വലിയോറ : കടലുണ്ടി പുഴയിലെ കളിക്കടവ് കടവ് നവീകരിച്ചു.കഴിഞ്ഞ വെള്ളപൊക്കത്തിലും മറ്റും കരകൾ ഇടിഞ്ഞു ചാടിയത് കാരണവും പുഴയിലേക്ക് ഇറങ്ങുന്ന ചവിട്ട് പടികൾ തകർന്നതിനാലും പുഴയിലേക്ക് കുളിക്കാൻ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻകുട്ടി സാഹിബ് വേങ്ങര പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് നവീകരണം നടത്തിയത്
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്‍ ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ