കുറ്റിപ്പുറം:കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയ തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു.
എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.
ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക് ഡ്രിപ്പ് നല്‍കി. മറ്റുള്ളവർക്ക് ചികിത്സയും നല്‍കി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
°°°°°°°°°°°°°°°°°°°°°°°°°°°°
♦️♦️ നോമ്പ് സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ ബാക്കി വരുന്നത് സാധാരണയാണ്.
പരമാവധി ആവശ്യത്തിനുമാത്രം ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുക.
നോമ്പ് ആയതിനാൽ തന്നെ ഭക്ഷ്യവിശബാധയേൽക്കാൻ സാധ്യത കൂടുതലാണ്.
ഫ്രിഡ്ജിൽ വെച്ച പഴയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ