചേരി  സബ് സ്റ്റേഷനുകളിൽ നിന്...

തിരഞ്ഞെടുപ്പിൽ കോൺഗ്രസീന്ന് നേട്ടം

*

കളിക്കടവ് പുഴകടവ് നവീകരിച്ചു

വലിയോറ : കടലുണ്ടി പുഴയിലെ കളിക്കടവ് കടവ് നവീകരിച്ചു.കഴിഞ്ഞ വെള്ളപൊക്കത്തിലും മറ്റും കരകൾ ഇടിഞ്ഞു ചാടിയത് കാരണവും പുഴയിലേക്ക് ഇറങ്ങുന്ന ചവിട്ട് പടികൾ തകർന്നതിനാലും  പുഴയിലേക്ക് കുളിക്കാൻ  ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ട്‌ വി കെ കുഞ്ഞാലൻകുട്ടി സാഹിബ്‌  വേങ്ങര പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് നവീകരണം നടത്തിയത്

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികൾക്ക് സീകരണം നൽകി

  വേങ്ങര :ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികളുടെ ആഹ്ലാദപ്രകടനവും വ്യാപാരിവ്യവസായി ഏകോപനസമിതി യുടെ സ്വീകരണവും ഇന്ന് വേങ്ങര ബസ്റ്റാൻഡിൽ നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ  വ്യാപാരി സെക്രട്ടറി അസീസ് ഹാജി വ്യാപാരി വേങ്ങര മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി എന്നിവർ പ്രസംഗിച്ചു

വലിയോറ പാടത്തെ പ്രദർശന തോട്ടം

വലിയോറ പാടത്തെ പ്രദർശന തോട്ടം വലിയോറ പടത്തിലെ ജാസ്മീൻ നെല്ലിന്റെ പ്രദർശന തോട്ടം 

യുവജനയാത്രക്ക് വേങ്ങര മണ്ഡലത്തിൽ സീകരണം നൽകി

മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യുത്ത് ലീഗ് യുവജന യാത്രക്ക് വേങ്ങര മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ  വലിയോറ ഏരിയയിലെ വിവിധ വാർഡ് കമ്മറ്റികൾ പങ്കെടുത്തു

മുനീറുൽ ഇസ്ലാം ദഫ് സംഗം വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇന്നലെ രാത്രി കാടപടിയിൽ നടന്ന ദഫ് മത്സരത്തിൽ അടക്കപ്പുര മുനീറുൽ ഇസ്ലാം മദ്രസ ദഫ് സംഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി

മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം NT കുഞ്ഞുട്ടി നിർവഹിച്ചു

വലിയോറ : മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം വേങ്ങര സർവീസ് സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ NT അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി അടക്കാപ്പുര വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിച്ചു ചടങ്ങിൽ ബാങ്ക്‌ പ്രതിനിധികൾ,C വാവ,നാസർ മണ്ടോടൻ, വി. ആലിക്കുട്ടി,എംപി.അയമുദു.ഭാവുണ്ണി എന്നിവർ പങ്കെടുത്തു

MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി

 വലിയോറ മണപ്പുറം: വലിയോറ മണപ്പുറം MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി റോഡ് സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി. ഈ റോഡിന്റെ ഇരു വശങ്ങളിലും നടു റോഡിലും സാമൂഹിക ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ കൂൾബാർ,ഹോട്ടൽ അത് പോലെ കോഴികടകളിലെ അറവു  മാലിന്യം അടക്കം മാലിന്യം വലിച്ചെറിഞ്ഞു യാത്രക്കാർക്കും പരിസര വാസികളിക്കും വലിയ തോതിൽ ബിദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. റോഡിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരുടെ നടപടികളെ കുറിച്ച് ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിലെ പല  സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവ ചർച്ച വിഷയവുമായിരുന്നു.ഇതിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലക്കാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കൾ ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇനിയും ഇത്തരം നല്ല സാമൂഹിക  പ്രവർത്തനങ്ങളിലൂടെ ഒരു മാലിന്യ വിമുക്ത വലിയോറക്കായി എപ്പോഴും മുന്നിൽ നിന്നു തന്നെ പ്രവർത്തിക്കുമെന്ന് ഇതിനു നേതൃത്വം കൊടുത്ത MSV മണപ്പുറം ക്ലബ്ബിലെ സന്നദ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.