വേങ്ങര ടൗണിലെ  മലഞ്ചരക്ക് വ്യാപാരി, വേങ്ങര ടൗൺ മഖ്ദൂമിയ മസ്ജിദ് ഭാരവാഹി ,സുന്നി പ്രവർത്തകൻ.രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വേങ്ങരയുടെ  നിശബ്ദ സാന്നിദ്ധ്യം. യു എ ഇ യിൽ പഴയ പ്രവാസ കാലത്ത് സാമുഹ്യ രംഗത്തെ മുന്നണി പ്രവർത്തകൻ ചേറൂർ യതീം ഖാന യടക്ക മുള്ള സ്ഥാപന ങ്ങളുടെ ആദ്യകാല  പ്രവത്തക ൻ എല്ലാമായ കാപ്പൻ ബാവ ഹാജി ഇന്ന് രാവിലെ മരണപെട്ടു. എന്നും കോൺ ഗ്രസിനോട് അനുഭാവ പൂർണമായ  സമീപനം സ്വീകരിച്ചി രു ന്ന ബാവ ഹാജിക്ക് '  വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ആദരാജ്ഞലികൾ അർപിച്ചു   
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.