മതസൗഹാർദം നിലനിൽകട്ടെ !!!!!""" അമ്മഞ്ചേരിക്കാവ് ഉത്സവത്തിന്ന് പാണ്ടികശാലയിൽനിന്നുള്ള കാളവരവിന്ന് സോഷ്യൽ അസിസകന്റെ വിട്ടിൽ വച്ചു എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും ദാഹജലം വിതരണം ചെയ്തു വീഡിയോ കാണുവാൻ https://youtu.be/DPzr3mG98Kg ദാഹജല വിതരണത്തിന് എം എ അസീസ് , എം കുഞ്ഞിപ്പ എന്നിവർ നേത്ര്ത്വം നൽകി
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ