പഴയ കാലത്തെ സ്കൂളിലെ പിന് ബഞ്ചിന് ഒരുപാടുകഥ പറയാനുണ്ടാവും. തോറ്റ് തോറ്റ് കോമാളികളായവരുടെ,ഉറക്കം തൂങ്ങികളുടെ,അലസന്മാരുടെ,തല്ലുകൊള്ളികളുടെ, വില്ലന്മ്മാരുടെ ഒരുപാട് ഉദാഹരണങ്ങള് പിന്ബഞ്ചിന് സ്വന്തമായിരുന്നു....! എത്ര തല്ലിയാലും ഒരിക്കലും നന്നാവാന് ഇടയില്ലെന്ന് മാഷ് പിന് ബഞ്ചിലെ തലകളെ ചൂണ്ടി ഉദാഹരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മുന് ബഞ്ചിലിരുന്ന് പഠിക്കുന്നവന് ഒരിക്കലും പിറകിലേക്ക് നോക്കാറില്ലായിരുന്നു. കൂട്ടുകൂടാന് മുന് ബഞ്ചുകാര്ക്ക് പിന് ബഞ്ചുകാരോട് ഭയമായിരുന്നു. രാവിലെ സ്ക്കൂളില് വരിനിന്ന് പ്രതിജ്ഞയില് സഹോദരനാണെന്ന് വരി ചൊല്ലിയാലും ക്ലാസ്സ് റൂമില് അപരിചിതരായിരുന്നു പലര്ക്കും പിന് ബഞ്ചുകാര്. പതിവായി ചോക്കേറ് കൊള്ളാന് തല വിധിച്ചവര്,എണീപ്പിച്ച് നിര്ത്തി മറ്റുള്ളവര്ക്ക് ചിരിക്കാന് വകയുണ്ടാക്കിയവര്,ചൂരലിന്റെ ശേഷിയളക്കാന് കൈനീട്ടിപ്പിടിച്ചവര് ഇതായിരുന്നു പിന് ബഞ്ച്....! പിരിവെടുക്കാനും,തോരണം കെട്ടാനും,മാറാലതട്ടാനും,കഞ്ഞിയും,പയറും വിളമ്പാനും,സ്റ്റാമ്പ് വില്ക്കാനും ഇവരുടെ മുഖത്ത്നോക്കിയാല് മതി അവരത് ഭംഗിയായി ചെയ്യും. അവര്ക്കത് ചാര്ത്തികൊടുക്കുമ്പോള് അവരും മാഷും സംതൃപ്തരായിരുന്നു....! എനിക്കറ...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ