വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം വേങ്ങര കൃഷി അസി.ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. രാവിലെ 10 ന് വേങ്ങര ബസ് സ്റ്റാന്റിൽനിന്ന് തുടങ്ങിയ മാർച്ച് കൃഷി ഓഫിസിന്റെ മുന്നിൽ അവസാനിച്ചു മാർച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.