"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ ചിലരൊക്കെ ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന ലോക്സഭാ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും തെരഞ്ഞെടുപ്പിൽ വിജയിച്ചു. എം എൽ എ സ്ഥാനം മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ് നടന്നു. മൂന്നിടത്തും യു ഡി എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന് ഇടതുപക്ഷ എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടു...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.