വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ