മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്.....
വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ