പരപ്പനങ്ങാടി : " ദുരന്തങ്ങൾക്കല്ല സഹിഷ്ണുതക് നിധി നൽകുക " ഈ മുദ്രവാക്യമാണ് 2025ലെ ദുരന്ത നിവാരണ സന്ദേശം.
' മലപ്പുറം ജില്ല ട്രോമോ കെയർ യൂനിറ്റിലെ വനിതകൾ ഉൾപ്പെടെയുള്ള നിസ്വാർത്ഥരായ ആയിരം സേവന വളണ്ടിയർമാർ എന്നും ദുരന്തമുഖങ്ങളിൽ നാടിൻ്റെ അമൂല്യ നിധിയാണ് .
ദുരന്ത വാർത്തകളുടെ അപായ സൈറൺ മുഴങ്ങുന്ന നിമിഷം മറ്റെല്ലാ വ്യവഹാരങ്ങളും വഴിയിൽ ഉപേക്ഷിച്ച് അപകട മുഖങ്ങളിലേക് പറന്നെത്തുന്ന ഈ സേവന മാലാഖമാർ മലപ്പുറത്തിൻ്റെ കാരുണ്യത്തിൻ്റെ മുഖം പ്രതിനിധാനം ചെയ്യുന്നു.
സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ഒട്ടുമിക്ക ചെറുതും വലുതുമായ ദുരന്ത ഭൂമികളിൽ യാതൊരു പ്രതിഫലേഛയുമില്ലാതെ ഇവർ ചെയ്തു വരുന്ന സേവന പോരാട്ടം മനുഷ്യത്വത്തിൻ്റെ മഹാ കടലലകൾ സമ്മാനിക്കുകയാണ്.
1992 ൽ മലപ്പുറം മഞ്ചേരി റൂട്ടിൽ പാണായിൽ വെച്ച് ജീപ്പും ബസ്സും കൂട്ടി ഇടിച്ചു ആറു പേരുടെ മരണത്തിനുയിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയായ കെ.പി. പ്രതീഷ് എന്ന സാമൂഹ്യ പ്രവർത്തകൻ്റെ ചിന്തയിൽ നിന്നാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ എന്ന സംഘടനയുടെ ഉദ്ഭവം. ഡോ. അബ്ദുൽ ജലീൽ , അഡ്വ. സി എം നാസർ എന്നിവരുടെ പങ്കാളിത്തത്തിൽ അന്നത്തെ ജില്ല കലക്ടർ ശിവശങ്കറിൻ്റെ നിസീമമായ സഹകരണം കൂടിയായപ്പോൾ 2005 ൽ ദുരന്ത നിവാരണ സേവന സംഘം പിറവി കൊണ്ടു.
അപകട ദുരന്ത സമയങ്ങളിൽ പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനായി പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ഇതിനകം ഒരു ലക്ഷത്തി ഇരുപതനായിരത്തിൽ പരം ആളുകൾക്ക് ട്രോമാകെയർ പരിശീലനം നല്കി കഴിഞ്ഞു.
കേന്ദ്ര ഗവൺമെന്റ്ന്റ ലഹരിക്കെതിരെയുള്ള പദ്ധതിയായ "നഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരം നേടാനായിട്ടുണ്ട് .
ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യ വകുപ്പ് ട്രോമാകെയറും സംയുക്തമായി "കെയർ പദ്ധതി ആരംഭിച്ചു. ഭിന്ന ശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജന്റേർസ്, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി, ഇതിന്റെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും മഞ്ചേരി മെഡിക്കൽ കോളേജിൽ ട്രോമാ കെയർ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചു വരുന്നു.
കടലിലും പുഴയിലും ഒഴുക്കിലും പെട്ട നിരവധി പേരെ ജീവിതത്തിലേക് തിരിച്ചു കൊണ്ടുവരാനും, ഫയർ ഫോഴ്സ് , പൊലീസ് , സൈന്യം എന്നിവരോടൊപ്പം കൈ മെഴ് മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ വിയർപ്പുറ്റുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനങ്ങളിൽ കടപുഴകുന്ന മരങ്ങളും , ഇലക്ട്രിക് പോസ്റ്റുകളും , തകർന്ന വീടുകളുടെ
മേൽകുരകൾ നേരയാക്കാനും, വീടു കയറി വരുന്ന ഇഴജന്തുക്കളെ തുരത്താനും ഇവരുടെ സേവന സാനിധ്യം അഭി വാച്യഘടകമാണ്.
മുന്നൂറോളം വനിത വളണ്ടിയർമാരും എഴുന്നൂറിലധികം സജീവ പുരുഷ വളണ്ടിയർമാരും വിവിധ യൂനിറ്റുകൾക് കീഴിലായി സമർപിതരായി കൂടെയുണ്ടെന്ന്,
സേവന രംഗത്ത് മുൻ നിരയിലുള്ള സ്റ്റാർ മുനീർ പറഞ്ഞു. ഡോക്ടർ നജീബ് , കെ. പി. പ്രതീഷ് എന്നിവരാണ് സേവന സേനയെ ഇപ്പോൾ നയിക്കുന്നത് .
2017 ലെ അട്ടപ്പാടി ഉരുൾപൊട്ടൽ, താമരശ്ശേരി കട്ടുപാറ ഉരുപൊട്ടാൽ,
2018 ൽ ജില്ലയെ ഞെട്ടിച്ച വെള്ളപ്പൊക്കം,
കവളപ്പാറ ദുരന്തം ആദ്യ ദിനം മുതൽ അവസാന ദിനം വരെ, കാലിക്കറ്റ്
എയർപോർട്ട് ദുരന്തം, കോവിഡ് കാലഘട്ടത്തിൽ മുഴുവൻ മേഖലയിലും സേവനം, നിപ ബാധ്യധ മേഖലകളിൽ ഉറ്റവർ കൈവിട്ട മൃതദേഹങ്ങളുടെ സംസ്‌കരണം തുടങ്ങി ചെറുതും വലുതുമായിട്ടുള്ള എല്ലാ ദുരന്ത മുഖങ്ങളിലും ജില്ലാ ട്രോമൊ കെയറിൻ്റെ ആശ്വാസ കരവലയത്തിൻ്റെ തണൽ നാട് അനുഭവച്ചറിഞ്ഞിട്ടുണ്ട്,
ജില്ല യിലെ ജനപ്രതിനിധികളിൽ മുൻ മന്ത്രി അനിൽകുമാർ മാത്രമാണ് തൻ്റെ വികസന ഫണ്ടിൽ നിന്ന് ലക്ഷ്ങ്ങൾ നീക്കിവെച്ചതെന്നും ഇത് ഉപയോഗിച്ച് എല്ലാ വിധ ' അപകട നിവാരണ വാഹനങ്ങളും സ്വന്തമാക്കുകയും അഗ്നിശമന സേനക് സമാനമായ ഏറെ കുറെ ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞതായും സ്റ്റാർ മുനീർ പറഞ്ഞു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ