വലിയോറ :എക്സലൻസി ടെസ്റ്റ് സെക്ടർതല ഉദ്ഘാടനം പാണ്ടികശാല KRHS ൽ യൂസുഫലി വലിയോറ നിർവഹിക്കും 2017 ജനുവരി 29 ഞായർ രാവിലെ 9:00 മണിക്ക് പുത്തനങ്ങാടി പരപ്പിൽപാറ അടക്കാപുര കാളിക്കടവ് യൂണിറ്റിലുള്ളവർ *വലിയോറ ഈസ്റ്റ് A.M.U.P സ്കൂളിൽ വച്ചും പാണ്ടികശാല മണ്ണിൽപ്പിലാക്കൽ കൂരിയാട് യൂണിറ്റിലുള്ളവർ പാണ്ടികശാല KRHS ലും പരിക്ഷ നടക്കുന്നതായിരിക്കും
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ