ഒതുക്കുങ്ങൽ :വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ശാക്കിർ മോങ്ങം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ആട്ടീരി, പള്ളിപ്പുറം,മൂലപ്പറമ്പ്, മുനമ്പത്ത്, മീങ്കല്ല്, കാച്ചടിപ്പാറ,കൊടവണ്ടൂർ,വലിയ പറമ്പ്, എന്നീ വാർഡുകളിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, വി.കെ. ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ടി.റസിയ ടീച്ചർ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, കെ.വി. മമ്മു, ടി. മുബീന, അജ്മൽ വലിയപറമ്പ്, റസിയ എ.എം, മുഹമ്മദ് കുട്ടി വലിയപറമ്പ്, അലവി വടക്കേതിൽ, മനാഫ് ചീരങ്ങൻ, ടി. മുഹമ്മദ് അസ്‌ലം, ശബീറലി കെ.വി, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി എം.പി. അസൈൻ സ്വാഗതവും ഇലക്ഷൻ കൺവീനർ അബ്ദുൽ ബാസിത് കെ.പി. നന്ദിയും പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ