കാട്ടുപന്നിയുടെ ആക്രമണം: അഞ്ചുപേർക്ക് പരിക്ക്; പരിക്കേറ്റവരിൽ നടന്നു പോകുന്നവരും മുറ്റത്ത് കളിക്കുന്നവരും.. വലിയോറയിൽ മഞ്ഞാമാട്, പടിക്കപ്പാറ, അടക്കാപ്പുര, ഇരുകുളം ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പ്രദേശവാസികളെ പരിഭ്രാന്തരാക്കിയ പന്നി നിരവധി കർഷകരുടെ വാഴകൃഷിയും നശിപ്പിച്ചു.
*രാവിലെ മഞ്ഞാമാട് ഭാഗത്ത് നിന്ന് ഓടിയെത്തിയ പന്നിയാണ് വഴിയിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
*പരിക്കേറ്റവർ ഇവരാണ്: അടക്കാപ്പുര അത്തിയേക്കൽ ഉണ്ണി (55). ഇരുകുളം സ്വദേശിനി കൊല്ലൻതൊടി ഖദീജ (50). പടിക്കപ്പാറയിലെ കരുവാക്കൽ നജീബിന്റെ മകൻ റസൽ (10). അഞ്ചു കണ്ടൻ ഫൗസിയ (40). ദാറുൽ മആരിഫ് കോളേജിന് പിറകിൽ വെച്ച് പരിക്കേറ്റ ഒരു അതിഥി തൊഴിലാളി.
.
മുറ്റത്ത് സൈക്കിളിൽ കളിക്കുന്നതിനിടെയാണ് റസലിനെ പന്നി ആക്രമിച്ചത്. അടക്കാപ്പുര സ്കൂളിനടുത്ത് വെച്ച് റോഡിലൂടെ നടന്നുപോവുമ്പോൾ ആയിരുന്നു അത്തിയേക്കാൽ ഉണ്ണിയെ ആക്രമിച്ചത്.
വലിയോറ പാടശേഖരങ്ങളിൽ നിരവധി കർഷകരുടെ വാഴകൃഷിയും പന്നി കുത്തി നശിപ്പിച്ച നിലയിലാണ്. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ