ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സേവാഗ്രാം ഉൽഘാടനവും അവാർഡ് ദാനവും നടന്നു.

      വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാ ഗ്രാം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വ ഹി ച്ചു.വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സ്മാരക SSLC +2 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിച്ചു, പി.കെ.ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. എ.കെ.മുഹമ്മദലി വി.കെ.മൂസക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ.വി. ഉമ്മു ഐ മൻ യൂസുഫലി .യു കെ.സൈതലവി ഹാജി എം.പി ചന്ദ്രൻ ,യൂസുഫലിവലിയോറ എം .മുനീറുദ്ദീൻ മാസ്റ്റർ.ടി .സമീറലി ,ടി. അലവിക്കുട്ടി, എന്നിവർ സംസാരിച്ചു.

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം 

ലോറിയുടെ ബ്രൈക് നഷ്ടപ്പെട്ട് 8 വാഹനത്തിന് ഇടിച്ചു 1 മരണം 10 പേര് സീരിയസ്

കോഴിചെനയിൽ വൻ അപകടം ലോറിയുടെ ബ്രൈക് നഷ്ടപ്പെട്ട് കാർ, ബൈക്ക്, ഓട്ടോ  മുതലായ  8 വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ 1പേർ മരിക്കുകയും  10 ഓളം പേർക്കും പരിക്കേൽക്കുകയും ചെയ്തു  .പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചിലരുടെ പരുക്ക് ഗുരുതരമാണ് 

B S N L ടവറിനു മുകളിൽ കയറി അത്മഹത്യ ഭിഷണി മുഴക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അല്ലേ

വേങ്ങര : വേങ്ങര പോലീസ് സ്റ്റേഷന് അടുത്തുള്ള B S N L  ടവറിനുമുകളിൽ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കിയ കൊല്ലം സ്വദേശിയും ഇപ്പോൾ കിഴക്കെ ഇരിങ്ങല്ലൂർ പാലാ ണി എന്ന പ്രദേശത്ത് താമസ ക്കാരനുമായ മധു നാട്ടുകാരുടെയും ഉദോഗസ്ഥരുടെയും ശ്രമഫലമായി   ഇന്ന് രാവിലെ 8:00 മണിയോടെ സ്വയം ഇറങ്ങുകയായിരുന്നു. കയിഞ്ഞ ദിവസം രാത്രി ടവറിൽ കയറുകയായിരുന്നു    VIDEO വീഡിയോ കാണുവാൻ click

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റായി ബഹു: കുട്ടി മൗലവിയെ തിരഞ്ഞെടുത്തുiuml

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ബഹു: കുട്ടി മൗലവി, ജനറൽ സെക്രട്ടറി: TK മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ട്രഷറർ: അലി അക്ബർ സാഹിബ് 

സേവാഗ്രാം ഉൽഘാടനവും SSLC +2 അവാർഡ് ദാനവും 15 ന് പാണ്ടികശാലയിൽ

വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാഗ്രാം ഉദ്ഘാടനവും വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സാഹിബ് സ്മാരക SSLC +2 അവാർഡ് ദാനവും 2017 ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും . വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിക്കും. ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി , മറ്റു ജനപ്രതിനിധികളുo സംബന്ധിക്കുo എന്ന്  വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു (17 )o വാർഡ്‌ മെമ്പർ )

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ പുഴച്ചാൽ 'എടയാട്ടു പറമ്പ്

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ  പുഴച്ചാൽ 'എടയാട്ടു പറമ്പ്  വേങ്ങരമണ്ഡലം സ്വതന്ത്രകർഷക സംഘം ഭാരവാഹികൾ സന്ദർശിക്കുന്നു.

റോഡ്‌ സുരക്ഷ സന്ദേശയാത്രക് സീകരണം നൽകി

കേരളാ മോട്ടോർവാഹന വകുപ്പിന്റെ റോഡ്‌ സുരക്ഷാവാരതോട്  അനുബന്ധിച്ചു മലപ്പുറം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ന്റെ റോഡ്‌ സുരക്ഷ സന്ദേശയാത്ര പ്രദർശനത്തിന് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ സീകരണം നൽകി റോഡ്‌ സുരക്ഷ വാരം  09/01/2017 മുതൽ 15/01/2017 വരെയാണ് മലപ്പുറംജില്ലയിൽ  കഴിഞ്ഞ വർഷം 2722 അപകട കേസുകൾ റിപ്പോർട്ട്‌ ചെയ്തു  ഇതിൽ 389 അപകടമരണവും 3259 പേർക്ക് ഗുരുതര പരിക്കേൽക്കുകയുണ്ടായി   തിരൂരങ്ങാടിയിലെ സീകരണത്തിൽനിന്ന് 

കൃഷി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.   രാവിലെ  10  ന് വേങ്ങര ബസ് സ്റ്റാന്റിൽനിന്ന് തുടങ്ങിയ  മാർച്ച്‌ കൃഷി ഓഫിസിന്റെ മുന്നിൽ അവസാനിച്ചു    മാർച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ വൻ അപകടം

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ  കാർ പടത്തെകുമറിഞ്ഞു വാൻഅപകടം. നിർത്തിയിട്ട കാറിൽ അമിത വേഗത്തിൽ വന്ന കാറിടിച്ച് കാർ നിയത്രണം വിട്ട്  പാടത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് എച്ച്എം സ്. എന്നി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു

കൃഷി.ഓഫീസ് മാർച്ച് നാളെ വേങ്ങരയിൽ

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ  .ഓഫീസ് മാർച്ച് നാളെ  രാവിലെ  9.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിക്കും

വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു

വലിയോറ:കളിക്കടവ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ   ടൗൺടീം അടക്കാപുരയും എ  വൈ  സ്  അടക്കാപുരയും വലിയോറ കൾച്ചർമോമെന്റും സംയുക്തമായി സങ്കടിപ്പിച്ച വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു .  ഫൈനൽ മത്സരത്തിൽ മുത്തുറിനെ മുന്ന്  സെറ്റിന് പരാജയപെടുത്തി കച്ചേരിപടി വിജയികളയി  വി വി സി  പ്രസിഡണ്ട്‌ -എ കെ  ബാവ, യൂസുഫലി വലിയോറ,കുഞ്ഞാലൻ കാക്ക എന്നിവർ സംസാരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പച്ചക്കറി വിളവെടുപ്പ്

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പദ്ധതി പ്രകാരം ഹരിതാഭം പച്ചക്കറി വിളവെടുപ്പ് വേങ്ങര കൃഷി ഓഫീസർ എം.നജീബ് ഉൽഘാടനം നിർവ്വഹിച്ചു 

എം.എസ്.എഫ്. കമ്മിറ്റിക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു

 വേങ്ങര പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി *' QUEST '* എന്ന പേരിൽ മെഗാ ക്വിസ് ഇവന്റ് സംഘടിപ്പിക്കുന്നു... പഞ്ചായത്തിന്റെ പരിധിയിൽ പെട്ട 22 വയസ്സ് വരെയുള്ള 2 പേരടങ്ങുന്ന ടീമായാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്... ആദ്യ റൗണ്ട് മത്സരം *ജനുവരി 8 ന് വേങ്ങര CH സൗധത്തിൽ* വെച്ച് നടക്കും... പിന്നീട് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കും..പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം*മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.*നിർവ്വഹിച്ചു... സഹീർ അബ്ബാസ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു... ജില്ലാ എം.എസ്.എഫ്.പ്രസിഡണ്ട് ടി.പി.ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ,മണ്ഡലം msf ട്രഷറർ CP ഹാരിസ്, സെക്രട്ടറി ആമിർ മാട്ടിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ്.വി.ടി, ട്രഷറർ ഫാസിൽ കൂരിയാട്, ഇബ്രാഹീം അടക്കാപുര സംബന്ധിച്ചു .. ടീമുകൾ രജിസ് ട്രേഷന് ബന്ധപ്പെടേണ്ട നമ്പറുകൾ: 9746 303 209 9645 687 450 9895 936 837

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ

ശുക്ര - ചന്ദ്ര സംഗമം അപൂർവ ദൃശ്യങ്ങൾ                                         അൽപം മുമ്പ് ( 6:30 നും , 9 :00 നുമിടയിൽ )                                      വലിയോറ പുത്തനങ്ങാടിയിൽനിന്ന് അബുഹാജി  പകർ                                         ത്തിയത് .

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...