വലിയോറ: 20 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ നിർമ്മാണ പ്രവർത്തിവിലയിരുത്തുന്നതിനായി ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും മറ്റു ഉദ്യോഗ സ്ഥരും സ്ഥലം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകി.ചീഫ് എഞ്ചിന റായ മഹാനുദേവൻ,സൂപ്രണ്ടിംഗ് എഞ്ചിനിയർ രവീന്ദ്രൻ,എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉസ്മാൻ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശിവശങ്കരൻ, അസിസ്റ്റന്റ് എഞ്ചിനിയർ ശാഹുൽ ഹമീദ്, സെഗൂറ കമ്പനി മാനേജിംഗ് ഡയറക്ടർ രാജീവ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, നിർമ്മാണ കമ്മിറ്റികൺവീനർ യൂസുഫലി വലിയോറ .ടി .അലവിക്കുട്ടി, എന്നിവരും സംബന്ധിച്ചു.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
